ഹണിപ്രീത് തന്റെ 'ഉഴിച്ചിലുകാരി'... ജയിലില്‍ കൂടെനിര്‍ത്തണം എന്ന് വീണ്ടും ബലാത്സംഗി ബാബ ഗുര്‍മീത്
റോഹ്തക്: ബലാത്സംഗ കേസില്‍ 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുകയാണ് ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്. വളര്‍ത്തുമകളായ ഹണിപ്രീതിനെ ജയിലില്‍ കൂടെ കഴിയാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗുര്‍മീത് ജയിലില്‍ ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ചില്ലറയല്ല.
ഇപ്പോഴിതാ ഗുര്‍മീത് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ് ഗുര്‍മീത്. വളര്‍ത്തുമകളെ കൂടെ താമസിപ്പിക്കണം എന്നല്ല പറയുന്നത് എന്ന് മാത്രം.
ഹണിപ്രീത് തന്റെ ഉഴിച്ചിലുകാരിയാണ് എന്നാണ് ഗുര്‍മീത് പറയുന്നത്. ശിക്ഷ വിധിച്ച സിബിഐ പ്രത്യേക കോടതിയിലാണ് ഇക്കാര്യം പറഞ്ഞ് അപേക്ഷ നല്‍കിയത്. ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ട് എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

റോഹ്തക് ജയിലില്‍
20 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹിം സിങ് ഇപ്പോള്‍ റോഹ്തക്കിലെ ജയിലില്‍ ആണ് ഉള്ളത്. ജയിലില്‍ ഗുര്‍മീതിന് പ്രത്യേക സൗകര്യങ്ങള്‍ ഒന്നും ഒരുക്കരുത് എന്ന് കോടതി പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൂടെ താമസിക്കണം
ഗുര്‍മീതിനൊപ്പം തന്നെ കൂടി ജയിലില്‍ താമസിക്കാന്‍ അനുവദിക്കണം എന്ന് ഹണിപ്രീത് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചിരുന്നില്ല.

ഉഴിച്ചിലുകാരിയാണ്
കടുത്ത തലവേദനയും പുറം വേദനയും ഉണ്ട് തനിക്ക്. അതുകൊണ്ട് ഉഴിച്ചിലുകാര്യും ഫിസിയോ തെറാപ്പിസ്റ്റും ആയ ഹണിപ്രീതിനെ കൂടെ താമസിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെടാണ് ഗുര്‍മീത് റാം റഹീം സിങ് കോടതിയെ സമീപിച്ചത്.

കെയര്‍ ടേക്കറാണെന്ന്
തന്നെ പരിപാലിച്ചുവരുന്നത് ഹണിപ്രീത് ആണ് എന്നും സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുര്‍മീത് പറയുന്നുണ്ട്.

കോടതി തള്ളിക്കളഞ്ഞു
പക്ഷേ ഗുര്‍മീതിന്റെ അപേക്ഷ പരിഗണിക്കാന്‍ പോലും കോടതി തയ്യാറായില്ല. നേരത്തെ പോലീസും ഈ അപേക്ഷ തള്ളിയിരുന്നു.

നുണ പറഞ്ഞും ശ്രമം
അതിനിടെ ജയില്‍ അധികൃതരോട് നുണ പറഞ്ഞും ഹണിപ്രീതിനെ ഉള്ളിലെത്തിക്കാന്‍ ഗുര്‍മീത് ശ്രമിച്ചിരുന്നു. ശിക്ഷ വിധിക്കപ്പെട്ട സമയത്തായിരുന്നു അത്. ഹണിപ്രീതിനെ കൂടെതാമസിപ്പിക്കാന്‍ കോടതിയുടെ അനുവാദം ഉണ്ട് എന്നായിരുന്നു അന്ന് പറഞ്ഞത്.

ലൈംഗിക ബന്ധം
ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ ലൈംഗിക ബന്ധം ഉണ്ടായിരുന്നു എന്നാണ് ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് വെളിപ്പെടുത്തിയിട്ടുള്ളത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ലുക്ക് ഔട്ട് നോട്ടീസ്
എന്തായാലും ഹണിപ്രീത് ഇന്‍സാന്‍ ഇപ്പോള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ ഹരിയാണ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

ഗൂഢാലോചന കേസ്
കോടതി വിധിക്ക് ശേഷം ഗുര്‍മീതിനെ രക്ഷിക്കാന്‍ ഹണിപ്രീത് ഗൂഢാലോചന നടത്തി എന്ന കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുള്ളത്. കലാപം സൃഷ്ടിച്ച് ഗുര്‍മീതിനെ രക്ഷിക്കാന്‍ ആയിരുന്നു ശ്രമം.

നേപ്പാളില്‍?
അതിനിടെ ഹണിപ്രീത് നേപ്പാളിലേക്ക് കടന്നതായും സംശയങ്ങള്‍ ഉയരുന്നുണ്ട്. അതല്ല റോഹ്തക്കില്‍ തന്നെ ഗുര്‍മീത് അനുയായികളുടെ വീടുകളില്‍ ഒളിവില്‍ കഴിയുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications