Get Updates
Get notified of breaking news, exclusive insights, and must-see stories!

പാനിപ്പത്തില്‍ മുസ്ലീങ്ങളുടെ കടകള്‍ അടിച്ച് തകര്‍ത്തു, ജയ് ശ്രീരാം വിളിക്കാന്‍ ഭീഷണി

പാനിപ്പത്ത്: സംഘര്‍ഷം രൂക്ഷമായ ഹരിയാനയിലെ പാനിപ്പത്തില്‍ മുസ്ലീം മതസ്ഥരുടെ കടകള്‍ തല്ലിത്തകര്‍ത്ത് ആയുധധാരികള്‍. ഞായറാഴ്ച രാവിലെയാണ് സംഭവം. ഹിന്ദു-മുസ്ലിം വിഭാഗത്തില്‍പ്പെട്ട ആളുകള്‍ താമസിക്കുന്ന കൃഷ്ണ ഗാര്‍ഡനിലെ കടകള്‍ക്ക് നേരെയാണ് മുഖം മറച്ചെത്തിയ 25 ലേറെ പേരുടെ ആക്രമണമുണ്ടായത്. അക്രമികള്‍ മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തുകയും കടകള്‍ തകര്‍ക്കുകയും ചെയ്തു എന്നാണ് ദൃക്‌സാക്ഷിയായ മുഹമ്മദ് നിഹാല്‍ പറയുന്നത്.

വാളും കത്തിയും ഉള്‍പ്പടെയുള്ള മാരകായുധങ്ങളുമായാണ് സംഘമെത്തിയത്. ഗുരുഗ്രാമിലെ അക്രമ സംഭവങ്ങളും നുഹും വാര്‍ത്തയായതിന് ശേഷം മാംസക്കട ഉടമയായ നിഹാല്‍ തന്റെ കട അടച്ചിരുന്നു. തന്റെ കട ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ് എന്നും കുടുംബത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുരുഗ്രാമും കൃഷ്ണ ഗാര്‍ഡനും തമ്മില്‍ വലിയ ദൂരമുണ്ട്.

HARYANA

എന്നാല്‍ മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തി കൊല്ലാന്‍ എത്ര സമയം വേണം എന്നാണ് നിഹാല്‍ ചോദിക്കുന്നത്. ഞായറാഴ്ച ചാന്ദ്നി ബാഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നിടങ്ങളില്‍ ആയുധധാരികളായ ആള്‍ക്കൂട്ടം വസ്തുവകകള്‍ നശിപ്പിക്കുകയും ആളുകളോട് ഒഴിഞ്ഞ് പോകാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പാനിപ്പത്ത് എ എസ് പി മായങ്ക് മിശ്ര പറഞ്ഞു. ഇതുവരെ 15 പേരെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും അവരുടെ പങ്ക് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അവരുടെ പിന്നില്‍ ആരാണെന്നും അവര്‍ക്ക് ആയുധങ്ങള്‍ നല്‍കിയതാരാണെന്നും കണ്ടെത്താന്‍ ശ്രമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളുടെയും താമസക്കാര്‍ പകര്‍ത്തിയ വീഡിയോകളുടെയും അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ആയുധധാരികള്‍ കൃഷ്ണ ഗാര്‍ഡന്‍, ഉജാ ഗേറ്റ്, ഇന്‍ഡോ ഫാം റോഡ് എന്നിവിടങ്ങളിലെ സ്വത്തുക്കള്‍ നശിപ്പിക്കുകയും മുസ്ലീം വ്യാപാരികളോട് പ്രദേശം വിട്ടുപോകാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് മിശ്ര പറഞ്ഞു.

ഏതാനും വ്യാപാരികള്‍ക്ക് നിസാര പരിക്കേറ്റു. ഐപിസി 148, 149, 324, 427, 506 എന്നിവ പ്രകാരം ചാന്ദ്നി ബാഗ് പൊലീസ് മൂന്ന് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം ഒരു പള്ളിയില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത് എന്നും ഉച്ചയോടെ മടങ്ങേണ്ട കുട്ടികളെ ഭയന്നിട്ട് പള്ളിയില്‍ തന്നെ പാര്‍പ്പിക്കുകയായിരുന്നു എന്നും മൗലവിയായ അബ്ദുള്‍ വാഹിദ് പറഞ്ഞു.

പള്ളിയില്‍ നിന്ന് ഇരുന്നൂറ് മീറ്റര്‍ അകലെ വാഹിദിന്റെ ഭാര്യ ഖാലിദ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളുമായി അവരുടെ തുണിക്കടയില്‍ തന്നെ ഇരിക്കുരയായിരുന്നു. കടയില്‍ കയറുന്നതിന് മുമ്പ് അക്രമികള്‍ തന്റെ കടയുടെ പേര് പരിശോധിച്ചതായി ഖാലിദ ദി ഹിന്ദുവിനോട് പറഞ്ഞു. അവര്‍ സ്വത്ത് നശിപ്പിക്കുകയും പണമെല്ലാം അപഹരിക്കുകയും ചെയ്തു. ഒരു ഹിന്ദുവായിരുന്നു കടയുടമ എന്നും തങ്ങളത് വാടകക്കെടുത്താണെന്നും ഖാലിദ പറഞ്ഞു.

അക്രമികള്‍ നിരവധി ഇറച്ചിക്കടകള്‍ നശിപ്പിക്കുകയും ഭക്ഷണം തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്തു. അക്രമികള്‍ സ്ത്രീകളെപ്പോലും വെറുതെ വിട്ടില്ലെന്നും വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന ബിരിയാണിയും ചിക്കന്‍ കറിയും റോഡിലേക്ക് വലിച്ചെറിഞ്ഞെന്നും ദൃക്‌സാക്ഷിയായ ഷാനു പറഞ്ഞു. മുസ്ലീങ്ങളെ 'ജയ് ശ്രീറാം' വിളിക്കാന്‍ അവര്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

''അവര്‍ എന്റെ കോളറില്‍ പിടിച്ചു, എനിക്ക് ഒരു കുടുംബമുണ്ടെന്നും വെറുതെ വിടണമെന്നും ഞാനവരോട് യാചിച്ചു. അവര്‍ എന്നെ ഭിത്തിയിലേക്ക് തള്ളിയിട്ടു. കടയില്‍ നിന്ന് 14000 രൂപ എടുത്ത് ഭക്ഷണമെല്ലാം നശിപ്പിച്ചു. 70000 രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്,' മുഹമ്മദ് അഹ്താഷാം എന്നയാള്‍ പറഞ്ഞു.

ഇയാളെ അക്രമികള്‍ 'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇവിടെ ഇനി കച്ചവടം നടത്തരുതെന്ന് ആവശ്യപ്പെടുകയും തിരിച്ചുവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘം കടയിലെ കത്തികളും എടുത്ത് കൊണ്ടുപോയി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+