ഹത്രാസ് സംഭവം; യോഗി ആദ്യത്യനാഥിനെ വിമര്‍ശിച്ച് നുസ്രത്ത് ജഹാന് എംപി
കല്‍ക്കത്ത: ഹത്രാസ് സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് നുസ്രത് ജഹാന്. ബിജിപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നടമാടുന്ന ആക്രമസംഭവങ്ങളെ വാക്കുകള്‍ കൊണ്ട് വിവരിക്കാനാവുന്നില്ല.ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ സുരക്ഷിതത്വത്തേക്കാള്‍ യോഗി ആദ്യത്യനാഥിന് വലുത് ബംഗാള്‍ തിരഞ്ഞെടുപ്പാണോയെന്നും നുസ്രത്ത് ജഹാന് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു നുസ്രത്തിന്റെ വിമര്‍ശനം.
കഴിഞ്ഞ ദിവസം പശ്ചിമബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചരണത്തിന്റെ ഭാഗമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹംഗാളില്‍ എത്തിയിരുന്നു. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു യോഗി ആദിത്യനാഥ് സംസാരിച്ചത്. പശ്ചിമ ബംഗാള്‍ പശുക്കടത്തിന്റെയും ലൗജിഹാദിന്റേയും ആസ്ഥാനമായി മാറിയെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിമര്‍ശനം. ഇന്ന് ദുര്‍ഗാ പൂജ ബംഗാളില്‍ നിരോധിച്ചിരിക്കുന്നു. ഈദിന് പശുക്കളെ കൊല്ലുന്നു. പശുക്കടത്ത് നടത്തുന്നു. ജയ്ശ്രീറാം മുഴക്കുന്നവര്‍ക്കെതിരെ ആക്രമം അഴിച്ചുവിടുന്നു. ഇതിനെല്ലാം എതിരെ ബംഗാളിലെ ത്രിണമൂല്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നുവെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിമര്‍ശനം.

ഇതിന് പിന്നാലെയാണ് ഹത്രാസ് സംഭവത്തില്‍ യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവുമായി നുസ്രത്ത് ജഹാന് രംഗത്തെത്തിയത്. ഉത്തര്‍ പ്രദേശില്‍ പീഡനത്തിരയായ പെണ്‍കുട്ടി തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കേഴുന്ന വീഡിയോ വൈറലായിരുന്നു. തന്നെ പീഡിപ്പിച്ച ആള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് തന്റെ അച്ഛനെ പ്രതി വെടിവെച്ചു കൊന്നാതായും പണ്െകുട്ടി ആരോപിക്കുന്നു.
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ നടമാടുന്ന ആക്രമ സംഭവങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാളില്‍ ഹിന്ദുത്വ മുഖമായി യോഗി ആദിത്യനാഥിനെ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ഹത്രാസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉപയോഗിക്കാനാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications