കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിലെ കര്‍ഷക ആത്മഹത്യ കെജ്രിവാളിന്റെ ഭാവന

Google Oneindia Malayalam News

ഗാന്ധിനഗര്‍: ഗുജറാത്തിലെ കര്‍ഷക ആത്മഹത്യകളെ കുറിച്ച് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ നുണ പ്രചാരണം നടത്തുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി ഗുജറാത്തില്‍ 5874 കര്‍ഷക ആത്മഹത്യകള്‍ നടന്നു എന്നാണ് കെജ്രിവാള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത് ശുദ്ധ നുണയാണ്.

പത്ത് വര്‍ഷത്തിനിടെ ഒരേയൊരു കര്‍ഷക ആത്മഹത്യ മാത്രമാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളത്. കെജ്രിവാള്‍ വാരണാസിയില്‍ പ്രസംഗത്തിനിടെ ഗുജറാത്തിലെ കണക്കുകളെ തെറ്റിച്ച് പറയുകയായിരുന്നു. കര്‍ഷകരില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ബലമായ ഭൂമി ഏറ്റെടുക്കുന്നു എന്നും കെജ്രിവാള്‍ ആരോപിച്ചിരുന്നു.

kejriwal

എന്നാല്‍ സുപ്രീം കോടതി പോലും അഭിനന്ദിച്ചതാണ് ഗുജറാത്തിലെ ഭൂമി ഏറ്റെടുക്കല്‍ മാതൃകയെ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. കര്‍ഷകരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഒരാളുടെയും ഭൂമി ഏറ്റെടുത്തിട്ടില്ല. മാര്‍ക്കറ്റ് വില നല്‍കിയാണ് ഭൂമി ഏറ്റെടുത്തിട്ടുള്ളതെന്ന് കര്‍ഷകര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്.

മോദി ഭരണത്തിനിടെ ഗുജറാത്തില്‍ 60,000 ചെറുകിട - മീഡിയം വ്യവസായ സംരംഭങ്ങള്‍ പൂട്ടിപ്പോയി എന്നാണ് കെജ്രിവാള്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ മോദി ഭരണത്തിനിടെ 519,000 ചെറുകിട - മീഡിയം വ്യവസായ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ഉണ്ടായതെന്നും ഗുജറാത്ത് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

English summary
Gujarat govt rubbishes Kejriwal's charges on farmer suicides as baseless
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X