ഗ്യാന്‍വാപി മസ്ജിദ് സര്‍വ്വെ സുപ്രീംകോടതി സ്‌റ്റേ ചെയ്തു; പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കി മുസ്ലിം ലീഗ്
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വ്വെ നടത്താനുള്ള പുരാവസ്തു വകുപ്പിന്റെ നീക്കം സുപ്രീംകോടതി തടഞ്ഞു. പള്ളികമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ഇടപെടല്‍. ഈ മാസം 26ന് വൈകീട്ട് അഞ്ച് മണി വരെ തല്‍സ്ഥിതി തുടരണം എന്നാണ് കോടതി നിര്‍ദേശം.
വാരണാസി ജില്ലാ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പുരാവസ്തു വകുപ്പ് ഗ്യാന്‍വാപി പള്ളിയില്‍ സര്‍വ്വെ നടത്താന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ഉദ്യോഗസ്ഥര്‍ പള്ളിയിലെത്തുകയും ചെയ്തു. ഹിന്ദുവിഭാഗത്തിന്റെ അഭിഭാഷകരും ഒപ്പമുണ്ടായിരുന്നു. ഈ വേളയിലാണ് സര്‍വെ തടണമെന്നാവശ്യപ്പെട്ട് പള്ളി കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം, പാര്‍ലമെന്റില്‍ മുസ്ലിം ലീഗ് എംപിമാര്‍ നോട്ടീസ് നല്‍കി. ഗ്യാന്‍വാപി വിഷയം വിശദമായി ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടാണ് പാര്‍ട്ടിയുടെ നാല് എംപിമാര്‍ ചേര്‍ന്ന് ലോക്‌സഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. മണിപ്പൂര്‍ വിഷയത്തിലെ പ്രതിഷേധം കാരണം ഉച്ച വരെ പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചിരിക്കുകയാണ്.
ഹിന്ദു ക്ഷേത്രം തകര്‍ത്തിട്ടാണ് ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചത് എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഇക്കാര്യത്തില്‍ വ്യക്തത വരുന്നതിന് സര്‍വ്വെ നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. വാരണാസി ജില്ലാ കോടതി ഹിന്ദു വിഭാഗത്തിന്റെ ആവശ്യം ശരിവയ്ക്കുകയും തിങ്കളാഴ്ച സര്‍വ്വെ നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
പള്ളി കമ്മിറ്റിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹുസിഫ അഹ്മദിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വേഗത്തില്‍ പരിഗണിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് 11.15ന് പരിഗണിക്കുമെന്ന് അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഹര്‍ജിക്കാരോട് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു.
ജൂലൈ 26നകം ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു. അതുവരെ പള്ളിയില്‍ സര്‍വ്വെ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിക്കാന്‍ തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയ പള്ളികമ്മിറ്റി കോടതി തീരുമാനം വരുന്നത് വരെ സ്‌റ്റേ വേണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം, സര്‍വ്വെ നടത്തുമ്പോള്‍ പള്ളിയുടെ ഘടനയില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഒരു കല്ല് പോലും നീക്കം ചെയ്യില്ലെന്നും വ്യക്തമാക്കി. അളവ് എടുക്കുക, ചിത്രങ്ങള്‍ പകര്‍ത്തുക, റഡാര്‍ പഠനം നടത്തുക എന്നിവയാണ് സര്‍വ്വെയുടെ ഭാഗമായി ചെയ്യുകയെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബോധിപ്പിച്ചു.












Click it and Unblock the Notifications