ഐഎഎസ് ഉദ്യോഗസ്ഥന്റെ 17കാരിയായ മകള്‍ക്കുനേരെ വീട്ടില്‍വെച്ച് ആക്രമണം

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: മുതിര്‍ന്ന ഐഎഎസ് ഓഫീസറുടെ മകള്‍ക്കുനേരെ വീട്ടില്‍വെച്ച് അജ്ഞാതന്റെ ആക്രമണം. ഉദ്യോഗസ്ഥന്റെ അഹമ്മദാബാദിലെ വീട്ടില്‍വെച്ച് കഴിഞ്ഞദിവസം രാത്രിയായിരുന്നു പതിനേഴുകാരിയായ മകള്‍ക്കുനേരെ ആക്രമണമുണ്ടായത്. ആക്രമണ സമയത്ത് പെണ്‍കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്ന് ഗുജറാത്ത് യൂണിവേഴ്‌സിറ്റി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

രാത്രി ഏതാണ്ട് ഒന്നരമണിയോടെയാണ് ആക്രമണമുണ്ടായത്. ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ ആരോ കഴുത്തുഞെരിക്കാന്‍ ശ്രമിച്ചു. ശബ്ദമുണ്ടാക്കിയതോടെ ആക്രമി പുറത്തേക്കോടുകയായിരുന്നു. താന്‍ പിന്നാലെ ഓടിയെങ്കിലും അക്രമി രക്ഷപ്പെട്ടെന്ന് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

rape-girl

പെണ്‍കുട്ടിയുടെ കഴുത്തില്‍ വിരലുകളുടെ പാടുകളുണ്ട്. ചെറിയ പരിക്കുകളൊഴിച്ചാല്‍ കൂടുതല്‍ അപായം സംഭവിച്ചിട്ടില്ല. സംഭവത്തില്‍ ഗുജറാത്ത് യൂണിവേഴ്‌സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ അക്രമമായതുകൊണ്ടുതന്നെ ഗൗരവപരമായാണ് കേസ് അന്വേഷിക്കുന്നത്.

ഉദ്യോഗസ്ഥന്റെ വീടിന് പുറത്തുനിന്നും രണ്ട് ദ്വാരങ്ങളോടുകൂടിയ പ്ലാസ്റ്റിക് ബാഗ് കണ്ടെടുത്തു. അക്രമി മാസ്‌ക് ആയി ഉപയോഗിച്ചതാകാമിതെന്നാണ് നിഗനം. വീട്ടുകാരുമായി അടുത്തു പരിചയമുള്ള ആരോ ആണ് ഇതിന് പിന്നലെന്നും പോലീസ് സംശയിക്കുന്നു. ഉടന്‍ പ്രതിയെ പിടികൂടുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.


English summary
Gujarat IPS officer’s daughter assaulted at her home in Ahmedabad
Please Wait while comments are loading...