കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യമാണ് പ്രഥമം, ഭര്‍ത്താവിന്റെ ഓര്‍മകളുമായി ലെഫ്. ഹര്‍വീന്‍ കൗര്‍ കഹലോണ്‍ കരസേനയിലേക്ക്

Google Oneindia Malayalam News

ദില്ലി:ദില്ലി: കരസേനയിലേക്ക് പുതിയ വനിതാ കേഡറ്റുകള്‍ എത്തിയിരിക്കുകയാണ്. 186 സൈനികരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 151 പേര്‍ പുരുഷ കേഡറ്റുകളാണ്. 35 വനിതാ കേഡറ്റുകളാണ് ഉള്ളത്. ഒക്ടോബര്‍ 29ന് നടന്ന പാസിംഗ് പരേഡിലാണ് ഇവരുടെ ട്രെയിനിംഗ് അടക്കം പൂര്‍ത്തിയായത്. ലെഫ്റ്റനന്റ് ഹര്‍വീന്‍ കൗര്‍ കഹലോണ്‍ പുതിയ കേഡറ്റുകളില്‍ ഏറ്റവും തിളക്കമേറിയ വ്യക്തിത്വമാണ്.

ഇവര്‍ക്ക് പറയാന്‍ വേദനയുടെ ഒരു കഥയുമുണ്ട്. ഹര്‍വീനിന്റെ ഭര്‍ത്താവ് കെപിഎസ് കഹലോണ്‍ ഡ്യൂട്ടിക്കിടയിലാണ് മരിച്ചത്. അവിടെ നിന്ന് തളരാതെ പോരാടിയാണ് ഹര്‍വീന്‍ ഒരു ലെഫ്റ്റനന്റ് ആയി സൈന്യത്തിലെത്തുന്നത്. ഒരുപാട് ത്യാഗം ഈ ലക്ഷ്യം നേടുന്നതിനായി സഹിച്ചിട്ടുണ്ട്.

1

ചെന്നൈയിലെ ട്രെയിനിംഗ് അക്കാദമിയില്‍ നിന്നാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. പതിനൊന്ന് മാസം കഠിനമായ പരിശീലനമായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായിരിക്കുകയാണ് അവര്‍ ഇപ്പോള്‍. 2019ലാണ് കെപിഎസ് കഹലോണ്‍ മരിക്കുന്നത്. 129 സാട്ട റെജിമെന്റിലെ ആര്‍ട്ടിലറി ഓഫീസറായിരുന്നു കഹലോണ്‍.

അടിക്കില്ലെന്ന് ഉറപ്പിച്ച് ലോട്ടറിയെടുത്തു, അടിച്ചത് 10 കോടി; ഒറ്റരാത്രി കൊണ്ട് കോടീശ്വരനായി യുവാവ്അടിക്കില്ലെന്ന് ഉറപ്പിച്ച് ലോട്ടറിയെടുത്തു, അടിച്ചത് 10 കോടി; ഒറ്റരാത്രി കൊണ്ട് കോടീശ്വരനായി യുവാവ്

ഹര്‍വീന്‍ കൗറിന്റെ നേട്ടം കാണാന്‍ മകന്‍ അന്‍ഹദ്ബീര്‍ സിംഗും ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ എത്തിയിരുന്നു. ചെന്നൈയില്‍ നടന്ന ഈ ചടങ്ങില്‍ വെച്ചാണ് ഹര്‍വീന്‍ കൗറിനെ സൈന്യത്തില്‍ ഉള്‍പ്പെടുത്തിയത്. തന്റെ ഭര്‍ത്താവ് ഇപ്പോള്‍ അഭിമാനിക്കുന്നുണ്ടാവുമെന്ന് ഹര്‍വീന്‍ പറഞ്ഞു.

മാലിന്യ പാത്രമെടുത്ത് ഒരേറ്... വീട്ടില്‍ നിറയെ പ്രേതങ്ങള്‍, പുരോഹിതനെ വിളിച്ച് ബ്രിട്ടനിലെ ഈ കുടുംബംമാലിന്യ പാത്രമെടുത്ത് ഒരേറ്... വീട്ടില്‍ നിറയെ പ്രേതങ്ങള്‍, പുരോഹിതനെ വിളിച്ച് ബ്രിട്ടനിലെ ഈ കുടുംബം

അതേസമയം മാതൃത്വമാണോ രാജ്യമാണോ വലുത് എന്നതിനും അവര്‍ക്ക് കൃത്യമായ ഉത്തരമുണ്ട്. രാജ്യമാണ് തനിക്ക് എപ്പോഴും പ്രഥമമെന്ന് ഹര്‍വീന്‍ പറഞ്ഞു. തന്റെ മകനേക്കാള്‍ മുന്നില്‍ രാജ്യം തന്നെയാണെന്നും അവര്‍ പറഞ്ഞു. കെപിഎസ് കഹലോണ്‍ മരിക്കുമ്പോള്‍ ഹര്‍വീന്‍ കൗര്‍ ജലന്ധറിലെ ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നു.

വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? ഓസ്‌ട്രേലിയ തിരഞ്ഞെടുക്കൂ; പോകേണ്ടത് ഈ സ്ഥലങ്ങളില്‍

തന്നെ സൈന്യത്തില്‍ ചേരാനായി ഭര്‍ത്താവ് ഒരുപാട് പ്രചോദിപ്പിച്ചിരുന്നു. ആ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാക്കിയതെന്ന് ഹര്‍വീന്‍ കൗര്‍ പറഞ്ഞു. ഹര്‍വീന്‍ മാത്രമല്ല നിരവധി പേര്‍ അത്തരത്തില്‍ സൈന്യത്തിന്റെ ഭാഗമായിട്ടുണ്ട്. സുപ്രീം കോടതിയില്‍ അഭിഭാഷകനായിരുന്ന രുദ്രാക്ഷ സിംഗ് രാജ്പുരോഹിത്, ഐടി ജോലി വിട്ട് വന്ന സഹോദരങ്ങള്‍ എന്നിവരെല്ലാം പുതിയ റിക്രൂട്ട്‌മെന്റിലുണ്ട്.

ലെഫ്റ്റനന്റ് റിഗ്‌സിന്‍ ചോരോളും സൈന്യത്തിന്റെ ഭാഗമായിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് റിഗ്‌സിന്‍ ഖണ്ഡപ് ഹൃദയാതാഘത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ലഡാക് സ്‌കൗട്ടിലെ തേര്‍ഡ് ബറ്റാലിയന്റെ ഭാഗമായിരുന്നു അവര്‍. ഭര്‍ത്താവ് മരിക്കുമ്പോള്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു ലിഗ്‌സിന്‍ ചോരോള്‍.

ഭര്‍ത്താവിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനാണ് സൈന്യത്തിന്റെ ഭാഗമായത്. പതിനൊന്ന് മാസം കടുത്ത പരിശീലനമായിരുന്നു. കുട്ടിയുടെ അടുത്ത് നിന്ന് വിട്ടുനില്‍ക്കുക ദുഷ്‌കരമായിരുന്നു. എന്റെ കുട്ടിക്ക് കൂടി ഗുണം ചെയ്യുന്ന തീരുമാനമൊണ് താന്‍ എടുത്തതെന്നും റിഗ്‌സിന്‍ ചോരോള്‍ പറഞ്ഞു.

English summary
harveen kaur who lost her husband when serving army joins in army, a proud moment to her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X