Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലുങ്കര്‍ക്കെതിരായ വിദ്വേഷ പരാമർശം; നടി കസ്തൂരി അറസ്റ്റിൽ

ചെന്നൈ; തെലുങ്കർക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ നടി കസ്തൂരി അറസ്റ്റിൽ. ഹൈദരാബാദിൽ വെച്ച് ശനിയാഴ്ചയാണ് പോലീസ് നടിയെ അറസ്റ്റ് ചെയ്തത്. അപകീർത്തികരമായ പരാമർശത്തിൽ പ്രതിഷേധം ശക്തമായതോടെ ഒളിവിൽ കഴിയുകയായിരുന്നു നടി.

ബ്രാഹ്മണ സമുദായത്തിനെതിരെ നടക്കുന്ന അപകീർത്തികരമായ പ്രസ്താവനയിൽ അപലപിച്ച് തമിഴ്നാട്ടിൽ നടന്ന പ്രതിഷേധ പരിപാടിയിൽ വെച്ചായിരുന്നു കസ്തൂരിയുടെ വിവാദ പരാമർശം. രാജാക്കന്‍മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. തുടർന്ന് നടിക്കെതിരെ വലിയ പ്രതിഷേധമാണ് ആന്ധ്രയിലും തെലുങ്കാനയിലും ഉയർന്നത്.

kasthuri-

പ്രതിഷേധം കനത്തതോടെ പോലീസ് നടിക്കെതിരെ കേസെടുത്തു. സമുദായിക സംഘടനകൾ നൽകിയ പരാതിയിലും വിവിധയിടങ്ങളിലായി കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് തന്റെ പരാമർശത്തിൽ കസ്തൂരി ഖേദം പ്രകടിപ്പിച്ചു. തെലുങ്കരെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമർശമെന്നും താൻ നടത്തിയ പ്രസ്താവനയിലെ എല്ലാ പരാമർശങ്ങളും പിൻവലിക്കുകയാണെന്നും അവർ എക്സിൽ കുറിച്ചു.

'തെലുങ്ക് സമൂഹത്തെ ഉദ്ദേശിച്ചല്ല ചില വ്യക്തികൾക്കെതിരെയായിരുന്നു തന്റെ പരാമർശം. തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു', അവർ പറഞ്ഞു. പരാമർശത്തിന്റെ പേരിൽ തനിക്ക് നേരെ ഭീഷണി ഉയർന്നതായും അവർ വ്യക്തമാക്കി. എന്നാൽ വിവാദം കെട്ടടിങ്ങിയില്ല. ഇതോടെ പത്രസമ്മേളനം വിളിച്ചും കസ്തൂരി വിശദീകരിച്ചു. താനും കുടുംബവും തമിഴിനെയും തെലുങ്കിനെയും രണ്ട് കണ്ണുകളായി കാണുന്നുവെന്നും അമ്മായിയമ്മയുടെ കുടുംബം തെലുങ്ക് സംസാരിക്കുന്നവരാണ്, അവർ തന്നെ അവരിൽ ഒരാളായി അംഗീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇനിയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.

എന്നാൽ അഖിലേന്ത്യ തെലുങ്ക് ഫെഡറേഷൻ നടിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. ഇവരുടെ പരാതിയിൽ പോലീസ് നാല് കേസുകൾ നടിക്കെതിരെ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. അതേസമയം അറസ്റ്റിലാകുമെന്നായതോടെ മുൻകൂർ ജാമ്യം തേടി നടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളി.

നടിയുടേത് വിദ്വേഷ പ്രസംഗമാണെന്ന് പറഞ്ഞ കോടതി കടുത്ത ഭാഷയിൽ താരത്തെ വിമർശിച്ചു. ഇന്ത്യ പോലെ വൈവിധ്യമാർന്നൊരു രാജ്യത്ത് ഒരു പ്രത്യേക വിഭാഗത്തെ അവരുടെ ഭാഷയുടെ അടിസ്ഥാനത്തിൽ തരംതാഴ്ത്തുകയോ അപമാനിക്കുകയോ ചെയ്യുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി. പ്രമുഖർ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ രണ്ട് തവണയെങ്കിലും ആലോചിക്കണമെന്നും കോടതി പറഞ്ഞു. നടിയുടെ ഖേദപ്രകടനത്തിൽ ആത്മാർത്ഥതയില്ലെന്നും കോടതി വിമർശിച്ചു. തന്റെ വാദങ്ങളെ ന്യായീകരിക്കാൻ മാത്രമാണ് നടി ശ്രമിച്ചതെന്നും കോടതി പറഞ്ഞു.

മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നടി ഒളിവിൽ പോകുകയായിരുന്നു. പോലീസ് നടിയുടെ വീട്ടിലെത്തിയെങ്കിലും അവരുടെ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഫോണും സ്വീച്ച് ഓഫ് ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+