'വാചകമടിവീരന്‍ ഇപ്പോള്‍ ദില്ലിയിലാണ്' ; മോദിക്കെതിരായ പുസ്തകം നിരോധിക്കില്ല
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ 'വാചകമടിവീരന്‍ ഇപ്പോള്‍ ദില്ലിയിലാണ്' (ഫേക്കുജി ഹാവ് ദില്ലി മാ)എന്ന പുസ്തകം നിരോധിക്കണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളി. പൊതു പ്രവര്‍ത്തകനായ നര്‍സിന്‍ഹ് സോളങ്കിയാണ് പുസ്തകം നിരോധിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് നേതാവ് ജയേഷ് ഷായാണ് പുസ്തകം രചിച്ചിരിക്കുന്നത്.
നരേന്ദ്ര മോദിയുടെ വാഗ്ദാന ലംഘനങ്ങളാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. പുസ്തകം പ്രധാനമന്ത്രിയുടെ ഇമേജിനെ ബാധിക്കുമെന്നായിരുന്നു സോളങ്കിയുടെ ആരോപണം. ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 19 അനുസരിച്ച് പുസ്തകത്തിന്റെ നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണഎന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എഎം ദവേ ഹര്‍ജി തള്ളിയത്.

വാഗ്ദാന ലംഘനം
മോദിയുടെ വാഗ്ദാന ലംഘനങ്ങല്‍ വിവരിക്കുന്ന പുസ്തകമാണ് 'വാചകമടിവീരന്‍ ദില്ലിയിലാണ്' (ഫെക്കുജി ഹാവ് ദില്ലി മാ). മോദിയുടെ വാഗ്ദാന ലംഘനങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇമേജിനെ ബാധിക്കും
ഫെക്കുജി ഹാവ് ദില്ലി മാ എന്ന പുസ്തകം വിപണിയില്‍ ഇറങ്ങിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇമേജിനെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് പൊതു പ്രവര്‍ത്തകനായ നര്‍സിന്‍ഹ് സോളങ്കി പുസ്തകം നിരോധിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.

അഭിപ്രായ സ്വാതന്ത്ര്യം
ഫേക്കുജി ഹാവ് ദില്ലി മാ എന്ന പുസ്തകം നിരോധിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 അനുസരിച്ച് പുസ്തകത്തിന്റെ നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എഎം ദവേ ഹര്‍ജി തള്ളിയത്.

പരിമിതികളുണ്ട്
അധികാരമേറ്റ് വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ മോദിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് പരിമിതിയുണ്ടെന്ന് അതുകൊണ്ട് തന്നെ പുസ്തകം നിരോധിക്കണമെന്ന് പൊതുപ്രവര്‍ത്തകന്‍ സോലങ്കി പറഞ്ഞു.

രാജ്യത്തിന് ഭീഷണി
രാജ്യത്തിന് ഭീഷണിയായ വാചകങ്ങളൊന്നും പുസ്തകത്തിലില്ല. എഴുത്ത് കാരന്റെ വ്യക്തിപരമായ
സ്വാതന്ത്ര്യത്തെ എതിര്‍ക്കാനാകില്ല. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും ഒരുപോലെ സ്വാതന്ത്ര്യമുണ്ടെന്നും ഹര്‍ജി പരിഗണിക്കവേ ജഡ്ജി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications