കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ നാട്ടുകാര്‍ കള്ളപ്പണത്തില്‍ മുന്നിലോ? ഗൂഗിളില്‍ തെരഞ്ഞത് കള്ളപ്പണം വെളുപ്പിക്കലിനായി

  • By Gowthamy
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന പലരെയും ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ പ്രസ്താവന വന്നതിനു പിന്നാലെ കൈയിലുള്ള കള്ളപ്പണം ഒളിപ്പിക്കാനോ, നിരാശയില്‍ അത് കത്തിച്ച് കളയാനോ നില്‍ക്കാതെ കള്ളപ്പണം എങ്ങനെ വെളുപ്പിക്കാമെന്നാണ് പലരും പരിശോധിച്ചത്.

സേര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗുജറാത്തില്‍ നിന്നാണ് ഏറ്റവുമധികം ആളുകള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനെ കുറിച്ച് പരിശോധിച്ചത്. തൊട്ടുപിന്നാലെ മഹാരാഷ്ട്രക്കാരും ഹരിയാനക്കാരുമുണ്ട്.

കള്ളപ്പണം വെളുപ്പിക്കാന്‍ എന്ത് ചെയ്യണം

കള്ളപ്പണം വെളുപ്പിക്കാന്‍ എന്ത് ചെയ്യണം

ചൊവ്വാഴ്ച എട്ടു മണിയോടെ അപ്രതീക്ഷിതമായി മോദി നോട്ട് നിരോധിക്കുന്നത് പ്രഖ്യാപിച്ചപ്പോള്‍ വല്ലാതങ്ങ് ഞെട്ടിയത് കള്ളപ്പണക്കാര്‍ തന്നെയായിരുന്നു. ഇതിനു പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയവുമായി ഗൂഗിളിന്റെ സമീപത്തേക്ക് പലരും എത്തിയത്. കള്ളപ്പണക്കാരെയും കള്ള നോട്ട് ഒഴുക്കുന്നവരെയും ലക്ഷ്യമിട്ട് തന്നെയായിരുന്നു മോദിയുടെ നടപടി.

 പിന്നാലെ മഹാരാഷ്ട്രയും ഹരിയാനയും

പിന്നാലെ മഹാരാഷ്ട്രയും ഹരിയാനയും

ഗൂഗിള്‍ പുറത്തു വിട്ട വിവരങ്ങള്‍ മോദിക്ക് തന്നെ നാണക്കേടായിരിക്കുകയാണ്. മോദിയുടെ നാട്ടിലുളളവരാണ് ഇക്കാര്യം അന്വേഷിച്ച് ഗൂഗിളിനെ സമീപിച്ചതില്‍ അധികവും. അത്രയ്ക്ക് കള്ളപ്പണക്കാര്‍ ഗുജറാത്തിലുണ്ടോ എന്നാണ് സംശയം. രണ്ടാംസ്ഥാനത്ത് മഹാരാഷ്ട്രയും ഹരിയാനയുമുണ്ട്.പഞ്ചാബ്, ദില്ലി എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ ഇക്കാര്യം പരിശോധിച്ചിരുന്നു.

 മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും കള്ളപ്പണം

മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും കള്ളപ്പണം

കള്ളപ്പണം വെളുപ്പിക്കുന്നതിനെ കുറിച്ച് ഏറ്റവും അധികം അന്വേഷിച്ച ഗുജറാത്തിലും മഹാഷ്ട്രയിലും ഭരണം നടത്തുന്നത് ബിജെപിയാണ്. വ്യവസായത്തിനു പേരുകേട്ടതാണ് രണ്ട് സംസ്ഥാനങ്ങളും.

റിയല്‍ എസ്റ്റേറ്റുകാരുടെ താവളം

റിയല്‍ എസ്റ്റേറ്റുകാരുടെ താവളം

ഹരിയാനയിലെ വിവാദ ഭൂമി ഇടപാടുകള്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രമുഖര്‍ക്കും ഇതില്‍ പങ്കുണ്ടായിരുന്നു.കള്ളപ്പണക്കാര്‍ ഇവിടെയും കുറവില്ലെന്നു തന്നെയാണ് സൂചന. അതേസമയം മോദിയുടെ നടപടി ഏറ്റവുമധികം പ്രതിരോധത്തിലാക്കുന്നതും റിയല്‍എസ്‌റ്റേറ്റിനെ തന്നെയാണ്.

 വിശ്വാസ്യത പൊളിഞ്ഞോ

വിശ്വാസ്യത പൊളിഞ്ഞോ

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വിശ്വസ്തരായവര്‍ക്ക് ആശങ്കപ്പെടേണ്ടി വരില്ലെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. എന്നാല്‍ കള്ളപ്പണം എങ്ങനെ വെളുപ്പിക്കുമെന്നതിനെ കുറിച്ച് അന്വേഷണം നടത്തിയവരുടെ എണ്ണം കണ്ടാല്‍ ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം പാഴായിപ്പോയോ എന്ന് സംശയിക്കേണ്ടി വരും.

 277 മില്യണ്‍ ഉപഭോക്താക്കള്‍

277 മില്യണ്‍ ഉപഭോക്താക്കള്‍

നോട്ട് നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ കറന്‍സിയെ കുറിച്ച് പരിശോധിച്ചവരും കുറവില്ല. പുതിയ നോട്ടുകളിലെ സുരക്ഷാ സംവിധാനത്തെ കുറിച്ചാണ് പലരും അന്വേഷിച്ചത്. 2016ലെ ഇന്‍ര്‍നെറ്റ് ട്രെന്റ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 277മില്യണ്‍ ഇന്ത്യക്കാരാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്.

English summary
How to convert black money into white money" was trending on Google as many Indians turned to the search engine giant seeking help after Prime Minister Narendra Modi's announcement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X