ഹാദിയ കേസില്‍ അന്വേഷണം; കേന്ദ്ര ഏജന്‍സി വരുന്നു

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

ദില്ലി: ഹാദിയ കേസില്‍ സുപ്രീംകോടതി അനുമതി നല്‍കിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ കുറ്റാന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്തും. വൈക്കം സ്വദേശി അഖില എന്ന യുവതി ഇസ്ലാം സ്വീകരിക്കുകയും ഹാദിയ എന്ന് പേരിടുകയും വിവാഹം കഴിക്കുകയും ചെയ്ത സംഭവമാണ് കേസിന് ആധാരം. ഈ കേസില്‍ എല്ലാ രേഖകളും പോലീസിന്റെ കൈവശമാണുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച സുപ്രീംകോടതിയെ അറിയിച്ചു.

ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ കൈവശം ഹാദിയ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. അവരുടെ കൈവശമാണ് കേസിന്റെ വിശദവിവരങ്ങള്‍ എന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

കേന്ദ്രം ബോധിപ്പിച്ചത്

കേന്ദ്രം ബോധിപ്പിച്ചത്

ഹാദിയ കേസ് സിബിഐയോ എന്‍ഐഎയോ അന്വേഷിക്കുന്നതിന് ഉത്തരവിടണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി വിഷയം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. എന്‍ഐഎ, സിബിഐ അന്വേഷണത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തിന് അനുമതി നല്‍കി.

വിവാഹം റദ്ദാക്കിയത് ഹൈക്കോടതി

വിവാഹം റദ്ദാക്കിയത് ഹൈക്കോടതി

നേരത്തെ ഈ കേസ് കേരള ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നിരുന്നു. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി യുവതിയെ വീട്ടുകാര്‍ക്കൊപ്പം വിടുകയായിരുന്നു.

വിവാദമായിരുന്ന വിധി

വിവാദമായിരുന്ന വിധി

ഏറെ വിവാദമായിരുന്ന വിധിയായിരുന്നു ഹൈക്കോടതിയുടേത്. വിഷയം ഏറെ ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കും ഇടയാക്കി. മുസ്ലിം ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തുന്ന സാഹചര്യവും ഉണ്ടായി. ഇത് നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു.

ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍

ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍

ഈ സമയത്താണ് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഭാര്യയെ അവളുടെ വീട്ടുകാര്‍ വീട്ടുതടങ്കലില്‍ വച്ചിരിക്കുകയാണെന്നും നീതി ലഭിക്കണമെന്നുമായിരുന്നു ആവശ്യം.

സുപ്രീംകോടതി എന്‍ഐഎയോട്

സുപ്രീംകോടതി എന്‍ഐഎയോട്

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ ഹാദിയയുടെ പിതാവ് അശോകനും ദേശീയ അന്വേഷണ ഏജന്‍സിക്കും സുപ്രീംകോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ വ്യാഴാഴ്ച നിലപാട് അറിയിച്ചത്.

കേസ് എന്‍ഐഎക്ക് വിടണം

കേസ് എന്‍ഐഎക്ക് വിടണം

എന്‍ഐഎയുടെ കൈവശം കേസിന്റെ രേഖകള്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേസ് എന്‍ഐഎക്ക് വിടാന്‍ സുപ്രീംകോടതി ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.

പോപ്പുലര്‍ ഫ്രണ്ടും സത്യസരണിയും

പോപ്പുലര്‍ ഫ്രണ്ടും സത്യസരണിയും

ഈ പശ്ചാത്തലത്തില്‍ ഹാദിയ കേസില്‍ എന്‍ഐഎ അല്ലെങ്കില്‍ സിബിഐ അന്വേഷണം വരുമെന്ന് ഉറപ്പായി. കേന്ദ്രസര്‍ക്കാര്‍ ഇതിന്റെ നടപടികള്‍ വേഗത്തിലാക്കും. ഹാദിയയുടെ മതംമാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും സത്യസരണിയും ആണെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.

സത്യസരണയിലേക്ക് ബിജെപി മാര്‍ച്ച്

സത്യസരണയിലേക്ക് ബിജെപി മാര്‍ച്ച്

നേരത്തെ സത്യസരണയിലേക്ക് ബിജെപി മാര്‍ച്ച് നടത്താന്‍ ശ്രമിച്ചിരുന്നു. ഇത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു. മഞ്ചേരിയില്‍ യുദ്ധ സമാനമായ സാഹചര്യം പോലീസ് ഇടപെടലിലൂടെയാണ് അന്ന് അവസാനിച്ചത്.

നിര്‍ബന്ധിത മതപരിവര്‍ത്തനം

നിര്‍ബന്ധിത മതപരിവര്‍ത്തനം

സത്യസരണിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനായി അവര്‍ ചില തെളിവുകള്‍ ഉയര്‍ത്തിക്കാട്ടുന്നു. ഹാദിയ കുറച്ചുകാലം സത്യസരണിയില്‍ ഉണ്ടായിരുന്നുവെന്നും ബിജെപി പറയുന്നു.

അന്വേഷണം നീളുന്നത്

അന്വേഷണം നീളുന്നത്

ഈ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണം സത്യസരണിക്കെതിരേയും വരും. സ്വാഭാവികമായും സത്യസരണിയുടെ അണിയറ പ്രവര്‍ത്തകരായ പോപ്പുലര്‍ ഫ്രണ്ടിലേക്കും അന്വേഷണം നീളും.

 പരാമര്‍ശങ്ങള്‍ ഗൗരവമുള്ളത്

പരാമര്‍ശങ്ങള്‍ ഗൗരവമുള്ളത്

ഹാദിയ കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി കഴിഞ്ഞ തവണ നിരീക്ഷിച്ചിരുന്നു. ഹാദിയയുടെ ഭര്‍ത്താവ് എസ്ഡിപിഐ പ്രവര്‍ത്തകനാണ്. ഇയാള്‍ക്ക് ഭീകരബന്ധമുണ്ടെന്ന ആരോപണം കോടതിയില്‍ ഉന്നയിക്കപ്പെട്ടിരുന്നു.

English summary
Hadiya case to hand over to NIA, Supreme Court give permission to Center Govt
Please Wait while comments are loading...