കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹണിപ്രീതിന് വധഭീഷണിയുണ്ടെന്ന് ഐബിയുടെ റിപ്പോർട്ട്; പിന്നിൽ പ്രിയപ്പെട്ട പപ്പ ?

ഗുര്‍മീത് നേരിട്ടല്ലെങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ ഹണിപ്രീതിനെ കൊല്ലാന്‍ ഇടയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ചണ്ഡിഗഢ്: പീഡന കേസിൽ ജയിലിലായ ദേരാ സച്ഛ സൗദാ തലവൻ ഗുർമീത് റാം റഹീമിന്റെ വളർത്തു മകൾ ഹണിപ്രീത് ഇൻസാന് വധഭീഷണിയുണ്ടെന്ന് ഐബിയുടെ റിപ്പോർട്ട്. പോലീസ് കസ്റ്റഡിയിലുള്ള ഗുർമീതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് ഹണിപ്രീതിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ മേള, ചാകര!! പകുതി വിലക്ക് ഫോണ്‍, 90 ശതമാനം വരെ ഡിസ്‌കൗണ്ട്!! ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ മേള, ചാകര!! പകുതി വിലക്ക് ഫോണ്‍, 90 ശതമാനം വരെ ഡിസ്‌കൗണ്ട്!!

gurmeeth


മെസ്കിക്കോയിൽ ഭൂചലനം 8.2 തീവ്രത രേഖപ്പെടുത്തി, മരണ സംഖ്യ 60 കടന്നു‌
നിലവിൽ ഹണിപ്രീത് ഒളിവിലാണ് നിലവിൽ ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നു ഹരിയാണ പോലീസ് മേധാവി ബ്എസ് സിന്ധു പറഞ്ഞു.

 ഗുർമീത് അനുയായികൾ തന്നെ കൊല്ലും

ഗുർമീത് അനുയായികൾ തന്നെ കൊല്ലും

ദേരാ സച്ഛ സൗദയുമായി ബന്ധപ്പെട്ട എല്ല രഹസ്യങ്ങളും അറിയാവുന്ന വ്യക്തിയാണ് ഹണിപ്രീത്. അതു കൊണ്ട് തന്നെ ഗുർമീത് നേരിട്ടല്ലെങ്കിലും അയാളുടെ അനുയായികൾ ഹണിപ്രീതിനെ വകവരുത്തൻ ശ്രമിക്കുമെന്ന് ഐബി റിപ്പോർട്ടിൽ പറയുന്നു.

 ഹണിപ്രീത് എവിടെ‌‌‌

ഹണിപ്രീത് എവിടെ‌‌‌

ഓഗസ്റ്റ് 25 നാണ് ഹണിപ്രീതിനെ അവസാനമായി പെതു സ്ഥലത്ത് കാണുന്നത്. ഗുർമീതിനെ കാണണമെന്ന് ആവശ്യപ്പെട്ട് ഹണിപ്രീത് ജയിൽ അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം അധികൃതർ ഈ ആവശ്യം നിരാകരിക്കുകയായിരുന്നു.

 പോലീസ് അന്വേഷണം പുരോഗമിക്കുന്നു

പോലീസ് അന്വേഷണം പുരോഗമിക്കുന്നു

ഹണിപ്രീതിനെ കണ്ടെത്തുന്നതിനായുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹരിയാണ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്കു വേണ്ടി ദില്ലിയിലേയും ഗുഡ്ഗാവിലുമുള്ള ബന്ധു വീചടുകളിൽ പോലീസ് തിരച്ചിൽ നടത്തി.

ലുക്ക് ഔട്ട് നോട്ടീസ്

ലുക്ക് ഔട്ട് നോട്ടീസ്

ജയിലിലായ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് ഹണിപ്രീതിനെതിരെ പോലീസ് കേസെടുത്തുരുന്നു. ഒളിവിലായ ഇവരെ കണ്ടെത്തുന്നതിനു വേണ്ടിയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേ സമയം അറസ്റ്റിനെ പ്രതിരോധിക്കാന്‍ ഹണി പ്രീത് ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗൂഡാലോചന

ഗൂഡാലോചന

ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയാണ് ഹണിപ്രീത്. ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സംഭവത്തില്‍ ദേരാ സച്ചാ വക്താവ് ആദിത്യ ഇന്‍സാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 അതിർത്തി കടന്നു.

അതിർത്തി കടന്നു.

ഹണിപ്രീത് അതിർത്തി കടന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ബോർഡർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. നേപ്പാൽ അതിർത്തി കടന്നെന്ന സംശയത്തിനെ തുടർന്ന് ഹരിയാണ പോലീസ് നേപ്പാൽ പോലീസിനോട് സഹായം അഭ്യാർഥിച്ചിരുന്നു. എന്നാൽ പ്രത്യേകിച്ച് വിവരം ഒന്നും തന്നെ ലഭിക്കാത്തതിനെ തുടർന്ന് പോലീസ് നേപ്പാൾ അതിർത്തിയിൽ നിന്ന് മടങ്ങുകയായിരുന്നു.

 ദുരുഹ സാഹചര്യത്തിൽ വാഹനം

ദുരുഹ സാഹചര്യത്തിൽ വാഹനം

നേപ്പാൾ അതിർത്തിയിൽ നിന്നും പഞ്ചാബ് രജിസ്ട്രേഷനുള്ള ഒരു വാഹനം കണ്ടെത്തിയിരുന്നു. ഇതിന്‍റെ ഉടമയ്ക്ക് ഹണിപ്രീതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്.

English summary
Jailed Dera Sacha Sauda chief Gurmeet Ram Rahim's 'adopted daughter' Honeypreet Insan is facing a threat to her life, say intelligence reports and the Haryana government has been alerted about the possible threat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X