തിരുപ്പതി ക്ഷേത്രത്തില്‍ രണ്ടുമാസത്തെ മുടി വിറ്റത് 17.82 കോടി രൂപയ്ക്ക്
ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശ്വര ദേവസ്ഥാനത്ത് ഭക്തര്‍ നേര്‍ച്ചയായി നല്കുന്ന മുടി വിറ്റഴിച്ചത് 17.82 കോടി രൂപയ്ക്ക്. നേര്‍ച്ചയുടെ ഭാഗമായി ഭക്തര്‍ തലമുണ്ഡനം ചെയ്യുന്നത് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പതിവാണ്. ഈ മുടി പിന്നീട് ലേലം ചെയ്ത് വിറ്റഴിക്കുകയാണ് പതിവ്. ഇതിലൂടെ കോടിക്കണക്കിന് രൂപ തിരുമല തിരുപ്പതി ദേവസ്ഥനത്തിന് ലഭിക്കുന്നു.
മാസാവസാനമുള്ള യോഗത്തിനുശേഷം ടിടിഡി ബോര്‍ഡ് ചെയര്മാന് ചദാലവദ കൃഷ്ണമൂര്ത്തിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ജൂലൈ മാസം 11.88 കോടി രൂപയുടെയും ഓഗസ്ത് മാസം 5.94 കോടി രൂപയുടെയും മുടി വിറ്റഴിച്ചതായി കൃഷ്ണമൂര്‍ത്തി അറിയിച്ചു.

2016-2017 വര്‍ഷത്തില്‍ 150 കോടി രൂപയുടെ മുടി വില്ക്കാന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ടടിഡി ഓഫീസര്‍ ഡോ. തലാരി രവി പറഞ്ഞു. ഈ വര്‍ഷം 11.28 കോടി രൂപയുടെ 39.32 ലക്ഷം ലിറ്റര്‍ പാല് ഭക്തര്‍ക്ക് വിതരണം ചെയ്യാനായി വാങ്ങിക്കാന്‍ തീരുമാനിച്ചു. 2016-17 വര്‍ഷത്തില്‍ 2,678 കോടിരൂപയുടെ ബഡ്ജറ്റ് ആണ് ക്ഷേത്ര ഭരണസമിതി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രമാണ് തിരുപ്പതിയിലേത്.
ഓരോ വര്‍ഷവും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 10 മില്യണ്‍ ഭക്തജനങ്ങളാണ് ഇവിടെ എത്തുന്നത്. തങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനും മറ്റുമായി ക്ഷേത്രത്തിലെത്തുന്നവര്‍ ഇവിടെവെച്ച് തലമുണ്ഡനം ചെയ്യുന്നു. 2,000 ത്തോളം വര്‍ഷം പഴക്കുമുള്ള മലമുകളിലെ ഈ ക്ഷേത്രം ലോകപ്രസിദ്ധമാണ്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications