ആദ്യം സ്ത്രീയെ തൊഴിച്ചു, വീഡിയോ വൈറലായതോടെ മാപ്പ് പറഞ്ഞ് എംഎല്‍എ, 'രാഖി' കെട്ടി ഒത്തുതീര്‍പ്പും
അഹമ്മദാബാദ്: കുടിവെള്ള ക്ഷാമത്തെ കുറിച്ച് പരാതി പറയാനെത്തിയ സ്ത്രീയെ എംഎല്‍എ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. നരോദയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ ബല്‍റാം തവാനിയാണ് പൊതുമധ്യത്തില്‍ വെച്ച് സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചത്. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തില്‍ എംഎല്‍എയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു ആക്രമിക്കപ്പെട്ട സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍.ഞായറാഴ്ചയാണ് സംഭവം.

നീതു എന്ന സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. ഇവര്‍ക്കൊപ്പം 20 സ്ത്രീകളും എംഎല്‍എയുടെ ഓഫീസിന് മുന്‍പില്‍ പ്രതിഷേധിക്കാന്‍ എത്തിയിരുന്നു. തവാനി സ്ത്രീയെ തൊഴിക്കുന്നതും മര്‍ദ്ദിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. എംഎല്‍എയുടെ നടപടിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി.ജിഗ്നേഷ് മേവാനി ഉള്‍പ്പെടെയുള്ളവര്‍ തവാനിയുടെ അറസ്റ്റ് ആവശ്യപ്പെട്ടു.
എന്നാല്‍ സംഭവത്തില്‍ പരാതിയുമായി ആരും സമീപിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ പറഞ്ഞു.അതേസമയം സംഭവം വിവാദമായതോടെ എംഎല്‍എ സ്ത്രീയെ വീട്ടില്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞു. സ്ത്രീയെ കൊണ്ട് രാഖി കെട്ടിച്ചതിന് ശേഷമായിരുന്നു എംഎല്‍എയുടെ മടക്കം. നേരത്തേ സംഭവത്തില്‍ സംസ്ഥാന ബിജെപി നേതൃത്വവും പ്രതികരിച്ചിരുന്നു. സ്ത്രീക്കെതിരായി നടന്ന ആക്രമം അപലപനീയമാണെന്നായിരുന്നു ബിജെപി വക്താവ് ഭരത് പാണ്ഡ്യ പറഞ്ഞച്. വീഡിയോ പ്രചരിച്ചതോടെ തവാനിയില്‍ നിന്ന് വിശദീകരണം ചോദിച്ചതായി ബിജെപി വ്യക്തമാക്കിയിരുന്നു.
गुजरात के विद्यायक महिला को लाते मारते हुए :
— Jignesh Mevani (@jigneshmevani80) 2 June 2019
अहमदाबाद के नरोडा ईलाके में पानी की किल्लत की शिकायत करने गई एक महिला को गुजरात भाजपा के 'माननीय' विधायक बलराम थावानी ने खुलेआम बेरहमी के साथ पिटा ! @dgpgujarat, @AhmedabadPolice आप तुरंत गिरफ्तारी कीजिए! यह हरगिज नहीं चलेगा! pic.twitter.com/6mV7EmC6KV












Click it and Unblock the Notifications