കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദികള്‍ പാകിസ്താനില്‍ നിന്നും, ഒരു തീവ്രവാദിയെ വധിച്ചു, 4 പേര്‍ ബാക്കി

  • By Muralidharan
Google Oneindia Malayalam News

പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ പോലീസ് സേന വധിച്ചു. പാകിസ്താനില്‍ നിന്നുമാണ് തീവ്രവാദികള്‍ വന്നതെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അഞ്ച് തീവ്രവാദികളാണ് ആക്രമണം നടത്തിയ സംഘത്തില്‍ ഉള്ളത്.

ഇന്ന് (തിങ്കളാഴ്ച) രാവിലെ അഞ്ച് മണിയോടെയാണ് ഭീകരാക്രമണം ഉണ്ടായത്. സൈനിക വേഷം ധരിച്ചെത്തിയ ഭീകരര്‍ ദിനാ നഗറിലെ പോലീസ് സ്‌റ്റേഷന് നേരെയും ബസ്സിന് നേരെയും വെടിവെക്കുകയായിരുന്നു. പഞ്ചാബ് - ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ യാത്രക്കാരുമായി പോവുകയായിരുന്ന ബസിന് നേരെയാണ് ഭീകരര്‍ വെടിവെച്ചത്. പൊലീസ് സ്റ്റേഷന് നേരെ നടന്ന വെടിവെപ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.

punjab

അതേസമയം ഗുര്‍ദാസ്പൂരില്‍ ആക്രമണം ഉണ്ടാകും എന്ന തരത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ഉണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. കാര്‍ഗില്‍ വിജയദിവസിന് മുന്നോടിയായി പൊതുവായ മുന്നറിയിപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. മുംബൈ ആക്രമണത്തിന്റെ മാതൃകയില്‍ ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണം നടത്താന്‍ ശ്രമമുണ്ടായേക്കുമെന്നായിരുന്നു ഈ റിപ്പോര്‍ട്ട്.

English summary
Dressed in army uniform, four gunmen opened fire at a police station in Gurdaspur. The gunmen who were said to be carrying AK-47 rifles, first opened fire on a Punjab state road transport bus before attacking the police station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X