ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം: യുവതിയെ ആശുപത്രിയ്ക്ക് മുമ്പില്‍ ഉപേക്ഷിച്ച് സംഘം കടന്നുകള‍ഞ്ഞു!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഓടുന്ന കാറില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ആശുപത്രിയ്ക്ക് മുമ്പില്‍ ഉപേക്ഷിച്ചു. ദില്ലിയിലെ നോയിഡയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ഗുഡ്ഗാവിലെ സാറ്റലൈറ്റ് നഗരത്തിലാണ് സംഭവം തിങ്കളാഴ്ച രാത്രിയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ഗുഡ്ഗാവ് സ്വദേശിയാണ് പീഡനത്തിരയായ യുവതി. രാത്രി 8.30 ഓടെ സോന്‍ഹ റോഡ് വഴി നടന്നുപോകുകയായിരുന്ന യുവതിയെ മാരുതി സ്വിഫ്റ്റിലേയ്ക്ക് വലിച്ചുകയറ്റിയ ശേഷം പീഡിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്തിട്ടില്ലെങ്കിലും കൂടുതല്‍ അന്വേഷണത്തിനായി ഒരു സംഘം പോലീസ് ഗുഡ്ഗാവിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ദില്ലിയെയും ഗുഡ്ഗാവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയ പാതയില്‍ വച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. നേരത്തെ ഓട്ടോറിക്ഷയില്‍ ഒമ്പത് മാസം പ്രായമായ കുഞ്ഞിനൊപ്പം സഞ്ചരിക്കുകയായിരുന്ന അമ്മയെ പീഡിപ്പിക്കുകയും കുഞ്ഞിനെ ഓട്ടോയില്‍ നിന്നെറിഞ്ഞ് കൊലപ്പെടുത്തിയതും ഇതേ സ്ഥലത്തുനിന്നായിരുന്നു. മെയ് 29 ന് അര്‍ദ്ധരാത്രില്‍ ഗുഡ്ഗാവിലെ വീട്ടിലേയ്ക്കുള്ള യാത്രാ മധ്യേയായിരുന്നു സംഭവം.

gangrape

കഴിഞ്ഞ മാസം 22 കാരിയെ പീഡി‍പ്പിച്ച് അബോധാവസ്ഥയിലാക്കി വീടിന് സമീപത്ത് ഉപേക്ഷിച്ച സംഭവവും ഗുഡ്ഗാവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദില്ലിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കുറവ് വന്നിട്ടുണ്ടെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
A woman was allegedly gang-raped in a moving car for hours in the satellite city of Gurgaon near Delhi last night before being dumped near a hospital in Greater Noida, around 70 km away, police said.
Please Wait while comments are loading...