കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം: ഭൂപേന്ദ്ര പട്ടേലും ജിഗ്നേഷ് മേവാനിയും മുന്നില്‍, ഹര്‍ദിക് പിന്നില്‍

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തില്‍ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ ബിജെപിയുടെ കുതിപ്പിനൊപ്പം പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഗാട്‌ലോഡിയയില്‍ മുന്നിലാണ്. അദ്ദേഹം തന്നെ ഇത്തവണയും മുഖ്യമന്ത്രിയാവുമെന്നാണ് സൂചന. അതേസമയം ജിഗ്നേഷ് മേവാനി വാദ്ഗാമില്‍ നിന്നും ലീഡ് ചെയ്യുന്നുണ്ട്.

ഇത് ഗ്രാമീണ മേഖലയില്‍ വരുന്ന മണ്ഡലമാണ്. ബിജെപിയുടെ താക്കൂര്‍ നേതാവ് അല്‍പേഷ് താക്കൂറും പിന്നിലാണ്. ഗാന്ധിനഗര്‍ സൗത്തില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. വിരാംഗാമില്‍ ഹര്‍ദിക് പട്ടേലും പിന്നിലാണ്. അതേസമയം തൂക്കുപാല ദുരന്തമുണ്ടായ മോര്‍ബിയിലും ബിജെപി മുന്നിലാണ്.

1

അതേസമയം നിലവില്‍ ഹര്‍ദിക് പട്ടേലും അല്‍പേഷ് താക്കൂറും മുന്നിലെത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് ആറ് മണിക്ക് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. റെക്കോര്‍ഡ് നേട്ടമാണ് കോണ്‍ഗ്രസ് സംസ്ഥാനത്തുണ്ടാക്കിയിരിക്കുന്നത്. 154 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. പ്രമുഖ നേതാക്കളൊക്കെ വിജയം നേടുകയും ചെയ്തു.

ആംആദ്മി പാര്‍ട്ടി വിചാരിച്ച നേട്ടമുണ്ടാക്കിയില്ലെങ്കിലും ആറ് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനവും സീറ്റും ഒരുപോലെ കുറഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പ്രചാരണം തന്നെ പൊളിഞ്ഞുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ബിജെപി തരംഗത്തിൽ ഗുജറാത്ത്, റെക്കോർഡ് വിജയം, ഹിമാചൽ പിടിച്ച് കോൺഗ്രസ്ബിജെപി തരംഗത്തിൽ ഗുജറാത്ത്, റെക്കോർഡ് വിജയം, ഹിമാചൽ പിടിച്ച് കോൺഗ്രസ്

നഗര മേഖലകളിലെ ബിജെപിയുടെ ആധിപത്യം ഇത്തവണയും പ്രകടമാവുകയായിരുന്നു. പ്രത്യേകിച്ച് അഹമ്മദാബാദും, വഡോദരയും അടങ്ങുന്ന മേഖല. അത് മാത്രമല്ല തൂക്കുപാല ദുരന്തമുണ്ടായ മോര്‍ബിയിലും ബിജെപി ജയം ഉറപ്പിച്ചിരിക്കുകയാണ്.

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

കഴിഞ്ഞ തവണ ബിജെപിയെ പരാജയത്തില്‍ നിന്ന് രക്ഷിച്ചത് നഗരമേഖലകളായിരുന്നു ഗ്രാമീണ മേഖല വന്‍ തോതില്‍ ബിജെപിയെ കൈവിട്ട് കോണ്‍ഗ്രസിനൊപ്പം പോയിരുന്നു. ഇത്തവണ പക്ഷേ ഗ്രാമീണ മേഖലയും കോണ്‍ഗ്രസിനെ കൈവിട്ടിരിക്കുകയാണ്. ഇരുപത് സീറ്റിലാണ് കോണ്‍ഗ്രസ് ആകെ ലീഡ് ചെയ്യുന്നത്. സര്‍വകാല തകര്‍ച്ചയാണ് ഇത്.

തരംഗമായി സിംപ്‌സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍തരംഗമായി സിംപ്‌സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍

വിചാരിച്ച നേട്ടം ഇത്തവണ ആംആദ്മി പാര്‍ട്ടിക്കും ലഭിച്ചില്ല. കോണ്‍ഗ്രസിന്റെ വോട്ട് കുറയ്ക്കാന്‍ മാത്രമാണ് അവര്‍ക്ക് സാധിച്ചത്. അതേസമയം നരേന്ദ്ര മോദി ഗുജറാത്ത് ഭരിക്കുമ്പോള്‍ പോലും ലഭിക്കാതിരുന്ന നേട്ടമാണ് ഇത്തവണ ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. 150 സീറ്റിന് മുകളിലൊരു നേട്ടം ഒരിക്കലും ബിജെപി പ്രതീക്ഷിച്ചിരുന്നില്ല.

അതേസമയം കോണ്‍ഗ്രസിന് കഴിഞ്ഞ തവണ വോട്ട് ചെയ്തവര്‍ പോലും ഇത്തവണ ബിജെപിക്കാണ് വോട്ട് ചെയ്തത്. ഗ്രാമീണ മേഖലയില്‍ ബിജെപിക്കെതിരെയുള്ള ജനവികാരം പോലും ഇത്തവണ മാറി നിന്നു. ബിജെപിയല്ലാതെ ഗുജറാത്തിന് മറ്റൊരു ഓപ്ഷനേ ഇല്ലായിരുന്നു.

English summary
Gujarat Elections Result 2022: bhupendra patel and jignesh mevani leads hardik patel trails
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X