15കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: ഹരിയാണയില്‍ നടന്നത് നിര്‍ഭയയെ വെല്ലുന്ന സംഭവം
Recommended Video

പട്ന: ഹരിയാണയില്‍ നിന്ന് ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷമാണ് 15 കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചതെന്നാണ് റോത്തകിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം ശരീത്തിലേയ്ക്ക് കൂര്‍ത്ത വസ്തുു കുത്തിക്കയറ്റിയെന്നും ഇതിന്റെ ആഘാതത്തില്‍ കരള്‍ തകര്‍ന്നിരുന്നുവെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഹരിയാണയിലെ കുരുക്ഷേത്രയില്‍ നിന്ന് ജനുവരി ഒമ്പതിന് കാണാതായ പെണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുനവരി 12 നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് ജനുവരി 10ന് കുരുക്ഷേത്ര പോലീസില്‍ പരാതി നല്‍കിയത്.

വികലമാക്കിയ ശരീരം
ഹരിയാണയിലെ ജിന്ദ് ജില്ലയില്‍ നിന്നാണ് ജനുവരി 12ന് പെണ്‍കുട്ടിയുടെ വികലമാക്കിയ മൃതശരീരം കണ്ടെത്തിയത്. പിറ്റേ ദിവസം തന്നെ മൃതദേഹം വെളിപ്പെടുത്തല്‍. പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷമാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചതെന്നാണ് റോത്തകിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേയ്ക്ക് പോസ്റ്റ് മോര്‍ട്ടത്തിനയച്ചത്.

സംഭവത്തിന് പിന്നില്‍ ആണ്‍കുട്ടി!!
ജനുവരി 9ന് കുരുക്ഷേത്രയിലെ പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ ഒരു ആണ്‍കുട്ടിയേയും കാണാതായിട്ടുണ്ട്. ഗ്രാമത്തില്‍ നിന്ന് കാണാതായ ദളിത് ആണ്‍കുട്ടിയ്ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഹരിയാണയിലെ ജിന്ദ് ജില്ലയിലെ കനാലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ വികലമാക്കിയ ശരീരം കണ്ടെത്തിയത്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങളിലാണ് കേസെടുത്തിട്ടുള്ളത്.

കൊലപ്പെടുത്തി ഉപേക്ഷിച്ചു
മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. മൃതദേഹം കണ്ടെത്തുന്നതിന് മൂന്ന് ദിവസം മുമ്പുതന്നെ കൊലപ്പെടുത്തിയിട്ടുണ്ടാകുമെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു. ആക്രമിച്ച് വെള്ളത്തില്‍ മുക്കുകയായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

തെളിവ് ലഭിച്ചു
സാന്‍ഡ് രവിദാസിന്‍റെ ലോക്കറ്റുള്ള മാലയും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ സഹായിച്ചിട്ടുള്ളത്. മൃതദേഹം കണ്ടെത്തിയതോടെ 250 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കേസിനെ സഹായിക്കുന്ന മറ്റ് തെളിവുകള്‍ ലഭിച്ചിരുന്നില്ല.

19 പരിക്കുകള്‍
പെണ്‍കുട്ടിയുടെ ശരീരത്തില്‍ 19 പരിക്കുകള്‍ കണ്ടെത്തിയതായി റോത്തകിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോ. എസ്കെ ദത്തര്‍വാള്‍ പറയുന്നു. ഒന്നിലധികം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതാണെന്നാണ് പരിക്കുകള്‍ വ്യക്തമാക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അക്രമികള്‍ ജനനേന്ദ്രിയം വഴി കൂര്‍ത്ത വസ്തുു കുത്തിക്കയറ്റാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കരള്‍ തകര്‍ന്നിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.












Click it and Unblock the Notifications