മോഡിക്കും വാജ്‌പേയിക്കും ഹൈക്കോടതി നോട്ടീസ്
ദില്ലി: ബി ജെപിയില്‍ നിന്നും തന്നെ പുറത്താക്കിയതിനെതിരെ രാം ജഠ്മലാനി നല്‍കിയ പരാതിയില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്ക് ഹൈക്കോടതി നോട്ടീസ്. മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയി, പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി തുടങ്ങിയവര്‍ക്കെതിരെയാണ് ദില്ലി ഹൈക്കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
2014 ജനുവരി 30 നകം കാരണം കോടതിയെ ബോധിപ്പിക്കണമെന്നാണ് കോടതി ബി ജെ പിയിലെ സീനിയര്‍ നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബി ജെ പി പാര്‍ലിമെന്ററി ബോര്‍ഡംഗങ്ങള്‍ക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്. കൊറിയറിലോ സ്പീഡ് പോസ്റ്റിലോ നോട്ടീസ് നേതാക്കള്‍ക്ക് ലഭിക്കുമെന്ന് ജോയിന്റ് രജിസ്ട്രാര്‍ ഹേമാനി മല്‍ഹോത്ര പറഞ്ഞു.

വാജ്‌പേയി, നരേന്ദ്ര മോഡി എന്നിവര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ ആവശ്യപ്പെടാതെ മയത്തിലാണ് മുതിര്‍ന്ന പാര്‍ട്ടി നേതാവ് കൂടിയായ രാം ജഠ്മലാനി കോടതിയെ സമീപിച്ചത് എന്നതും ശ്രദ്ധേയമാണ്. തന്നെ പുറത്താക്കാന്‍ ബി ജെ പി പാര്‍ലിനെന്ററി ബോര്‍ഡിന് അധികാരമില്ല എന്നാണ് അഭിഭാഷകന്‍ കൂടിയായ ജഠ്മലാനിയുടെ വാദം.
പാര്‍ലമെന്ററി ബോര്‍ഡിലെ അംഗങ്ങള്‍ ഓരോരുത്തരും 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ടാണ് ജഠ്മലാനി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ആറ് വര്‍ഷത്തേക്കാണ് ജഠ്മലാനിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.
അരുണ്‍ ജെയ്റ്റ്‌ലി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് തുടങ്ങിയ നേതാക്കള്‍ക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ചതാണ് ജഠ്മലാനിക്ക് പണിയായത്. അതേസമയം നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് പിന്തുണച്ചതിനാണ് തന്നെ പാര്‍ട്ടി പാര്‍ലിമെന്ററി ബോര്‍ഡ് പുറത്താക്കിയതെന്നും അദ്ദേഹം ആരോപിക്കുന്നു.












Click it and Unblock the Notifications