മോദിയുടെ പ്രചരണം മോദിക്കുവേണ്ടി മാത്രം; പ്രധാനമന്ത്രിയാണെന്ന കാര്യം മോദി മറന്നെന്ന് ചിദംബരം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വിമർശനവുമായി ചിദംബരം രംഗത്തെത്തിയിരിക്കുന്നത്. മോദി ഇപ്പോൾ തനിക്ക് വേണ്ടി മാത്രമാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. കഴിഞ്ഞ 42 മാസമായി രാജ്യത്ത് ഉണ്ടാവാതിരുന്ന എന്നാല്‍ മോദി വാഗ്ദാനം ചെയ്ത 'അച്ഛേ ദിന്‍'നെ കുറിച്ചാവണം യഥാര്‍ത്ഥ പ്രചാരണമെന്നും ചിദംബരം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയാണെന്ന കാര്യം മോദി മറന്നോ എന്നും ചിദംബരം ചോദിച്ചു.

മോദി ഗുജറാത്തില്‍ നടത്തുന്നത് സ്വന്തം പ്രചാരണമാണെന്ന് ചിദംബരം പരിഹസിച്ചു. രാഷ്ട്രപിതാവായ ഗാന്ധിജി ഗുജറാത്തിന്റെ പുത്രനാണെന്ന് മോദി മറന്നു. സ്വാതന്ത്ര്യസമരം നയിക്കാന്‍ വേണ്ടി ഗാന്ധി തിരഞ്ഞെടുത്ത ഉപകരണമായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടി. ബിജെപി ഇപ്പോൾ സർദാർ വല്ലഭായി പട്ടേലിനെ ഉയർത്തിപ്പിടിച്ചാണ് പ്രചരണം നടത്തുന്നത്. എന്നാൽ സർദാർ ബിജെപിയെയും അവരുടെ ആശയങ്ങളെയും എന്നും തള്ളികളഞ്ഞിട്ടേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Narendra Modi

തൊഴിലില്ലായ്മയെ കുറിച്ചും വ്യാവസായിക നിക്ഷേപങ്ങള്‍ കുറയുന്നതിനെ കുറിച്ചും ചെറുകിട സംരഭങ്ങള്‍ തകരുന്നതിനെ കുറിച്ചും കയറ്റുമതി കുറയുന്നതിനെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും എന്തുകൊണ്ടാണ് മോദി സംസാരിക്കാതിരിക്കുന്നത്? അപ്രിയ സത്യങ്ങൾക്ക് ഉത്തരം പറയാൻ പ്രധാനമന്ത്രിക്ക് സാധിക്കില്ല എന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Congress leader P Chidambaram today hit out at the prime minister and said the elections were not about "Mr Modi, the individual" but the promised "achhe din" that had not arrived even after 42 months.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്