
ഗുജറാത്തില്‍ ബിജെപി തന്നെ, കോണ്‍ഗ്രസ് തകര്‍ന്നടിയും; ആം ആദ്മി അക്കൗണ്ട് തുറക്കും; എക്‌സിറ്റ് പോള്‍ ഫലം
അഹമ്മദാബാദ്: ഇന്ന് കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മികച്ച വിജയം പ്രവചിച്ച് ടിവി9 ഗുജറാത്തി എക്‌സിറ്റ് പോള്‍ ഫലം. ബി ജെ പിക്ക് 125 മുതല്‍ 130 സീറ്റ് വരെയാണ് ടിവി9 ഗുജറാത്തി പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 40 മുതല്‍ 50 വരെ സീറ്റും ആം ആദ്മിക്ക് മൂന്ന് മുതല്‍ നാല് സീറ്റ് വരേയും ലഭിക്കും എന്നാണ് ടിവി9 ഗുജറാത്തി എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്.
2002ലെ തെരഞ്ഞെടുപ്പില്‍ 127 സീറ്റുകള്‍ ബി ജെ പി നേടിയിരുന്നു. ഈ റെക്കോഡ് ബി ജെ പി തകര്‍ക്കും എന്നാണ് ടിവി9 ഗുജറാത്തിയുടെ പ്രവചനം. ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ 47 ശതമാനം വോട്ടും കോണ്‍ഗ്രസിന് 35 ശതമാനം വോട്ടും ആണ് പ്രവചിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് 12 ശതമാനം വോട്ട് നേടാനാകും.
മറ്റ് പാര്‍ട്ടികള്‍ ആറ് ശതമാനം വോട്ട് നേടും. 2017 ലെ കണക്കനുസരിച്ച് ബി ജെ പിയുടെ 2 ശതമാനം വോട്ടുകള്‍ കുറയുമെങ്കിലും സീറ്റ് 30 എണ്ണം വരെ വര്‍ധിക്കും. ആം ആദ്മി പാര്‍ട്ടിയുടെ കടന്നുവരവ് ബി ജെ പിയെ സഹായിക്കുകയും കോണ്‍ഗ്രസിന് തിരിച്ചടിയാകുകയും ചെയ്യും.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ യുഡിഎഫിനെ ബാധിക്കുന്നു, പെട്ടെന്ന് പരിഹാരം വേണം; കടുപ്പിച്ച് ലീഗ്
എക്സിറ്റ് പോള്‍ പ്രകാരം മോദി ഫാക്ടറിന് 45.5 ശതമാനം വോട്ടും ഗുജറാത്ത് മോഡലിന് 19.4 ശതമാനവും കെജ്രിവാളിന്റെ സൗജന്യ പദ്ധതിക്ക് 7.2 ശതമാനവും പണപ്പെരുപ്പം, തൊഴിലില്ലായ്മ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് 27.9 ശതമാനം വോട്ടും ലഭിക്കും എന്നാണ് പറയുന്നത്.
ഭൂപേന്ദ്ര പട്ടേലിനെയാണ് ഗുജറാത്തില്‍ മുഖ്യമന്ത്രിയായി പലരും തിരഞ്ഞെടുത്തത്. 68 ശതമാനം ആളുകള്‍ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കാനാണ് ഇഷ്ടപ്പെടുന്നത്. 16.2 ശതമാനം ആളുകള്‍ കോണ്‍ഗ്രസിലെ പരേഷ് ധനാനിയെ ഇഷ്ടപ്പെടുന്നു.