കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ മുഴുവന്‍ മൂലക്ക് തള്ളി; തന്റെ നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അത്ഭുതപ്പെടാനില്ലെന്ന് രാഹുല്‍

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലെ ഹത്രസില്‍വെച്ച് തന്നെ തന്നെ കയ്യേറ്റം ചെയ്ത യുപി പൊലീസ് നടപടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരു രാജ്യത്തെ മുഴുവന്‍ മൂലയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. അത് കണക്കിലെടുക്കുമ്പോള്‍ തന്നെ തള്ളിയിട്ടതില്‍ അത്ഭുതപ്പെടാനില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. വിവാദ കാര്‍ഷിക ബില്ലിനെതിരെ പഞ്ചാബില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

പ്രതിപക്ഷത്തിന്റേയും കര്‍ഷക സംഘടനകളുടേയും എതിര്‍പ്പ് മറികടന്ന് പാസാക്കിയ കാര്‍ഷിക ബില്ലിനെകതിരെ പഞ്ചാബില്‍ കര്‍ഷക സമരം തുടരുകയാണ്. കര്‍ഷകരുടെ പ്രതിഷേധത്തില്‍ അണിനിരന്നിരിക്കുകയാണ് രാഹുല്‍ ഗാന്ധി. അവിടെവെച്ച് ഹത്രസില്‍ തനിക്ക് നേരേയുണ്ടായ കയ്യേറ്റ ശ്രമത്തെകുറിച്ചുള്ള മാധ്യമ പ്രവര്‍ത്തരുടെ ചോദ്യത്തിനാണ് രാഹുല്‍ ഗാന്ധി രൂക്ഷ ഭാഷയില്‍ പ്രതികരിച്ചത്.

അത്ഭുപ്പെടാനാന്നുമില്ല

അത്ഭുപ്പെടാനാന്നുമില്ല

ഒരു രാജ്യത്തെ മുഴുവന്‍ മൂലയിലേക്ക് തള്ളുകയും അടിച്ചമര്‍ത്തുകയും ചെയ്തിരിക്കുകയാണ്. അപ്പോള്‍ എന്നെ തള്ളിയിട്ടതില്‍ അത്ഭുപ്പെടാനാന്നുമില്ല. രാജ്യത്തെ സംരക്ഷിക്കേണ്ടത് എന്റെ ചുമതലയാണ്. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണം. നമ്മള്‍ അവര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ നമ്മളെ തള്ളും. എന്നെ തള്ളി മാറ്റിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ അത് ഇരയുടെ കുടുബത്തെയാണ് തള്ളിയതെന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍

രാഹുല്‍

പെണ്‍മക്കള്‍ ഉള്ളവര്‍ക്ക് മാത്രമെ ഇത് മനസിലാവുകയുള്ളുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ടെങ്കില്‍ കൊലപാതകത്തെകുറിച്ച് നിങ്ങള്‍ക്ക് മനസിലാവും.ആരെങ്കിലും നിങ്ങളുടെ മകനെ കാലപ്പെടുത്തി നിങ്ങളെ വീട്ടില്‍ പൂട്ടിയിട്ടുവെന്ന് കരുതുക. ജില്ലാ മജിസ്‌ട്രേറ്റ് നിങ്ങളെ ഭീഷണിപ്പെടുത്തുകയും ഒരക്ഷരം പോലും മിണ്ടരുതെന്നും പറയുന്നു.

സ്ത്രീകള്‍ക്കൊപ്പം

സ്ത്രീകള്‍ക്കൊപ്പം

അവര്‍ എന്താണ് നിങ്ങളോട് പറയുക. രാഹുല്‍ ഗാന്ധി പോകും.യുപി സര്‍ക്കാര്‍ ഇവിടെ തന്നെയുണ്ടാവും എന്നാണ് പറയുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അവര്‍ ഒറ്റക്കാണെന്ന് തോന്നല്‍ ഉണ്ടാവാതിരിക്കാനാണ് ഞാന്‍ അവിടെ പോയത്. ഇവിടെ ലൈംഗികാതിക്രണത്തിന് ഇരയായ ഓരോ സ്ത്രീകള്‍ക്കൊപ്പവും ഞാനുണ്ടെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

പ്രിയങ്കാഗാന്ധി

പ്രിയങ്കാഗാന്ധി

ഹത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഹത്രസിലെത്തിയിരുന്നു. എന്നാല്‍ പ്രദേശത്ത് 144 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹത്രസിലേക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. പിന്നാലെ രാഹുല്‍ ഒറ്റക്ക് പോകുമെന്ന നിലപാട് സ്വീകരിച്ച് വാഹനത്തില്‍ നിന്നും ഇറങ്ങുകയായിരുന്നു.

ഹത്രസില്‍ എത്തി

ഹത്രസില്‍ എത്തി

പൊലീസ് ഇത് തടയുകയും രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്യുകയും തള്ളിവിടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായി. തുടര്‍ന്ന് മടങ്ങിയ രാഹുലും പ്രിയങ്കയും കഴിഞ്ഞ ദിവസം ഹത്രസില്‍ എത്തി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുമായി സംസാരിക്കകയും ചെയ്തിരുന്നു.

നടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മിനടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മി

ഈന്തപ്പഴ വിതരണം എം ശിവശങ്കർ പറഞ്ഞത് പ്രകാരം: കസ്റ്റംസിന് ടിവി അനുപമയുടെ മൊഴിഈന്തപ്പഴ വിതരണം എം ശിവശങ്കർ പറഞ്ഞത് പ്രകാരം: കസ്റ്റംസിന് ടിവി അനുപമയുടെ മൊഴി

രാജ്യസഭാംഗത്വം രാജിവെയ്ക്കും;പാർട്ടിയുടെ ജന്മദിനത്തിൽ സുപ്രധാന പ്രഖ്യാപനത്തിന് ജോസ് കെ മാണിരാജ്യസഭാംഗത്വം രാജിവെയ്ക്കും;പാർട്ടിയുടെ ജന്മദിനത്തിൽ സുപ്രധാന പ്രഖ്യാപനത്തിന് ജോസ് കെ മാണി

Recommended Video

cmsvideo
അഴിമുഖത്തിന്റെ റിപ്പോര്‍ട്ടറെ അറസ്റ്റ് ചെയ്ത് യോഗി പോലീസ്

English summary
hathras gang rape case: Rahul gandhi responded over the attack against by UP Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X