നല്ല കുട്ടികളെ ഗര്‍ഭം ധരിക്കാന്‍ ആര്‍എസ്എസ്; ഗര്‍ഭ സന്‍സ്കാര്‍, ഹൈക്കോടതിക്ക് ഞെട്ടല്‍!!
ഇത്തരം ക്ലാസുകള്‍ക്കും വിഷയങ്ങള്‍ക്കും എന്തെങ്കിലും ശാസ്ത്രീയ അടിത്തറകള്‍ ഉണ്ടോ എന്നു ചോദിച്ച കോടതി ഇതിന് എന്തെങ്കിലും തെളിവ് ഹാജരാക്കാനുണ്ടോ എന്നും ആരാഞ്ഞു.
കൊല്‍ക്കത്ത: ആര്‍എസ്എസ് കൊല്‍ക്കത്തിയില്‍ നടത്തുന്ന ഗര്‍ഭ സന്‍സ്കാര്‍ ക്യാംപിനെ ചോദ്യം ചെയ്ത് കല്‍ക്കത്ത ഹൈക്കോടതി. ഇതുകൊണ്ട് എന്താണ് സംഘാടകര്‍ ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചു.
ആര്‍എസ്എസിന്റെ ആരോഗ്യ സംഘടനയായ ആരോഗ്യഭാരതിയാണ് രണ്ടുദിവസത്തെ ക്യാംപ് സംഘടിപ്പിക്കുന്നത്. ശനിയും ഞായറുമാണ് ക്യാംപ്. ഇത്തരം പരിപാടികള്‍ക്ക് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു.

എങ്ങനെ നല്ല കുട്ടികളെ ഗര്‍ഭം ധരിക്കാം എന്നാണ് ക്യാംപ് പഠിപ്പിക്കുന്നത്. ഇതിനായി ഒരു പാരമ്പര്യ കൗണ്‍സലിങ് എന്നതാണ് ക്യാംപിന്റെ ഉദ്ദേശം. ഇത്തരം പരിപാടികള്‍ക്ക് ശാസ്ത്രീയ അടിത്തറയുണ്ടോ എന്നാണ് കോടതി ചോദിച്ചത്.

ആയുര്‍വേദത്തില്‍ വിദഗ്ധനെന്ന് അവകാശപ്പെടുന്ന ഗുജറാത്തിലെ പ്രഫസറാണ് ദമ്പതികള്‍ക്ക് ക്ലാസെടുക്കുക. സമാനമായ പരിപാടി ഗുജറാത്തിലും ആര്‍എസ്എസ് സംഘടിപ്പിച്ചിരുന്നു. ഹിന്ദു ആചാരങ്ങളിലൂടെ മിടുക്കരായ കുട്ടികളെ ലഭിക്കുമെന്നാണ് ആര്‍എസ്എസ് പറയുന്നത്.

ക്ലാസില്‍ പങ്കെടുത്താല്‍ ഗര്‍ഭപാത്രം ശുദ്ധീകരിക്കപ്പെടുമെന്നും പുനര്‍ജീവിപ്പിക്കപ്പെടുമെന്നും സംഘാടകര്‍ പറയുന്നു. 162 ദിവസത്തെ ശുദ്ധീകരണ യജ്ഞമാണ് സംഘാടകര്‍ ദമ്പതികളോട് ആവശ്യപ്പെടുന്നത്. ഇതില്‍ 90 ദിവസം ഭാര്യയ്ക്കാണ്. ബാക്കി ഭര്‍ത്താവിനും.

എന്തൊക്ക ചെയ്യണം, ഏത് ഭക്ഷണം കഴിക്കണം എന്നീ കാര്യങ്ങളെല്ലാം ക്യാംപില്‍ നിര്‍ദേശിക്കും. ഇതൊരു ശുദ്ധീകരണ യജ്ഞം ആണ്. ഇതിലൂടെ കടന്നുപോയ ശേഷം വേണം ഗര്‍ഭം ധരിക്കാന്‍. ഇതാണ് ക്യാംപിലെ പ്രധാന നിബന്ധന. ഈ ശുദ്ധീകരണ പ്രക്രിയ കാത്തുസൂക്ഷിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിനോട് സംസാരിക്കാന്‍ സാധിക്കുമെന്നും സംഘാടകര്‍ പറയുന്നു.

ആരോഗ്യ ഭാരതിയുടെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ക്യാംപിനെതിരേ പശ്ചിമ ബംഗാളിലെ ബാലാവകാശ സംരക്ഷണ കമ്മീഷന് അധ്യക്ഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരം പരിപാടികള്‍ നിരോധിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.

ഇത്തരം ക്ലാസുകള്‍ക്കും വിഷയങ്ങള്‍ക്കും എന്തെങ്കിലും ശാസ്ത്രീയ അടിത്തറകള്‍ ഉണ്ടോ എന്നു ചോദിച്ച കോടതി ഇതിന് എന്തെങ്കിലും തെളിവ് ഹാജരാക്കാനുണ്ടോ എന്നും ആരാഞ്ഞു. തെളിവായി ആരോഗ്യ ഭാരതിക്ക് ഒന്നും ഹാജരാക്കാന്‍ സാധിച്ചില്ല.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications