Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗുത്ബാസി കതം കരോ'; യുപി പിടിക്കാന്‍ നേതാക്കള്‍ക്ക് പുതിയ മന്ത്രവുമായി പ്രിയങ്ക, ഗ്രൂപ്പിസം വേണ്ട

Recommended Video

cmsvideo
    ഉത്തർപ്രദേശിൽ പ്രിയങ്ക മിന്നിക്കുന്നു | Oneindia Malayalam

    ലക്നൗ: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സജീവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വലിയ ഉണര്‍വാണ് നല്‍കിയിരിക്കുന്നത്.
    നൃത്തംവച്ചും ജയ് വിളിച്ചുമാണ് പ്രവര്‍ത്തകര്‍ പ്രിയങ്ക ഗാന്ധിയെ വരവേറ്റത്.

    ഇന്ദിരയുടെ രണ്ടാം വരവെന്നായിരുന്നു പ്രിയങ്കയുടെ റാലിയിലെ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. റോഡ് ഷോയിലൂടെ പ്രവര്‍ത്തകരിലുണ്ടായ ആവേശം ചോരാതെ തിരഞ്ഞെടുപ്പ് വരെ പിടിച്ചു നിര്‍ത്താനായി ഒട്ടും സമയം പാഴാക്കാതെ തന്നെ കളത്തിലിറങ്ങിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. ഗുത്ബാസി കതം കരോ എന്ന മുദ്രാവാക്യമാണ് അവര്‍ ആദ്യം തന്നെ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെക്കുന്നത്..

    അധികാരത്തില്‍ എത്തിക്കുക

    അധികാരത്തില്‍ എത്തിക്കുക

    2022 ലെ തിരഞ്ഞെടുപ്പ് ആവുമ്പോഴേക്കും കോണ്‍ഗ്രസിനെ ഉത്തര്‍പ്രദേശിലെ പ്രബല ശക്തിയാക്കുകയും അധികാരത്തില്‍ എത്തിക്കുകയുമാണ് പ്രിയങ്കയ്ക്ക് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന ദൗത്യം. ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് പാര്‍ട്ടിയുടെ തിരിച്ചു വരവിന് കളം ഒരുക്കുക എന്നതാണ് പ്രിയങ്കയിലൂടെ കോണ്‍ഗ്രസിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന തന്ത്രം.

    42 സീറ്റുകള്‍

    42 സീറ്റുകള്‍

    80 ലോക്സഭാസീറ്റുകളുള്ള സംസ്ഥാനത്ത് 42 സീറ്റുകള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയാണ് കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിക്ക് നല്‍കിയിരിക്കുന്നത്. ബാക്കിവരുന്ന സീറ്റുകള്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതല വഹിക്കുന്ന ജോതിരാധിത്യ സിന്ധ്യക്കാണ്.

    35 സീറ്റെങ്കിലും

    35 സീറ്റെങ്കിലും

    പ്രിയങ്ക പ്രഭാവത്തില്‍ കുറഞ്ഞത് 35 സീറ്റെങ്കിലും പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. നിലവില്‍ രാഹുല്‍ ഗാന്ധിയുടെ അമേഠി, സോണിയ ഗാന്ധിയുടെ റായ്ബറേലി എന്നീ രണ്ട് സീറ്റുകള്‍ മാത്രമാണ് യുപിയില്‍ കോണ്‍ഗ്രസിന് ഉള്ളത്.

    ആദ്യശ്രമം

    ആദ്യശ്രമം

    മുന്നോക്ക വോട്ടുകളുടേയും ന്യൂനപക്ഷ വോട്ടുകളേയും ഒരുപോലെ പാര്‍ട്ടി അനുകുലമാക്കാനാണ് പ്രിയങ്ക ഗാന്ധിയുടെ ആദ്യശ്രമം. അടുത്ത മൂന്ന് ദിവസങ്ങളില്‍ പ്രിയങ്ക പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ഇതിന് ശേഷമാകും പ്രിയങ്കയും സിന്ധ്യയും പ്രചരണ തന്ത്രം തീരുമാനിക്കുക.

    കൂടിക്കാഴ്ച്ച

    കൂടിക്കാഴ്ച്ച

    ലക്നൗവില്‍ തന്നെ ക്യാംപ് ചെയ്ത് പ്രവര്‍ത്തനം തുടരാനാണ് പ്രിയങ്ക ഗാന്ധിയുടെ തീരുമാനം. പ്രിയങ്ക ക്യാംപ് ചെയ്യുന്ന നെഹ്രു ഭവന്‍ എന്ന യുപി ഡിസി ഓഫീസില്‍ ഇന്നലെ രാവിലെ മുതല്‍ പ്രവര്‍ത്തകരുടെ തിരക്കായിരുന്നു. പ്രിയങ്കയുമായുള്ള കൂടിക്കാഴ്ച്ചക്ക് വിവിധ തരത്തിലുള്ള ഭാരവാഹികളാണ് നെഹ്രു ഭവനില്‍ എത്തിയത്.

    'ഗുത്ബാസി കതം കരോ'

    'ഗുത്ബാസി കതം കരോ'

    ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രിയങ്ക ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഉന്നാവോ, ലക്‌നൗ, മോഹന്‍ലാല്‍ഗാഞ്ച് തുടങ്ങിയ മണ്ഡലങ്ങളിലെ പ്രാദേശിക പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് 'ഗുത്ബാസി കതം കരോ' എന്ന പ്രിയങ്ക ഗാന്ധിയുടെ ആഹ്വാനം.

    എളുപ്പത്തില്‍ സാധ്യമാക്കാം

    എളുപ്പത്തില്‍ സാധ്യമാക്കാം

    ഗ്രൂപ്പിസം അവസനാപ്പിച്ചാല്‍ പാര്‍ട്ടിയുടെ ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ സാധ്യമാക്കാന്‍ കഴിയും. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണം. ഓരോ വോട്ടും പ്രധാനമാണ്. ഗ്രൂപ്പ് വഴക്കിനാല്‍ പാര്‍ട്ടിക്ക് ഒരു വോട്ടുപോലും നഷ്ടപ്പെടാന്‍ പാടില്ലെന്നും പ്രിയങ്ക നിര്‍ദ്ദേശം നല്‍കി.

    വിജയം മാത്രമാവണം ലക്ഷ്യം

    വിജയം മാത്രമാവണം ലക്ഷ്യം

    സ്ഥനാര്‍ത്ഥികളാകാന്‍ പലര്‍ക്കും മോഹമുണ്ടാവും. പലരേയും പിന്തുണക്കുന്നവരുണ്ടാകും. എന്നാല്‍ പാര്‍ട്ടി ഒരു തീരുമാനം എടുത്ത് കഴിഞ്ഞാല്‍ ആ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ഏവരും ഉപാധിരഹിതമായി പ്രവര്‍ത്തിക്കണം. അവിടെ വിജയം മാത്രമാവണം ലക്ഷ്യം.

    പിന്തുണ

    പിന്തുണ

    മറ്റ് എതിര്‍പ്പുകളെല്ലാം മറന്ന് പാര്‍ട്ടി തിരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥികളെ വിജയത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്നാണ് യോഗ ശേഷം മാധ്യമങ്ങളോട് സംസാരിച്ച മോഹന്‍ലാല്‍ഗാഞ്ചിലെ കോണ്‍ഗ്രസ് നേതാവ് സിദ്ദീഖി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

    വലിയ പ്രധാന്യം

    വലിയ പ്രധാന്യം

    പ്രിയാജിക്ക് ഞങ്ങള്‍ വലിയ പ്രധാന്യമാണ് നല്‍കുന്നത്. ഏകദേശം ഒന്നരമണിക്കൂറോളമാണ് അവര്‍ ഞങ്ങളോട് സംസാരിച്ചത്. അവര്‍ തെരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥിയെ ഉള്‍ക്കൊള്ളാനും പിന്തുണയ്ക്കാനും തയ്യാറാണോ എന്ന ചോദ്യത്തിന് ഞങ്ങളെല്ലാവരും അതെ എന്ന ഉത്തരമാണ് നല്‍കിയതെന്നും സിദ്ദീഖി വ്യക്തമാക്കി.

    വലിയ മാറ്റങ്ങള്‍ ഉണ്ടാവില്ല

    വലിയ മാറ്റങ്ങള്‍ ഉണ്ടാവില്ല

    ബൂത്ത്തലം മുതല്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് പൊതുവില്‍ പ്രിയങ്ക മുന്നോട്ടുവെച്ചത്. വരും ദിവസങ്ങളില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയിലും ഇതേ നിര്‍ദ്ദേശം തന്നെയായിരിക്കും പ്രിയങ്ക മുന്നോട്ടു വെക്കുക. അതേസമയം സംഘടനാപരമായി നേതൃനിരയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ പ്രിയങ്ക തയ്യാറാകില്ലെന്നും സൂചനയുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+