കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിന് ഇനി കുറഞ്ഞനിരക്കില്‍ ഗ്യാസ് കിട്ടും

  • By Meera Balan
Google Oneindia Malayalam News

Supreme Court
അഹമ്മദാബാദ്: ഗുജറാത്തിലെ നഗരങ്ങള്‍ക്കും ഇനി കുറഞ്ഞ നിരക്കില്‍ ഗ്യാസ് ലഭിയ്ക്കും. മുംബൈയ്ക്കും ദില്ലിയ്ക്കും ലഭിയ്ക്കുന്ന അതേ നിരക്കില്‍ തന്നെ ഗുജറാത്തിനും ഗ്യാസ് നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞവര്‍ഷം പുറപ്പെടുവിച്ച ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിയ്ക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്.സെപ്റ്റംബര്‍ 30 നാണ് സുപ്രീംകോടതി ഉത്തരവ് ഉണ്ടായത്.

ഓട്ടോറിക്ഷ ഉള്‍പ്പെടയുള്ളവ ഉപയോഗിയ്ക്കുന്ന രണ്ട് ലക്ഷത്തോളം പേര്‍ക്ക് സുപ്രീം കോടതിവിധി ആശ്വാസമേകുന്നു. സംസ്ഥാനത്ത് മുംബൈയെക്കാളും ദില്ലിയെക്കാളും ഉയര്‍ന്ന നിരക്കില്‍ ഗ്യസ് നല്‍കിയിരുന്നത് വാഹന ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും തിരിച്ചടിയായിരുന്നു. എന്നാല്‍ പുതിയ ഉത്തരവിന്‍ പ്രകാരം നഗരങ്ങളില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ സിഎന്‍ജി വാഹനങ്ങള്‍ തന്നെയായിരിയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ 25 നാണ് മുംബൈയ്ക്കും ദില്ലിയ്ക്കും പ്രകൃതി വാതകം നല്‍കുന്ന അതേ നിരക്കില്‍ ഗുജറാത്തിനും ഗ്യാസ് നല്‍കണമെന്ന് ഹൈക്കോതി വിധി ഉണ്ടായത്. ഇതിനെതിരെ കേന്ദ്രം നല്‍കിയ അപ്പീല്‍ എച്ച് എല്‍ ദത്തു, എംഐ ഇക്ബാല്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് തള്ളി. ഹൈക്കോടതി വിധി ഉണ്ടായി ഒരു വര്‍ഷത്തിനകം തന്നെ വാഹനങ്ങള്‍ സിഎന്‍ജിയിലേയ്ക്ക് മാറ്റണമെന്നും മലിനീകരണം തടയുന്നതിനുള്ള മാര്‍ഗം സ്വീകരിയ്ക്കണമെന്നും കോടതി പറഞ്ഞിരുന്നു.

English summary
Gujarat's cities will get cheaper gas. The Supreme Court on Monday upheld a Gujarat high court order passed last year directing the Centre to supply gas to Ahmedabad at the price it supplies to Delhi and Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X