'അവർ എന്റെ കൈകാലുകൾ കെട്ടിയിട്ടിരിക്കുകയാണ്'; നേതൃത്വത്തിനെതിരെ വെടിപ്പൊട്ടിച്ച് ഹരീഷ് റാവത്ത്
ഡറാഡൂൺ; പഞ്ചാബിനും രാജസ്ഥാനും ഛത്തീസ്ഗഡിനും പിന്നാലെ കോൺഗ്രസിന് അടുത്ത തലവേദനയ്ക്ക് വഴിയൊരുക്കി ഉത്തരാഖണ്ഡ്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്റെ പുതിയ ട്വീറ്റാണ് സംസ്ഥാന കോൺഗ്രസിൽ പുതിയ പൊട്ടിത്തെറിയിലേക്ക് വിരൽ ചൂണ്ടുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ വെറും മാസങ്ങൾ ശേഷിക്കേയാണ് ഹരീഷ് റാവത്തിന്റെ പ്രതികരണം. ഗാന്ധി കുടുംബവുമായി ഏറെ ബന്ധം പുലർത്തുന്ന നേതാവാണ് റാവത്ത്. എന്നാൽ ഗാന്ധി നേതൃത്വത്തിനെ പരസ്യമായി വിമർശിച്ച് കൊണ്ടുള്ളതാണ് റാവത്തിന്റെ പുതിയ ട്വീറ്റ്.
മിനി കൂപ്പറിൽ പറന്ന് ദിലീപും കാവ്യയും മഹാലക്ഷ്മിയും... മീനാക്ഷി എവിടെ?

ഇത് വിചിത്രമായി തോന്നുന്നില്ലേ? തിരഞ്ഞെടുപ്പ് എന്ന കടലിൽ നിന്നും നമ്മുക്ക് നീന്തി കയറേണ്ടതുണ്ട്, പക്ഷേ എന്നെ പിന്തുണയ്ക്കുന്നതിന് പകരം സംഘടന തന്നോട് പുറംതിരിഞ്ഞ് നിൽക്കുകയാണ് , അല്ലേങ്കിൽ തന്നോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു, എന്നാണ് ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തത്.

നമ്മുക്ക് സഞ്ചരിക്കേണ്ട സമുദ്രത്തിൽ അധികാരത്തിലുള്ള നിരവധി മുതലകളെ അഴിച്ചുവിട്ടിട്ടുണ്ട്. ഞാൻ പിന്തുടരേണ്ടത് ആരെയാണോ അവർ എന്റെ കൈകാലുകൾ ബന്ധിച്ചിരിക്കുകയാണ്. ഹരീഷ് റാവത്ത് ഇത് ഏറെ അതിക്രമിച്ചിരിക്കുന്നത്, നിങ്ങൾ വേണ്ടെടുത്തോളം ചെയ്തിട്ടുണ്ട്, ഇനി വിശ്രമിക്കാനുള്ള സമയമാണ് എന്ന തോന്നലാണ് തനിക്ക് ഇപ്പോൾ ഉള്ളത്, ട്വീറ്റിൽ ഹരീഷ് പറഞ്ഞു.

അങ്ങനെയുള്ള ചിന്ത വരുമ്പോൾ താൻ ദുർബലൻ അല്ലെന്നും വെല്ലുവിളികളിൽ നിന്ന് ഓടിപ്പോകരുതെന്നും നിശബ്ദമായി പറയുന്നൊരു ശബ്ദം എന്റെ തലയിൽ ഓടുന്നുണ്ട്. ഞാൻ പക്ഷേ അസ്വസ്ഥനാണ്. പുതുവർഷം എനിക്ക് വഴി കാണിച്ചുതരുമെന്ന് പ്രതീക്ഷിക്കുന്നു. ഭഗവാൻ കേദാർനാഥ് (ശിവൻ) എനിക്ക് നേർവഴി കാണിച്ച് തരുമെന്ന് എനിക്ക് ഉറപ്പുണ്ട്, ഹരീഷ് റാവത്ത് ട്വീറ്റിൽ വ്യക്തമാക്കി.

കോൺഗ്രസ് നേതൃത്വവുമായി കടുത്ത അതൃപ്തിയിലാണ് ഹരീഷ് റാവത്ത് എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റുകൾ വ്യക്തമാക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ ഹരീഷ് റാവത്തിനെ ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ ചുമതലയിൽ നിന്നും നീക്കിയിരുന്നു. തുടർന്ന് ഹരീഷ് റാവത്തിനെ തെരഞ്ഞെടുപ്പ് പ്രചരണ കമ്മീഷനായി നിയമിക്കുകയും ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഹരീഷ് റാവത്തിന്റെ താത്പര്യങ്ങൾക്ക് അനുസരിച്ചായിരുന്നു പിന്നീട് പാർട്ടി പുനഃസംഘടിപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ ഏറ്റവും അടുത്ത നേതാവായ പ്രീതം സിംഗിനെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. പകരം റാവത്തിന്റെ തന്നെ വിശ്വസ്തനായ ഗണേഷ് ഗോഡിയാലിനെയാണ് പുതിയ അധ്യക്ഷനായി നിയമിച്ചത്.

അതേസമയം അധികാരം ലഭിച്ചാൽ ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ഇതുവരെ നേതൃത്വം നിലപാട് വ്യക്തമാക്കിയിരുന്നില്ല. നേരത്തേ ബിജെപിയിലേക്ക് പോയി കോൺഗ്രസിൽ തിരിച്ചെത്തിയ ദളിത് നേതാവായ യശ്പാൽ ആര്യയെ നേതൃത്വം മുറ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമോയെന്നുള്ള ചർച്ചകൾ സജീവമായിരുന്നു. ദളിത് മുഖ്യമന്ത്രിയെ അവതരിപ്പിക്കാനുള്ള തിരുമാനം കോൺഗ്രസിന് സംസ്ഥാനത്ത് ഗുണം ചെയ്യും എന്ന കണക്ക് കൂട്ടലിലാണ് നേതൃത്വം. അതാണ് പാർട്ടി നിലപാടെങ്കിൽ താൻ അതിന് എതിര് നിൽക്കില്ല. പാർട്ടിക്ക് വേണ്ടി എന്ത് ത്യാഗം ചെയ്യാൻ താൻ തയ്യാറാണെന്നായിരുന്നു ഇത്തരം വാർത്തകളോട് ഹരീഷ് റാവത്ത് അന്ന് പ്രതികരിച്ചത്. എന്തായാലും ഇപ്പോഴത്തെ റാവത്തിന്റെ ട്വീറ്റിൽ ദേശീയ നേതൃത്വം പ്രതികരിച്ചിട്ടില്ല.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 70 അംഗ സഭയിൽ 57 സീറ്റുകൾ നേടി കോണ‍്ഗ്രസിൽ നിന്നും ബിജെപി ഭരണം പിടിച്ചെടുക്കുകയായിരുന്നു. അന്ന് കോൺഗ്രസിന് ലഭിച്ചത് വെറും 32 സീറ്റുകളാണ്. ബി ജെ പിയും കോൺഗ്രസും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ പതിവുകൾ തെറ്റിച്ച് തുടർ ഭരണം നേടുമെന്നാണ് ബി ജെ പി അവകാശവാദം.