• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

1985 ലെ കോണ്‍ഗ്രസിന്റെ റെക്കോർഡ് തകർക്കുമോ: രണ്ടും കല്‍പ്പിച്ച് ബിജെപി,ഇത്തവണ പുതിയ ചരിത്രം പിറക്കും

Google Oneindia Malayalam News

അഹമ്മദാബാദ്: ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കി ഭരണകക്ഷിയായ ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയുന്ന ബി ജെപി 1985ൽ കോണ്‍ഗ്രസ് സ്ഥാപിച്ച റെക്കോർഡ് ഇത്തവണ തിരുത്തിക്കുറിക്കുമെന്നാണ് അവകാശപ്പെടുന്നത്.

തേടിയ വള്ളി ദിലീപിന്റെ കാലില്‍ ചുറ്റുകയായിരുന്നു; ഇപ്പോള്‍ വീണ്ടും മുറുകുന്നു: ബൈജു കൊട്ടാരക്കരതേടിയ വള്ളി ദിലീപിന്റെ കാലില്‍ ചുറ്റുകയായിരുന്നു; ഇപ്പോള്‍ വീണ്ടും മുറുകുന്നു: ബൈജു കൊട്ടാരക്കര

1985ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ സംസ്ഥാന നിയമസഭയിലെ 182ൽ 149 സീറ്റുകളും നേടി കോൺഗ്രസ് വൻ വിജയവും അംഗങ്ങളുടെ എണ്ണത്തില്‍ റെക്കോർഡും സൃഷ്ടിച്ചിരുന്നു. ഈ റെക്കോർഡ് പൊളിച്ചടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ ബി ജെ പി നേതൃത്വം ഇപ്പോള്‍ പ്രചരണ തന്ത്രങ്ങള്‍ക്ക് രൂപം കൊടുക്കുന്നത്.

1985ൽ കോൺഗ്രസ് സ്ഥാപിച്ച ഏറ്റവും കൂടുതൽ സീറ്റുകളെന്ന റെക്കോർഡ് തകർക്കാൻ പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തര മന്ത്രി ഷായുടെയും മാർഗനിർദേശപ്രകാരം ഗുജറാത്ത് ബി ജെ പി അധ്യക്ഷൻ സിആർ പാട്ടീൽ ഓവർടൈം പ്രവർത്തിക്കുന്നുണ്ടെന്ന് പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് വാർത്താ ഏജന്‍സിയായ ഐ എ എൻ എസിനോട് വ്യക്തമാക്കിയത്.

'മൊഞ്ചെന്ന് പറഞ്ഞാല്‍ ഇതിലപ്പുറമുണ്ടോ': ഓരോ സ്ത്രീയും ഒരു രാജ്ഞിയെന്ന് ഭാവന: വൈറല്‍ ചിത്രങ്ങള്‍

'സംസ്ഥാനത്ത് മൂന്ന് പതിറ്റാണ്ടോളം ഞങ്ങൾ അധികാരത്തിലിരുന്നിട്ടും, 1985-ൽ കോൺഗ്രസ് സ്ഥാപിച്ച 149 മാർക്ക് മറികടക്കാൻ ബി ജെ പിക്ക് കഴിഞ്ഞില്ല. ഈ വർഷത്തെ നിയമസഭ തിരഞ്ഞെടുപ്പിലൂടെ ആ കടമ്പ കടക്കാനാണ് സംസ്ഥാന ബി ജെ പി അധ്യക്ഷൻ പാട്ടീൽ ലക്ഷ്യമിടുന്നത്" അദ്ദേഹം പറഞ്ഞു. 1985ൽ 149 സീറ്റുകൾ നേടിയ സോളങ്കിയുടെ ചരിത്രപരമായ പ്രകടനം ബിജെപിക്കോ കോൺഗ്രസിനോ ഇന്നുവരെ മറികടക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്

ബി ജെ പിയുടെ പ്രധാന തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പാട്ടീൽ മോദിയുടെയും ഷായുടെയും അടുത്ത അനുയായുമാണ്. തിരഞ്ഞെടുപ്പ് മുന്‍ നിർത്തി എല്ലാവിധ ഉത്തരവാദിത്തങ്ങളും പാർട്ടി അദ്ദേഹത്തേയുമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. രാഷ്ട്രീയമായി , ഗുജറാത്തിൽ ആം ആദ്മി പാർട്ടി ഇത്തവണ ഒരു പ്രധാന ശക്തിയായി ഉയർന്നുവരുന്നില്ലെന്ന് ഉറപ്പാക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഇതുവരെ അരവിന്ദ് കെജ്‌രിവാളിന്റെ പാർട്ടിയുടെ 500 ഓളം പ്രവർത്തകരെയും ഭാരവാഹികളെയും ബി ജെ പി യിലേക്ക് എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.

"പാട്ടീലിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളുടെ ഫലമായി, എഎപിയുടെ നിരവധി ജില്ലാ യൂണിറ്റ് നേതാക്കള്‍ ബി ജെ പിയിൽ ചേർന്നു. സാധ്യതയുള്ള ഭീഷണികൾ അദ്ദേഹം തിരിച്ചറിയുകയും ഈ വർഷാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായി വലിയ പോരാട്ടമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു," പാർട്ടിയിലെ മറ്റൊരു നേതാവ് വ്യക്തമാക്കുന്നു.

പാർട്ടിയുടെയും സംസ്ഥാന സർക്കാരിന്റെയും ബ്രാൻഡിംഗിനായി പാട്ടീൽ ക്രിയാത്മകമായ സമീപനമാണ് പറയറ്റുന്നത്. ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിച്ചതിന് പിന്നാലെ മാർച്ചിൽ അഹമ്മദാബാദില്‍ നടന്ന റാലിയില്‍ പ്രത്യേക തൊപ്പി ധരിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്. ബി ജെ പിയുടെ സ്ഥാപക ദിനമായ ഏപ്രിൽ ആറിന് ബി ജെ പി എം പിമാരോടും പാർട്ടി നേതാക്കളോടും ഇതേ തൊപ്പി അണിഞ്ഞുകൊണ്ട് പരിപാടിയില്‍ പങ്കെടുക്കാനാണ് നേതൃത്വം നിർദേശിച്ചത്.

അഹമ്മദാബാദ് റോഡ്ഷോയിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഇതേ തൊപ്പി ധരിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ പുതിയ തൊപ്പി ചിഹ്നത്തിനും പതാകയ്ക്കും അപ്പുറം സാധാരണ വോട്ടർമാരിലേക്ക് എത്തിച്ചേരാനുള്ള ഒരു വഴിയായിട്ടാണ് ബി ജെ പി നേതൃത്വം കാണുന്നത്.

English summary
Gujarat Assembly elections: BJP vows to break Congress record of 1985
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X