കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറുതെയല്ല അമിത് ഷാ തമ്പടിക്കുന്നത്... 40 സീറ്റില്‍ ബിജെപി വിയര്‍ക്കും; ഗുജറാത്തില്‍ മറുതന്ത്രം

Google Oneindia Malayalam News

അഹമ്മദാബാദ്: ബിജെപിക്ക് ഈസി ജയം ഉറപ്പിക്കാവുന്ന സംസ്ഥാനമാണ് ഗുജറാത്ത്. നരേന്ദ്ര മോദി പ്രഭാവം മങ്ങാതെ നില്‍ക്കുന്ന സംസ്ഥാനം കൂടിയാണിത്. ഒട്ടേറെ വിവാദങ്ങള്‍ പാര്‍ട്ടിയും സര്‍ക്കാരും നേരിടുമെങ്കിലും പ്രചാരണത്തിന് മോദി മുന്നില്‍ നിന്നാല്‍ ബിജെപി സുഗമമായി ജയിച്ചുകയറും എന്നതാണ് രണ്ടു പതിറ്റാണ്ടിനിടെയുള്ള ഗുജറാത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രം.

പ്രതിപക്ഷം ഉയര്‍ത്തുന്ന രാഷ്ട്രീയ വെല്ലുവിളികളാണ് ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ നേരിടേണ്ടിയിരുന്നത്. എന്നാല്‍ ഇത്തവണ മറ്റു ചില പ്രതിസന്ധികള്‍ കൂടി ബിജെപി നേരിടുന്നു. ഇത് പരിഹരിക്കാന്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ ചാണക്യന്‍ അമിത് ഷാ ഗുജറാത്തില്‍ തമ്പടിച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഗുജറാത്തില്‍ ബിജെപി ആഭ്യന്തരമായി കടുത്ത വെല്ലുവിളി നേരിടുന്നു എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഒട്ടേറെ സ്ഥാനാര്‍ഥി മോഹികള്‍ പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കുന്നുണ്ട്. മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി സിറ്റിങ് എംഎല്‍എമാരെ മാറ്റി നിര്‍ത്തിയാണ് ബിജെപി ഇത്തവണ ഒരുങ്ങുന്നത്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടിയാണിത്.

2

40 സീറ്റില്‍ ബിജെപി വിമത ശല്യം നേരിടുന്നുണ്ട്. ഈ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ നേതൃത്വം പ്രയാസപ്പെടുകയാണ്. തിങ്കളാഴ്ച വളരെ വൈകിയാണ് 12 സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയം ബിജെപി നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ടുദിവസം അമിത് ഷാ ഗുജറാത്തില്‍ തമ്പടിച്ചാണ് അന്തിമ തീരുമാനമെടുത്തത്.

3

182 നിയമസഭാ മണ്ഡലങ്ങളാണ് ഗുജറാത്തില്‍. 178 സ്ഥാനാര്‍ഥികളെയാണ് ഇതുവരെ ബിജെപി പ്രഖ്യാപിച്ചത്. ഏറ്റവും ഒടുവിലെ പ്രഖ്യാപനം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണുണ്ടായത്. ഒട്ടേറെ പേര്‍ ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ഥിയാകണം എന്നാവശ്യപ്പെട്ട് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. സീറ്റ് കിട്ടാത്ത ആറ് പേര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാകുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

4

ഞായറാഴ്ച നാല് മണിക്കൂറാണ് അമിത് ഷാ വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. തിങ്കളാഴ്ച ചില കടുത്ത തീരുമാനങ്ങള്‍ അദ്ദേഹം സംസ്ഥാനത്തെ നേതാക്കളെ അറിയിച്ചുവത്രെ. ഞായറാഴ്ചയ്ക്ക് ശേഷം 16 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കാനുണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍ വഴി എല്ലാ നേതാക്കളുമായും ചര്‍ച്ച ചെയ്ത ശേഷമാണത്രെ തിങ്കളാഴ്ച വൈകീട്ട് 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

5

സീറ്റ് നഷ്ടമായ ധവല്‍സിങ് ജാലയുടെ അനുയായികള്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രതിഷേധിച്ചു. ബയാഡ്, പഠാന്‍ മണ്ഡലങ്ങളിലും പ്രതിഷേധം നടന്നു. ആദ്യ രണ്ട് സ്ഥാനാര്‍ഥി പട്ടികകള്‍ പ്രഖ്യാപിച്ച ശേഷമാണ് വിമതര്‍ തലപൊക്കിയത്. സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടമായതോടെ നിരവധി നേതാക്കള്‍ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

6

വിമതര്‍ സൃഷ്ടിച്ച പ്രതിസന്ധി ബിജെപിയില്‍ രൂക്ഷമാണ്. ഒരുപക്ഷേ, മൂന്ന് ദിവസംകൂടി അമിത് ഷാ ഗുജറാത്തില്‍ തങ്ങിയേക്കും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്രമന്ത്രി മന്‍സൂഖ് മണ്ഡാവ്യ, നാല് സോണിലെ ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുമായി അമിത് ഷാ ചര്‍ച്ച നടത്തി. വിജയ സാധ്യതയുള്ളവരെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് അമിത് ഷായുടെ നിലപാട്. എന്നാല്‍ നേരിയ വോട്ടിന് ജയിച്ച മണ്ഡലങ്ങളില്‍ വിമതര്‍ തലപൊക്കുന്നത് വെല്ലുവിളിയാകുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

സ്വര്‍ണം വില്‍ക്കാന്‍ പറ്റിയ സമയം; വില കുതിച്ചുയരുന്നു!! ഇന്ന് റെക്കോര്‍ഡ് വില... അത്ര ശുഭകരമല്ലസ്വര്‍ണം വില്‍ക്കാന്‍ പറ്റിയ സമയം; വില കുതിച്ചുയരുന്നു!! ഇന്ന് റെക്കോര്‍ഡ് വില... അത്ര ശുഭകരമല്ല

7

ആറ് തവണ എംഎല്‍എ ആയിരുന്ന മധുഭായ് ശ്രീവാസ്തവ ഇത്തവണ വിമതനായി മല്‍സരിക്കും. ഇദ്ദേഹത്തിന്റെ വഗോദിയ മണ്ഡലത്തില്‍ ഇത്തവണ ബിജെപി മല്‍സരിപ്പിക്കുന്നത് അശ്വിന്‍ പട്ടേലിനെയാണ്. ഇതോടെ ശ്രീവാസ്തവ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ രംഗത്തുവന്നു. മോദിയും അമിത്ഷായും ക്ഷണിച്ചിട്ടാണ് 25 കൊല്ലം മുമ്പ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും ആരുടെയും കാല് പിടിച്ച് സീറ്റ് നേടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദിലീപിന് കൈമാറിയത് എന്തൊക്കെ... കേസില്‍ നിര്‍ണായക നീക്കം; ഷോണ്‍ ജോര്‍ജിന് ക്രൈംബ്രാഞ്ച് നോട്ടീസ്ദിലീപിന് കൈമാറിയത് എന്തൊക്കെ... കേസില്‍ നിര്‍ണായക നീക്കം; ഷോണ്‍ ജോര്‍ജിന് ക്രൈംബ്രാഞ്ച് നോട്ടീസ്

English summary
Gujarat Assembly Election: These Are The Reasons For Amit Shah Camping in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X