ഹസിൻ ജഹാന് ഭ്രാന്താണ്.. ആ ചാറ്റ് തന്റേതല്ല.. തനിക്കെതിരെ ഗൂഢാലോചനയെന്ന് ഷമി

Subscribe to Oneindia Malayalam
cmsvideo
  ഭാര്യക്ക് ഭ്രാന്താണ്, തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി ഷമി | Oneindia Malayalam

  ദില്ലി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ജീവിതം ഒറ്റ രാത്രി കൊണ്ട് ത്രിശങ്കുവിലായിരിക്കുകയാണ്. വ്യക്തി ജീവിതം മാത്രമല്ല, ക്രിക്കറ്റ് കരിയറും അപകടത്തിലാണ്. ഷമിയുടെ അവിഹിത ബന്ധങ്ങള്‍ എന്നതില്‍ നിന്നും ക്രിക്കറ്റ് വാതുവെപ്പും സെക്‌സ് റാക്കറ്റിലും എത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍.

  ഷമിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന ഭാര്യ ഹസിന്‍ ജഹാന്റെ ആരോപണത്തില്‍ തുടങ്ങിയ വിവാദം എല്ലാ അതിരുകളും കടന്നിരിക്കുന്നു. ഷമിക്കെതിരെ ഗാര്‍ഹിക പീഡനം, കൊലപാതക ശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നിവടക്കം ചുമത്തി പോലീസ് കേസെടുത്തു കഴിഞ്ഞു. അതിനിടെ ഭാര്യയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഷമി തന്നെ രംഗത്ത് വന്നിരിക്കുന്നു.

  ഗുരുതര ആരോപണങ്ങൾ

  ഗുരുതര ആരോപണങ്ങൾ

  മുഹമ്മദ് ഷമി പാകിസ്താന്‍കാരിയായ കാമുകിയില്‍ നിന്നും പണം വാങ്ങി ഒത്തുകളിച്ചുവെന്ന് ഹസിന്‍ ജഹാന്‍ ആരോപണം ഉന്നയിച്ചിരുന്നു. അലിഷ്ബാ എന്ന് പേരുള്ള പാക് യുവതിയില്‍ നിന്നും പണം കൈപ്പററി ഒത്തുകളിച്ചു എന്നാണ് ആരോപണം.

  ഷമി ഒത്തുകളിച്ചെന്ന്

  ഷമി ഒത്തുകളിച്ചെന്ന്

  ഷമി ഒത്തുകളിച്ചതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും ഇംഗ്ലണ്ടുകാരനായ ബിസ്സിനസ്സുകാരന്‍ മുഹമ്മദ് ഭായ് എന്നയാളാണ് അതിന് പിന്നിലെന്നും ഹസിന്‍ ജഹാന്‍ വെളിപ്പെടുത്തിയിരുന്നു. തന്നെ വഞ്ചിച്ച ഷമിക്ക് രാജ്യത്തേയും വഞ്ചിക്കാവുന്നതേ ഉള്ളൂ എന്നും ഹസിന്‍ പറയുകയുണ്ടായി.

  ഹസിന്‍ ജഹാന് ഭ്രാന്താണ്

  ഹസിന്‍ ജഹാന് ഭ്രാന്താണ്

  ഭാര്യയുടെ ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഷമി നേരിട്ട് രംഗത്ത് വന്നിട്ടുണ്ട്. ഹസിന്‍ ജഹാന് ഭ്രാന്തായിരിക്കുകയാണ് എന്നും തനിക്കെതിരായ ആരോപണങ്ങളെല്ലാം കളവാണ് എന്നും ഷമി പ്രതികരിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ ഹസിന്‍ തെളിയിക്കേണ്ടി വരും.

  അതിലും നല്ലത് മരണം

  അതിലും നല്ലത് മരണം

  വാതുവെപ്പുകാരുമായി ചേര്‍ന്ന് രാജ്യത്തെ ഒറ്റ് കൊടുക്കുന്നതിലും നല്ലത് മരണമാണ് എന്നും ഷമി പ്രതികരിച്ചു. പ്രശ്‌നങ്ങളെല്ലാം സംസാരിച്ച് തീര്‍ക്കാം എന്നാണ് ഇതുവരെ ഹസിനും വീട്ടുകാരും പറഞ്ഞിരുന്നത്. പെട്ടെന്ന് അവളെ ആരാണ് തെറ്റിദ്ധരിപ്പിച്ചത് എന്നറിയില്ലെന്നും താരം പറഞ്ഞു.

  5 വർഷം എവിടെയായിരുന്നു

  5 വർഷം എവിടെയായിരുന്നു

  തനിക്ക് അവിഹിത ബന്ധങ്ങളുണ്ടെന്ന ആരോരപണവും ഷമി നിഷേധിച്ചു. 5 വര്‍ഷം മുന്‍പേ ഇത്തരം ബന്ധങ്ങള്‍ ഉണ്ടെന്നാണ് ഹസിന്‍ ആരോപിച്ചത്. എന്നാല്‍ തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് പോലും 2 വര്‍ഷമേ ആയിട്ടുളളൂവെന്ന് ഷമി പറഞ്ഞു.

  ഇത്രയും നാൾ കാത്തിരുന്നത് എന്തിന്

  ഇത്രയും നാൾ കാത്തിരുന്നത് എന്തിന്

  ഹസിന്‍ പറഞ്ഞത് പ്രകാരം അഞ്ച് വര്‍ഷമായി അവള്‍ പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ എന്തുകൊണ്ട് ഇതുവരെ പരാതിപ്പെട്ടില്ലെന്ന് ഷമി ചോദിക്കുന്നു. എന്തിനാണ് പരാതിയുമായി പുറത്തേക്ക് വരാന്‍ ഇത്രയും നാള്‍ കാത്തിരുന്നത് എന്നും ഷമി ചോദിക്കുന്നു.

  കുടുക്കാനുള്ള ഗൂഢാലോചന

  കുടുക്കാനുള്ള ഗൂഢാലോചന

  ഇത് തന്നെക്കുടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഷമി ആരോപിച്ചു. താനൊരു സാധാരണക്കാരനാണ്. ഹോളിക്കും മറ്റ് ആഘോഷങ്ങള്‍ക്കും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തി. ഹസിനെ സോഷ്യല്‍ മീഡിയ പരഹസിച്ചപ്പോഴും താന്‍ ഒപ്പം നിന്നു.

  ആ ചാറ്റ് തന്റേതല്ല

  ആ ചാറ്റ് തന്റേതല്ല

  ഈ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും താന്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ഷമി വ്യക്തമാക്കി. ഹസിന്‍ പുറത്ത് വിട്ട ചാറ്റ് സ്‌ക്രീന്‍ ഷോട്ട് തന്റെ നമ്പറില്‍ നിന്നല്ലെന്നും ഷമി പറയുന്നു. അത് തന്റെ മൊബൈലില്‍ നിന്നല്ലന്നും താന്‍ ആരോടും അത്തരത്തില്‍ സംസാരിച്ചിട്ടില്ലെന്നും ഷമി പറയുന്നു.

  ഭാര്യയുമായി നല്ല ബന്ധം

  ഭാര്യയുമായി നല്ല ബന്ധം

  ചെയ്യാത്ത ഒരു കാര്യം ചെയ്‌തെന്ന് സമ്മതിക്കാനാവില്ല. കുടുംബവുമായി തനിക്കുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഭാര്യയുമായി തനിക്കുള്ള അടുപ്പവും എല്ലാവര്‍ക്കും അറിയാം. സൗത്ത് ആഫ്രിക്കയില്‍ സെലക്ടേഴ്‌സിന് ഒപ്പമായിട്ട് പോലും അവളാവശ്യപ്പെട്ട പ്രകാരം ഷോപ്പിംഗിന് കൊണ്ടുപോയിരുന്നു.

  പെട്ടെന്ന് എന്ത് സംഭവിച്ചു!

  പെട്ടെന്ന് എന്ത് സംഭവിച്ചു!

  തിരിച്ച് ഇന്ത്യയിലെത്തിയ ശേഷവും കാര്യങ്ങള്‍ സാധാരണ പോലെയായിരുന്നു. പുറത്ത് ഷോപ്പിംഗിന് പോവുകയും ഹസിന് ആഭരണം വാങ്ങിക്കുകയും ചെയ്തു. പൊടുന്നനെ എന്താണ് സംഭവിച്ച് എന്ന് അറിയില്ല. തന്റെ കരിയര്‍ തകര്‍ക്കുന്നതിനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്നും ഷമി പറഞ്ഞു.

  നടിയെ ഭാര്യയായി വേണം! കൊന്ന് കത്തിക്കാൻ പദ്ധതി.. പണം വാങ്ങി ഒത്തുകളിച്ചു! ഷമിക്കെതിരെ ഭാര്യ വീണ്ടും

  ഷമിയുടെ സഹോദരന്‍ ബലാത്സംഗം ചെയ്തു, ഭര്‍ത്താവിന് പാക് യുവതിയെ വിവാഹം കഴിക്കണം, വീണ്ടും വിവാദം!

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Mohammad Shami refutes match-fixing allegations, says 'would rather die than do something like this'

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്