• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അപകടം ഉണ്ടാകുമ്പോഴെല്ലാം ഹനുമാൻ ചാലിസ ഓർമ്മിക്കപ്പെടും, ഇന്ന് മഹാരാഷ്ട്ര വലിയ അപകടത്തിൽ;റാണ ദമ്പതികൾ

 • By Akhil Prakash
Google Oneindia Malayalam News

ഡൽഹി: മഹാരാഷ്ട്ര ഇപ്പോൾ അപകടത്തിലാണെന്ന പ്രസ്താവനയുമായി സ്വതന്ത്ര എംപി നവനീത് റാണയെയും ഭർത്താവ് എം‌എൽ‌എ രവി റാണയെയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണനായി ഡൽഹിയിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇവർ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടിന് പുറത്ത് ഹനുമാൻ ചാലിസ പാരായണം ചെയ്യാൻ ശ്രമിച്ചതിന് ഇവർ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ജയിൽ വെച്ച് മോശം പ്രതികരണമാണ് പോലീസിൽ നിന്ന് ഉണ്ടായതെന്നും ഇവർ പറഞ്ഞു. അതേ സമയം ബിജെപിയുടെ നിർദേശപ്രകാരം റാണകൾ ജനങ്ങളെ ഇളക്കിവിട്ട് വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സംസ്ഥാന സർക്കാർ ആരോപിച്ചു.

ഹനുമാൻ ചാലിസയെ രാഷ്ട്രീയവൽക്കരിച്ചുവെന്ന് ആരോപിച്ച് റാണ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു, "വലിയ അപകടം ഉണ്ടാകുമ്പോഴെല്ലാം ഹനുമാൻ ചാലിസ ഓർമ്മിക്കപ്പെടും. ഇന്ന് മഹാരാഷ്ട്ര വലിയ അപകടത്തിലാണെന്ന് ഞാൻ കരുതുന്നു". അതേ സമയം ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെ മുംബൈ കോടതി ദമ്പതികൾക്ക് നോട്ടീസ് അയച്ചിരുന്നു. കേസിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച ദമ്പതികൾ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് പോലീസ് പറയുന്നു. എന്നാൽ ജയിലിൽ തങ്ങൾക്ക് ലഭിച്ച പെരുമാറ്റം എടുത്തുകാട്ടാനാണ് തങ്ങളുടെ ഡൽഹി സന്ദർശനമെന്ന് റാണകൾ പറഞ്ഞു. ഡോക്‌ടർ നിർദേശിച്ചിട്ടും തനിക്ക് ചികിത്സ നൽകാൻ അനുവദിച്ചില്ലെന്ന് നവനീത് റാണ അവകാശപ്പെട്ടു.

"ബാലാസാഹേബ് താക്കറെ ഉണ്ടായിരുന്നെങ്കിൽ, ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. എന്നാൽ ഒരു സ്ത്രീയെ ഭയക്കുന്ന ഉദ്ധവ് താക്കറെയാണ് ഇപ്പോൾ ഉള്ളത്". രവി റാണ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉപയോഗിച്ചാണ് ഉദ്ധവ് താക്കറെ അധികാരത്തിലെത്തിയത്. എന്നാൽ വോട്ട് ലഭിച്ചതിന് ശേഷം അദ്ദേഹം ബി.ജെ.പിയെ പിന്നിൽ നിന്ന് കുത്തി. അവർ സ്വന്തം പേരിൽ അധികാരത്തിൽ വരാൻ ശ്രമിക്കട്ടെ. രാമഭക്തരും ഹനുമാൻ ഭക്തരും അവരെ പരാജയപ്പെടുത്തും. ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള തടവുകാർക്കായി കരുതിവച്ചിരുന്ന തരത്തിലുള്ള ചികിത്സയാണ് തന്റെ ഭാര്യക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആത്മവിമര്‍ശനമാകാം, ആത്മവീര്യം ചോര്‍ത്തരുത്; ജി 23 നേതാക്കളെ കൊട്ടി സോണിയ ഗാന്ധിആത്മവിമര്‍ശനമാകാം, ആത്മവീര്യം ചോര്‍ത്തരുത്; ജി 23 നേതാക്കളെ കൊട്ടി സോണിയ ഗാന്ധി

രാജ്യദ്രോഹം, പ്രസ്താവനകളിലൂടെ ആളുകൾക്കിടയിൽ ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ സംസ്ഥാന സർക്കാർ ചുമത്തിയിരിക്കുന്നത്. സർക്കാരിന്റെ നടപടിയെ ‌‌‌ബോംബെ ഹൈക്കോടതിയും പിന്തുണച്ചു. "ഇത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന ആശങ്കയിൽ ന്യായമാണ്" എന്ന് കോടതി പറഞ്ഞു. മറ്റൊരാളുടെ സ്ഥലത്തോ പൊതുസ്ഥലത്തോ ഒരാൾ മതപരമായ വാക്യങ്ങൾ ചൊല്ലുമെന്ന പ്രഖ്യാപനം മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. അധികാരം ഉള്ളവരിൽ നിന്ന് ഉത്തരവാദിത്തവും പ്രതീക്ഷിക്കുന്നതായി കോടതി കൂട്ടിച്ചേർത്തു.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  English summary
  Hanuman Chalisa will be remembered whenever there is an danger, today Maharashtra is in great danger; Rana couple
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion