വഴിയെ പോകുന്നവർക്ക് കാണാനുള്ളതല്ല ഹാദിയ! വിജയം തനിക്കെന്ന് അശോകൻ, നൽകിയത് ശക്തമായ ഇരുമ്പ് കവചം...

 • Written By:
Subscribe to Oneindia Malayalam
cmsvideo
  നിയമ പോരാട്ടത്തില്‍ വിജയിച്ചത് താനെന്ന് ഹാദിയയുടെ പിതാവ് | Oneindia Malayalam

  ദില്ലി: പഠനം തുടരാനുള്ള സൗകര്യമൊരുക്കിയ സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ഹാദിയയുടെ അച്ഛൻ അശോകൻ. സുപ്രീംകോടതി വിധിയിലൂടെ താൻ മകൾക്ക് നൽകിയിരിക്കുന്നത് ശക്തമായ ഇരുമ്പ് കവചമാണെന്നും, അതാർക്കും ഭേദിക്കാനാകില്ലെന്നും അശോകൻ മാധ്യമങ്ങളോട് പറഞ്ഞു.

  ജോലിക്ക് കയറാതെ അവധിയിൽ പോയി! കലക്ടർ ബ്രോ ഇനി കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി...

  ഹാദിയയെ ഭർത്താവിനൊപ്പവും അച്ഛനൊപ്പവും വിട്ടില്ല! ആദ്യം പഠനം പൂർത്തിയാക്കണം, സേലത്ത് പോകാം...

  ഹാദിയ വീട്ടുതടങ്കലിലായിരുന്നു എന്ന വാദം ശരിയല്ല. മകൾക്കൊപ്പം നാല് വനിതാ പോലീസുകാർ എപ്പോഴുമുണ്ടായിരുന്നു. പുറത്തൊക്കെ ഇറങ്ങിനടക്കാൻ ഹാദിയയോട് പറഞ്ഞിരുന്നു. പക്ഷേ, അതൊന്നും അവൾ കേട്ടില്ലെന്നും അശോകൻ പറഞ്ഞു. ദില്ലിയിൽ നിന്നും കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപാണ് അശോകൻ മാധ്യമങ്ങളെ കണ്ടത്. ഉച്ചയ്ക്ക് 2.30ഓടെ അശോകനും ഭാര്യയും കൊച്ചിയിലേക്ക് യാത്രതിരിക്കും. ഇതിനു മുൻപ് ഹാദിയ കോയമ്പത്തൂരിലേക്കും വിമാനം കയറും. വൻ സുരക്ഷാവലയത്തിലാണ് ഹാദിയയുടെ യാത്ര.

  വിജയം തനിക്കെന്ന്....

  വിജയം തനിക്കെന്ന്....

  മകളുടെ പഠനം തുടരാൻ അനുവദിച്ച സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്നാണ് ഹാദിയയുടെ അച്ഛൻ അശോകൻ പ്രതികരിച്ചത്. സുപ്രീംകോടതി വിധിയിലൂടെ ശക്തമായ ഇരുമ്പ് കവചമാണ് മകൾക്ക് നൽകിയിരിക്കുന്നത്, അതാർക്കും ഭേദിക്കാനാകില്ല. നിയമപോരാട്ടത്തിൽ ഇതുവരെയുള്ള വിജയം തന്റേതാണെന്നും അശോകൻ മാധ്യമങ്ങളോട് പറഞ്ഞു.

  കൊച്ചുകുട്ടിയല്ല...

  കൊച്ചുകുട്ടിയല്ല...

  ഇത്രയും കാലം ഹാദിയ വീട്ടുതടങ്കലിലായിരുന്നുവെന്ന വാദം തെറ്റാണെന്നും അശോകൻ പറഞ്ഞു. മകൾക്കൊപ്പം എപ്പോഴും നാല് വനിതാ പോലീസുകാരുണ്ട്. പുറത്തൊക്കെ ഇറങ്ങിനടക്കാൻ മകളോട് പറഞ്ഞതാണ്, എന്നാൽ അവൾ അതൊന്നും കേട്ടില്ല. എടുത്തുകൊണ്ട് പുറത്തുപോകാൻ കൊച്ചുകുട്ടിയൊന്നും അല്ലല്ലോ എന്നും അശോകൻ പ്രതികരിച്ചു.

  മറുപടി...

  മറുപടി...

  ഷെഫിൻ ജഹാൻ ഹാദിയയെ കാണുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അങ്ങനെ വഴിയെ പോകുന്നവർക്കൊന്നും കാണാനുള്ളതല്ല ഹാദിയ എന്നായിരുന്നു അശോകന്റെ മറുപടി. ഹാദിയയുടെ പഠനം മുടങ്ങിയതിൽ തനിക്ക് സങ്കടമുണ്ടായിരുന്നു. എന്നാൽ സുപ്രീംകോടതി വിധിയോടെ ആ സങ്കടം മാറിയെന്നും അദ്ദേഹം പറഞ്ഞു.

  കൊച്ചിയിലേക്ക്....

  കൊച്ചിയിലേക്ക്....

  അശോകനും ഭാര്യയും ചൊവ്വാഴ്ച ഉച്ചയോടെയാണ് ദില്ലിയിൽ നിന്ന് കൊച്ചിയിലേക്ക് യാത്രതിരിക്കുന്നത്. കോയമ്പത്തൂരിലേക്ക് പോകുന്ന ഹാദിയയെ ഇരുവരും അനുഗമിക്കില്ല. ഉച്ചയ്ക്ക് 1.30ഓടെ ഹാദിയയും ദില്ലിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് യാത്രതിരിക്കും. ഇൻഡിയോ വിമാനത്തിൽ കോയമ്പത്തൂരിൽ എത്തുന്ന ഹാദിയ, റോഡ് മാർഗമാണ് സേലത്തെ കോളേജിലേക്ക് പോകുക.

  English summary
  hadiya case; ashokan talks to media in delhi.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്