Get Updates
Get notified of breaking news, exclusive insights, and must-see stories!

അണ്ണാ ഹസാരെ എത്തിയില്ല; മമതയുടെ ദില്ലി റാലി പാളി

ദില്ലി: മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ റാലിക്ക് പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെയില്ല. അനാരോഗ്യം മൂലം പങ്കെടുക്കാന്‍ കഴിയില്ല എന്ന കാരണം പറഞ്ഞാണ് അണ്ണാ ഹസാരെ റാലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി - അണ്ണാ ഹസാരെ കൂട്ടുകെട്ട് ദേശീയ രാഷ്ട്രീയത്തില്‍ വളെരയധികം ശ്രദ്ധ നേടിയ ഒന്നാണ്.

ദില്ലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയായിരുന്ന റാലിയാണ് ഹസാരെയുടെ അഭാവം കൊണ്ട് ശ്രദ്ധ കിട്ടാതെ പോകുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമത ബാനര്‍ജി നാഷണല്‍ അജണ്ട അടക്കമുള്ള പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഈ റാലിയില്‍ പ്രഖ്യാപിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Anna Hazare and Mamata Banerjee

എന്നാല്‍ രാം ലീല മൈതാനിയില്‍ മമത എത്തിയപ്പോളാകട്ടെ വളരെ ശുഷ്‌കമായ ആള്‍ക്കൂട്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തലസ്ഥാന നഗരിയിലെ രാം ലീല മൈതാനിയില്‍ മമത ബാനര്‍ജിയുടെ കന്നി റാലിയാണ് അണ്ണാ ഹസാരെയുടെ അഭാവത്തില്‍ പാളിപ്പോയത്. എന്നാല്‍ എന്തുകൊണ്ടാണ് അണ്ണാ ഹസാരെ റാലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്ന് വ്യക്തമല്ല.

ബി ജെ പിക്കും കോണ്‍ഗ്രസിനും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഒറ്റക്കക്ഷിയാകും എന്ന പ്രതീക്ഷയിലാണ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. ലളിത ജീവിതവും അഴിമതിക്കെതിരായ നിലപാടുകളുമാണ് മമതാ ബാനര്‍ജിക്ക് പിന്തുണ നല്‍കുന്നതിന് കാരണമായി അണ്ണാ ഹസാരെ പറഞ്ഞിരുന്നത്. എന്നാല്‍ ദില്ലിയില്‍ വെച്ച് നടക്കുന്ന റാലിയില്‍ പോലും പങ്കെടുക്കാതെ ഹസാരെ പിന്‍വലിയുന്നത് മമതയ്ക്ക് നല്ല സൂചനയല്ല എന്നതില്‍ തര്‍ക്കമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+