Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസുകാരുള്‍പ്പെടെ നൂറിലധികം പേര്‍ കൂട്ടബലാത്സംഗം ചെയ്തു..!! പിന്നെ പെൺകുട്ടികൾ അപ്രത്യക്ഷരായി..!!

മുംബൈ: ദില്ലി സ്വദേശിയായ മോഡലും പതിനാറുകാരിയായ നേപ്പാളി യുവതിയും 2016ല്‍ മുംബൈയെ ഞെട്ടിച്ചവരാണ്. പോലീസ് ഓഫീസര്‍മാരുള്‍പ്പെടെ നൂറിലധികം പേര്‍ തങ്ങളെ ബലാത്സംഗം ചെയ്തുവെന്നാണ് ഇവര്‍ അന്ന് ആരോപിച്ചത്.

Read Also: മിഷേലിന്റെ ദാരുണ മരണം ഒഴിവാക്കാന്‍ സ്വന്തം അമ്മയ്ക്ക് സാധിക്കുമായിരുന്നു..!! കാരണമിതാണ്..!

Read Also: സിനിമാ താരം കനകയെ വീണ്ടും കൊന്നു'..!! ഇത്തവണയും കൊലപാതക കാരണം പഴയത് തന്നെ..!!

എന്നാല്‍ ആരോപണം ഉന്നയിച്ച ശേഷം ഈ രണ്ട് യുവതികളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇരുവരേയും കണ്ടെത്താന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. 2016ലെ ആ സംഭവം ഇങ്ങനെയാണ്.

പൊള്ളലേറ്റ് ആശുപത്രിയിൽ

2016 മാര്‍ച്ചില്‍ ദില്ലി സ്വദേശിയായ മോഡലിനെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവം വലിയ കോലാഹലങ്ങളുണ്ടാക്കി.

അവസരം വാഗ്ദാനം ചെയ്ത് പീഡനം

രോഹിത് ഭണ്ഡാരി എന്നയാള്‍ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഈ പെണ്‍കുട്ടിയെ പൂനൈയിലെത്തിച്ചതാണ് എന്നും പീഡിപ്പിച്ചുവെന്നുമായിരുന്നു ആരോപണം. എന്നാല്‍ പെണ്‍കുട്ടി ശക്തമായി എതിര്‍ത്തു.

കൂട്ടമാനഭംഗം ചെയ്തു

തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും കൂട്ടമാനഭംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നും ആരോപിക്കപ്പെട്ടു. നേപ്പാള്‍ സ്വദേശിനിയായ യുവതിയാണ് മറ്റൊരു പരാതിക്കാരി.

ദില്ലി മോഡലും നേപ്പാളി യുവതിയും

രോഹിത് ഭണ്ഡാരിയുടെ പൂനൈയിലുള്ള ഫ്‌ളാറ്റില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതത്രേ. രണ്ട് വര്‍ഷത്തോളം വിവിധ നഗരങ്ങളില്‍ വെച്ച് നൂറോളം പേരാല്‍ പീഡിപ്പിക്കപ്പെട്ടു എന്നും ഇവര്‍ ആരോപിച്ചു.

കേസ് നൽകിയ ശേഷം ആളില്ല

പീഡനത്തില്‍ നിന്നും പിന്നീട് രക്ഷപ്പെട്ട ഇവര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. അനൂജ കപൂര്‍ എന്ന അഭിഭാഷകയുടെ സഹായത്തോടെ ആയിരുന്നു കേസ് കൊടുത്തത്. എന്നാലതിന് ശേഷം ഇവരെ കാണാതായി.

വേശ്യാവൃത്തി സ്വീകരിക്കാൻ സമ്മർദ്ദം

കേസ് കൊടുത്ത ശേഷം ഇരുവരേയും കുറിച്ച് തനിക്ക് യാതൊരു വിവരവും ഇല്ലെന്ന് അഭിഭാഷക പറയുന്നു.ഇരുവര്‍ക്കും മേല്‍ വേശ്യാവൃത്തി സ്വീകരിക്കാനും സമ്മര്‍ദ്ദമുണ്ടായിരുന്നതായും പരാതിപ്പെട്ടിരുന്നു. ഇരുവരും ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗുരുതരമെന്ന് കോടതിയും അഭിപ്രായപ്പെട്ടു.

ഇരുവരും കൊല്ലപ്പെട്ടോ?

ഇരുവരേയും കണ്ടെത്താന്‍ മുംബൈ ഹൈക്കോടതി പൂനൈ പോലീസിന് നിര്‍ദേശം നല്‍കി. ആറുമാസമായി ഇവരുടെ യാതൊരു വിവരവുമില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകയായ അനൂജ കപൂറാണ് കോടതിയെ സമീപിച്ചത്. ഇരുവരും കൊല്ലപ്പെട്ടിരിക്കാം എന്നാണ് ആശങ്ക ഉയരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+