Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂറുമാറി വന്നവര്‍ക്കെല്ലാം സീറ്റ്; ഹരിയാനയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ആദ്യ ഘട്ടത്തില്‍ 67 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ലഡ്വ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. മുന്‍ മന്ത്രി അനില്‍ വിജ് 2009 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ച അംബാല കന്റോണ്‍മെന്റ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.

മനോഹര്‍ ലാല്‍ ഖട്ടറിന് പകരം ഈ വര്‍ഷം മാര്‍ച്ചില്‍ ആണ് നയാബ് സിംഗ് സൈനി ഹരിയാന മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. അതുവരെ കുരുക്ഷേത്രയില്‍ നിന്നുള്ള എംപിയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ജൂണില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കര്‍ണാല്‍ നിയമസഭാ സീറ്റില്‍ നിന്നാണ് സൈനി വിജയിച്ചത്. അംബാല മേയറും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ശര്‍മയുടെ ഭാര്യ ശക്തി റാണി ശര്‍മ്മ കല്‍ക്ക നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കും.

haryana assembly election 2024

ജെസീക്ക ലാല്‍ വധക്കേസിലെ പ്രതിയായ മനു ശര്‍മ്മയുടെ അമ്മയാണ് ശക്തി റാണി ശര്‍മ്മ. ഇക്കഴിഞ്ഞ ജൂണില്‍ കോണ്‍ഗ്രസ് വിട്ട് അമ്മയും രാജ്യസഭാ എംപിയുമായ കിരണ്‍ ചൗധരിയോടൊപ്പം ബിജെപിയില്‍ ചേര്‍ന്ന ശ്രുതി ചൗധരി ടോഷം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം വരെ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ജനനായക് ജനതാ പാര്‍ട്ടിയില്‍ നിന്ന് വന്ന് മൂന്ന് എംഎല്‍എമാര്‍ക്കും സീറ്റ് ലഭിച്ചിട്ടുണ്ട്.

തൊഹാനയില്‍ നിന്നുള്ള ദേവേന്ദര്‍ സിംഗ് ബബ്ലി, സഫിഡോണില്‍ നിന്നുള്ള രാം കുമാര്‍ ഗൗതം, ഉക്ലാനയില്‍ നിന്നുള്ള അനൂപ് ധനക് എന്നിവരെയാണ് ആദ്യ ഘട്ടത്തില്‍ തന്നെ ബിജെപി പരിഗണിച്ചിരിക്കുന്നത്. മെഹമില്‍ നിന്ന് ഇന്ത്യന്‍ കബഡി ടീമിന്റെ ക്യാപ്റ്റനായിരുന്ന ദീപക് ഹൂഡയും ബാദ്ലിയില്‍ നിന്ന് മത്സരിക്കുന്ന കേന്ദ്രമന്ത്രി ഓം പ്രകാശ് ധങ്കറുമാണ് പട്ടികയില്‍ മറ്റ് ചില പ്രധാനികള്‍.

പട്ടികയില്‍ എട്ട് സ്ത്രീകളും 13 പട്ടികജാതി നേതാക്കളും ഒമ്പത് മറ്റ് പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. ചില മന്ത്രിമാരുള്‍പ്പെടെ സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കിയിട്ടുണ്ട്. ഹരിയാനയിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. 2019 ല്‍ സംസ്ഥാനത്തെ 10 ലോക്സഭാ സീറ്റുകളും വിജയിച്ച ബിജെപിക്ക് ഇത്തവണ അഞ്ചെണ്ണം മാത്രമാണ് ലഭിച്ചത്.

അഞ്ച് സീറ്റ് കോണ്‍ഗ്രസിന് മുന്നില്‍ അടിയറവ് വെച്ചു. അതിനാല്‍ തന്നെ സംസ്ഥാനത്ത് ജനപ്രീതി നഷ്ടപ്പെട്ടിട്ടില്ല എന്ന് തെളിയിക്കാനുള്ള അവസരമാണിത്. മറുവശത്ത് കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സഖ്യ ചര്‍ച്ചകള്‍ സജീവമാണ്. 2014 മുതല്‍ ഹരിയാന ഭരിക്കുന്ന ബിജെപിയെ താഴെയിറക്കാന്‍ അനുകൂലമായ സാഹചര്യമാണിത് എന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍.

90 അംഗ നിയമസഭയാണ് ഹരിയാനയിലേത്. സംസ്ഥാനത്ത് ഒക്ടോബര്‍ അഞ്ചിന് വോട്ടെടുപ്പും ഒക്ടോബര്‍ എട്ടിന് വോട്ടെണ്ണലും നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+