അമര്‍നാഥ് ആക്രമണം:തീര്‍ത്ഥാടകരുടെ ധൈര്യം അപാരം!!കിങ് ഖാന്‍ പറയുന്നത്

Subscribe to Oneindia Malayalam

ദില്ലി: 7 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അമര്‍നാഥ് ആക്രമണത്തിനു ശേഷവും തീര്‍ത്ഥാടക പ്രവാഹം നിലക്കുന്നില്ല. രാഷ്ട്രീയ നേതാക്കന്‍മാര്‍ക്കു പുറമേ നിരവധി ബോളിവുഡ് താരങ്ങളും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. തീര്‍ത്ഥാടകരെ അഭിനന്ദിച്ചു കൊണ്ട് കിങ് ഖാനും രംഗത്തെത്തിയിരിക്കുകയാണ്.

മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് ഷാരൂഖ് ഖാന്‍ തീര്‍ത്ഥാടകരുടെ ധൈര്യത്തെ അഭിനന്ദിച്ചത്. ആക്രമണം ഉണ്ടായതിനു തൊട്ടു പിന്നാലെ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിക്കൊണ്ടും ഷാരൂഖ് ട്വീറ്റ് ചെയ്തിരുന്നു. ആക്രമണത്തിന് ഇരകളായവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അവരുടെ കുടുംബാംഗങ്ങള്‍ക്ക് ദൈവം ധൈര്യം പകരട്ടെ എന്നുമാണ് ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തത്.

അമര്‍നാഥ് ആക്രമി രണ്ട് വര്‍ഷം മുമ്പ് പാകിസ്താനില്‍ നിന്നെത്തിയത്!! ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍

shahrukh-khan-12-1499833795.jpg -Properties

ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് ആക്രമണം നടന്നത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുജറാത്ത് രജിസ്ട്രേഷനിലുള്ള ബസിനു നേരെയാണ് ആക്രമണമുണ്ടായത്.

സംഭവത്തിന്റെ പ്രധാന സൂത്രധാരനെന്നു സംശയിക്കുന്ന ലഷ്‌കര്‍ ഭീകരന്‍ അബു ഇസ്മായിലിനു വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പാക് സ്വദേശിയായ അബു ഇസ്മായില്‍ കശ്മീര്‍ താഴ്‌വരയിലെ പ്രധാന ലഷ്‌കര്‍ നേതാക്കന്‍മാരില്‍ ഒരാളാണ്.

English summary
hah Rukh Khan hails spirit of pilgrims for countering dastardly act with courage
Please Wait while comments are loading...