കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ശത്രുപക്ഷത്ത്: 'ഗുജറാത്ത് കെജ്രിവാള്‍' ഹര്‍ദിക് പട്ടേല്‍ പാര്‍ട്ടി രൂപീകരിച്ചു!

  • By Muralidharan
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിനെ പിടിച്ചുകുലുക്കിയ പട്ടീദാര്‍ സമര നേതാവ് ഹര്‍ദിക് പട്ടേലിനെ ഗുജറാത്ത് കെജ്രിവാള്‍ എന്നാണ് ആളുകള്‍ വിളിക്കുന്നത്. സംവരണം ആവശ്യപ്പെട്ട് ഗുജറാത്തിലെ പട്ടേലുമാര്‍ നടത്തുന്ന സമരത്തിന്റെ പ്രധാന ആസൂത്രകനാണ് ഹര്‍ദിക് പട്ടേല്‍. ആം ആദ്മി പാര്‍ട്ടി നേതാവിന്റെ ആളാണ് ഹര്‍ദിക് പട്ടേല്‍ എന്നായിരുന്നു ചിലര്‍ പറഞ്ഞത്.

എന്നാല്‍ അങ്ങനെയല്ല സംവരണ വിരുദ്ധരായ ബി ജെ പിയുടെ കൈയിലെ ചട്ടുകമാണ് എന്ന് മറ്റു ചിലര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ആയുധമാണ് എന്നും മറ്റും പട്ടേലിനെക്കുറിച്ച് പറഞ്ഞവരും ഉണ്ട്. എന്നാല്‍ ഒരു രാഷ്ട്രീയ നേതാവിന്റെയും ബിനാമിയല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹര്‍ദിക് പട്ടേല്‍ സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപീകരിച്ചുകഴിഞ്ഞു.

പട്ടേലുമാര്‍ കൈവിടുമോ

പട്ടേലുമാര്‍ കൈവിടുമോ

നരേന്ദ്ര മോദിയുടെയും ബി ജെ പിയുടെയും വിശ്വസ്ത വോട്ടുബാങ്കായ പട്ടേല്‍ സമുദായക്കാരാണ് ഹര്‍ദികിന്റെ പുതിയ പാര്‍ട്ടിയുടെയും ശക്തി. ബി ജെ പിയെ ഗുജറാത്തില്‍ ഇത് എങ്ങനെ ബാധിക്കും എന്നാണ് ചോദ്യം.

പട്ടേലിന്റെ പാര്‍ട്ടി

പട്ടേലിന്റെ പാര്‍ട്ടി

അഖില ഭാരതീയ പട്ടേല്‍ നവനിര്‍മ്മാണ്‍ സേന എന്നാണ് പട്ടേല്‍ സംവരണസമരനേതാവ് ഹാര്‍ദിക് പട്ടേല്‍ തന്റെ പുതിയ പാര്‍ട്ടിക്ക് പേരിട്ടിരിക്കുന്നത്.

ബിഹാര്‍ തിരഞ്ഞെടുപ്പിന്

ബിഹാര്‍ തിരഞ്ഞെടുപ്പിന്

മത്സരിക്കുന്നില്ലെങ്കിലും ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ പട്ടേല്‍ നവനിര്‍മ്മാണ്‍ സേന സാന്നിധ്യം അറിയിക്കും. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പിന്തുണക്കാനാണ് സേനയുടെ തീരുമാനം.

ഇന്ത്യയൊട്ടാകെ

ഇന്ത്യയൊട്ടാകെ

17 സംസ്ഥാനങ്ങളിലായി അഖില ഭാരതീയ പട്ടേല്‍ നവനിര്‍മ്മാണ്‍ സേനയ്ക്ക് ഘടകങ്ങള്‍ രൂപീകരിച്ചതായാണ് അറിയുന്നത്. പ്രസിഡന്റായി ഹാര്‍ദിക് പട്ടേലിനെയും ജനറല്‍ സെക്രട്ടറിയായി പട്ടേല്‍ സമരനേതാവ് അഖിലേഷ് കത്തിയാറിനെയും തിരഞ്ഞെടുത്തു.

English summary
Hardik Patel forms new political party called Akhil Bhartiya Patel Navnirman Sena.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X