Get Updates
Get notified of breaking news, exclusive insights, and must-see stories!

Exit Poll 2024: ഹരിയാനയില്‍ കോണ്‍ഗ്രസ് സ്‌നേഹത്തിന്റെ കട തുറക്കും, ബിജെപി തകര്‍ന്നടിയും

ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം പ്രവചിച്ച് റിപ്പബ്ലിക് ടിവി - മാട്രിസ് എക്‌സിറ്റ് പോള്‍. ആകെയുള്ള 90 സീറ്റില്‍ 55- മുതല്‍ 62 വരെ സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിക്കും എന്നാണ് റിപ്പബ്ലിക് ടിവി - മാട്രിസ് എക്‌സിറ്റ് പോളിന്റെ പ്രവചനം. ഹാട്രിക് ഭരണം തേടിയ ബിജെപി തകര്‍ന്നടിയും എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. 2014 ല്‍ 47 ഉം 2019 ല്‍ 40 സീറ്റും നേടിയ ബി ജെ പിക്ക് ഇത്തവണ 18 മുതല്‍ 24 വരെ സീറ്റുകള്‍ മാത്രമെ നേടാനാകൂ.

ഐ എന്‍ എല്‍ ഡി മൂന്ന് മുതല്‍ ആറ് വരെ സീറ്റുകളും ജെ ജെ പി പൂജ്യം മുതല്‍ മൂന്ന് വരെ സീറ്റും നേടും. മറ്റുള്ളവര്‍ രണ്ട് മുതല്‍ അഞ്ച് വരെ സീറ്റ് നേടുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനാവില്ല. 2019 ലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി 40 സീറ്റുകളും കോണ്‍ഗ്രസ് 31 സീറ്റുകളും ജെ ജെ പി 10 സീറ്റുകളുമാണ് നേടിയിരുന്നത്.

CONGRESS

അന്നത്തെ പോളിംഗ് ഏകദേശം 68% ആയിരുന്നു. ഒറ്റക്ക് കേവല ഭൂരിപക്ഷമില്ലാതിരുന്ന ബിജെപി അന്ന് ജെജെപി പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. പിന്നീട് നിരവധി സ്വതന്ത്ര എംഎല്‍എമാരും ബിജെപിയെ പിന്തുണച്ചു.

101 സ്ത്രീകളും 464 സ്വതന്ത്രരും ഉള്‍പ്പെടെ 1031 സ്ഥാനാര്‍ത്ഥികളാണ് ഹരിയാനയില്‍ ജനവിധി തേടിയത്. മുഖ്യമന്ത്രി നയാബ് സിംഗ് സൈനി (ലദ്വ), പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ (ഗര്‍ഹി സാംപ്ല-കിലോയ്), ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ അഭയ് സിംഗ് ചൗട്ടാല (എല്ലെനാബാദ്), ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാല (ഉചന കലന്‍), കോണ്‍ഗ്രസിന്റെ വിനേഷ് ഫോഗട്ട് (ജുലാന) എന്നിവരായിരുന്നു ഹരിയാന തിരഞ്ഞെടുപ്പിലെ പ്രധാന ആകര്‍ഷണം.

ബിജെപി നേതൃത്വത്തിന് കീഴില്‍ ഹരിയാന ഒരു വികസിത സംസ്ഥാനമായി മാറിയെന്നാണ് മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ അവകാശവാദം. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എംഎസ്പി, ജാതി സര്‍വേ, സ്ത്രീകള്‍ക്ക് 2000 രൂപ പ്രതിമാസ അലവന്‍സ് എന്നിങ്ങനെ ഏഴ് പ്രധാന വാഗ്ദാനങ്ങളാണ് പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+