കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുവഹാത്തിയുടെ ഔദ്യോഗിക മൃഗമേത് -ഡോള്‍ഫിന്‍

  • By Pratheeksha
Google Oneindia Malayalam News

ഗുവഹാത്തി:ഇന്ത്യയിലാദ്യമായി ഒരു നഗരത്തിന് ഔദ്യോഗിക മൃഗം. അസാം തലസ്ഥാന നഗരമായ ഗുവഹാത്തിക്കാണ് സ്വന്തമായി ഒരു മൃഗത്തെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഡോള്‍ഫിനാണ് നഗരത്തിന്റെ ഔദ്യോഗിക മൃഗം. അസമില്‍ സിഹു എന്നറിയപ്പെടുന്ന ഡോള്‍ഫിനെ വോട്ടെടുപ്പിലൂടെയാണ് ഔദ്യോഗിക മൃഗമായി തിരഞ്ഞെടുത്തത്. നദികളില്‍ കാണപ്പെടുന്ന പ്രത്യേക ദിനം ഡോള്‍ഫിനാണിത്. ആമ കൊക്ക് എന്നിവയായിരുന്നു സിഹുവിന്റെ മുഖ്യ എതിരാളികള്‍.

കൊറ്റിയ്ക്ക് 18454 ഉം ആമയ്ക്ക് 17302 ഉം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് . നഗരത്തിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവരെ വോട്ടിങിനായി തിരഞ്ഞെടുത്തിരുന്നു. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് ഔദ്യോഗികമൃഗത്തെ തിരഞ്ഞെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.

dolphin-07-

2000 ത്തില്‍ താഴെ ഡോള്‍ഫിനുകള്‍ മാത്രമാണ് അസമിലെ നദിയില്‍ അവശേഷിക്കുന്നത്. ആസ്സാം വനം വകുപ്പും ജൈവ വൈവിധ്യ ബോര്‍ഡും ഗുവാഹട്ടി ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഔദ്യോഗിക മൃഗത്തെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടത്തിയത്.

English summary
The Assam state capital on Monday became the first city in the country to have its own City Animal with the Kamrup Metropolitan district administration declaring the Gangetic River Dolphin as the mascot.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X