കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ എണ്ണം കുറയാന്‍ കാരണം ദൈവവിധി: എംഎല്‍എ

Google Oneindia Malayalam News

ജിന്ദ്: ഹരിയാനയില്‍ സ്ത്രീകളുടെ എണ്ണം കുറയാന്‍ കാരണം ദൈവത്തിന്റെ ഇഷ്ടം അതായത് കൊണ്ടാണ് എന്ന് ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ എം എല്‍ എ. നിയമസഭ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് എം എല്‍ എയുടെ ഈ പ്രസ്താവന. സ്ത്രീകളുടെ എണ്ണം കുറയുന്നതില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും എം എല്‍ എ പറഞ്ഞു.

ദേശീയ ശരാശരിയെക്കാളും വളരെ താഴ്ന്ന സ്ത്രീ - പുരുഷാനുപാതമാണ് ജിന്ദില്‍ ഉള്ളത്. ആയിരം പുരുഷന്മാര്‍ക്ക് 871 സ്ത്രീകള്‍ മാത്രമാണ് ഇവിടെ.ആണ്‍കുട്ടികളോട് ആളുകള്‍ക്ക് ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് ഇത്. പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതും പെണ്‍ഭ്രൂണഹത്യയും ഏറ്റവും കൂടുതല്‍ നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഇത്. ആണ്‍കുട്ടി മതി എന്നത് കൊണ്ട് ഒന്നിലധികം തവണ ഭ്രൂണഹത്യ നടത്തുന്നവരും ഇവിടെയുണ്ട്.

haryana-map

എന്നാല്‍ ഇതൊന്നും തങ്ങളുടെ കൈയ്യിലുള്ള കാര്യമല്ല എന്നാണ് എം എല്‍ എ പറയുന്നത്. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ എം എല്‍ എയായ ഡോ. ഹരിചന്ദ് മിദ്ദയാണ് ഈ പ്രസ്താവന നടത്തിയത്. ഇതെല്ലാം ദൈവത്തിന്റെ ഇഷ്ടമാണ്. നമുക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല - ഒരു ഡോക്ടര്‍ കൂടിയായ ഹരിചന്ദ് മിദ്ദ പറഞ്ഞു. ആയിരം പുരുഷന്മാര്‍ക്ക് 940 സ്ത്രീകള്‍ ആണ് ദേശീയ ശരാശരി.

അതേസമയം, ജിന്ദില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുതരമായ ഈ പ്രശ്‌നം പരിഹരിക്കാന്‍ എത്രയും വേഗം നടപടികള്‍ എടുക്കുമെന്ന് പ്രസ്താവിച്ചിരുന്നു. ഏറ്റവും കുറഞ്ഞ സ്ത്രീ പുരുഷാനുപാതമുള്ള ഒമ്പത് ജില്ലകളാണ് സംസ്ഥാനത്തുള്ളത്. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Haryana's poor sex ratio is god's wish, can't do anything about it, says Jind INLD MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X