Get Updates
Get notified of breaking news, exclusive insights, and must-see stories!

'77 സീറ്റ് 17 ആക്കി, ഗുജറാത്തിൽ ചെന്നിത്തലയുടെ ദൗത്യം പൂർത്തിയായി'; ഭിത്തിയിലൊട്ടിച്ച് ട്രോളൻമാർ

ദില്ലി; ഗുജറാത്തിൽ സമാനതകൾ ഇല്ലാത്ത തിരിച്ചടിയാണ് ഇത്തവണ കോൺഗ്രസ് നേരിട്ടത്. 2017 ൽ 77 സീറ്റ് നേടി ബി ജെ പിയെ വിറപ്പിച്ച കോൺഗ്രസിന് ഇക്കുറി ലഭിച്ചത് 17 സീറ്റുകളാണ്. പരാജത്തിന്റെ കാരണം പഠിക്കാൻ ഓരോ മണ്ഡലത്തിലേയും സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഹൈക്കമാന്റ്.

അതിനിടെ കോൺഗ്രസിന്റെ കനത്ത പരാജയത്തിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ വിമർശനം കടുപ്പിച്ചിരിക്കുകയാണ് കേരളത്തിലെ ട്രോളൻമാർ. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ സമിതിയുടെ ചെയർമാനായിരുന്നു ചെന്നിത്തല. ഈ സാഹചര്യത്തിലാണ് പരിഹാസം.

ചെന്നിത്തല പറഞ്ഞത്


'27 വർഷമായി ഭരിക്കുന്നത് കൊണ്ട് അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് കാണാൻ കഴിയുന്നത്. 27 വർഷം അധികാരത്തിൽ ഇല്ലാതിരുന്നിട്ടും കോൺഗ്രസ് സംസ്ഥാനത്ത് വളരെ ശക്തമായ സാന്നിധ്യമാണെന്നത് തന്നെ വളരെ വലിയ കാര്യമാണ്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിലാണ് ഭരണം നഷ്ടമായത്. ഇത്തവണ ഭരണം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാർട്ടി. സർക്കാർ ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. അതിന് വേണ്ടിയുള്ള കഠിനാധ്വാനത്തിലാണ്', തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്.

കടുത്ത പരിഹാസം


എന്നാൽ ഫലം വന്നപ്പോഴോ കോൺഗ്രസിന്റെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. ഇതോടെയാണ് ചെന്നിത്തലയ്ക്കെതിരെ ട്രോളുകൾ ഉയരുന്നത്. കോൺഗ്രസ് പരാജയത്തിൽ ചെന്നിത്തലയ്ക്കും പങ്കുണ്ടെന്നാണ് ട്രോളൻമാരുടെ പരിഹാസം. 2017 ൽ കോൺഗ്രസിന് 77 സീറ്റുണ്ടായിരുന്ന സംസ്ഥാനമാണ്, അവിടെ ചെന്നിത്തലയ്ക്ക് ചുമതല കൊടുത്തു, 2022 ൽ കോൺഗ്രസിന് ലഭിച്ചത് 17 സീറ്റ്, അങ്ങനെ ആ ദൗത്യം പൂർത്തിയായി', ഇങ്ങനെ പോകുന്നു പരിഹാസം.

പതിവിന് വിപരീതമായി


പതിവിന് വിപരീതമായി താഴെ തട്ടിൽ നിശബ്ദ പ്രചരണമായിരുന്നു കോൺഗ്രസ് നയിച്ചത്. വീടുകൾ കയറി ഇറങ്ങി വോട്ടർമാരെ നേരിട്ട് കണ്ട് കൊണ്ടായിരുന്നു പ്രവർത്തനങ്ങൾ ഈ തന്ത്രം ഗുണം ചെയ്യുമെന്നായിരുന്നു നേതൃത്വം കരുതിയത്. മാത്രമല്ല സ്ഥാനാർത്ഥി നിർണയത്തിലും പാർട്ടി അതീവ ജാഗ്രത പുലർത്തി. എന്നാൽ തന്ത്രങ്ങളൊന്നും വിജയിച്ചില്ലെന്ന് മാത്രമല്ല പരാജയത്തിന്റെ പടുകുഴിയിലേക്കാണ് കോൺഗ്രസ് വീണത്.

പാർട്ടിക്ക് പ്രതിപക്ഷ സ്ഥാനവും

അതേസമയം കനത്ത പരാജയത്തിന് പിന്നാലെ പാർട്ടിക്ക് പ്രതിപക്ഷ സ്ഥാനവും സംസ്ഥാനത്ത് നഷ്ടമാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ആകെ സീറ്റുകളുടെ 10 ശതമാനം പോലും ജയിക്കാൻ സാധിക്കാതെ വന്നതോടെയാണ് കോൺഗ്രസ് പ്രതിസന്ധിയിലായിരിക്കുന്നത്. ഒരു സീറ്റിന്റെ കുറവുള്ളതിനാൽ പ്രതിപക്ഷ നേതൃസ്ഥാനത്ത് ആര് വേണമെന്ന് ഭരണകക്ഷിക്ക് തീരുമാനിക്കാമെന്നാണ് ഗുജറാത്ത് പിസിസി അധ്യക്ഷൻ അമിത് ചാവ്ദ വ്യക്തമാക്കിയത്. പ്രതിപക്ഷ നേതൃ സ്ഥാനത്തിന് പ്രത്യേക മാനദണ്ഡലങ്ങൾ ഇല്ലെന്നിരിക്കെ മുൻ പ്രതിപക്ഷ പാർട്ടിക്ക് തന്നെ ആ സ്ഥാനം നൽകാൻ ഭരണകക്ഷിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി എം എൽ എമാർ യോഗം ചേരും


അതേസമയം ചരിത്ര വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് ഗുജറാത്തിൽ ബിജെപി. ഇന്ന് രാവിലെ ഗാന്ധിനഗറിൽ ബി ജെ പി എം എൽ എമാർ യോഗം ചേരും. മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും.ഭൂപേന്ദ്ര പട്ടേൽ 12 നാണ് സത്യപ്രതിജ്ഞ ചെയ്യുക. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+