Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങളുടെ നേതാക്കളെ റാഞ്ചാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു: പരാതിയുമായി എച്ച് ഡി കുമാരസ്വാമി

ബെംഗളൂരു: കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ജെ ഡി എസില്‍ നിന്നുള് നിരവധി നേതാക്കളെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. മുന്‍ മന്ത്രിയുള്‍പ്പടേയുള്ള ജനപ്രതിനിധികളും ജെഡിഎസ് വിട്ട് ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളും സംസ്ഥാനത്ത് നിന്ന് പുറത്ത് വരുന്നുണ്ട്.

മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായി ജിടി ദേവഗൗഡ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കൊപ്പം കോണ്‍ഗ്രസ് വേദിയില്‍ എത്തുകയും ചെയ്തിരുന്നു. ഇദ്ദേഹം അടക്കമുള്ളവരുടെ കോണ്‍ഗ്രസ് പ്രവേശനം ഉടന്‍ ഉണ്ടാവുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്.

മറ്റ് പാര്‍ട്ടികളില്‍ നിന്നും ജനകീയരായ നേതാക്കളെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ കെ പി സി സി

മറ്റ് പാര്‍ട്ടികളില്‍ നിന്നും ജനകീയരായ നേതാക്കളെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പ്രത്യേക സമിതിക്ക് തന്നെ നേതൃത്വം നല്‍കിയിട്ടുണ്ട്. ഈ സമിതിയുടെ പ്രവര്‍ത്തന ഫലമായും മറ്റും നേതാക്കളുടെ കൊഴിഞ്ഞു പോക്ക് ശക്തമായതോടെ കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി.

എത്ര കാലം കഴിഞ്ഞാലം ആ ഇഷ്ടം മാറില്ല: സംയുക്ത വര്‍മയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

ജെ ഡി എസ് നേതാക്കളെ ഹൈജാക്ക് ചെയ്യാൻ കോൺഗ്രസ് നേതൃത്വം നിരന്തരമായ ശ്രമങ്ങൾ

ജെ ഡി എസ് നേതാക്കളെ ഹൈജാക്ക് ചെയ്യാൻ കോൺഗ്രസ് നേതൃത്വം നിരന്തരമായ ശ്രമങ്ങൾ നടത്തുകയാണെന്നാണ് എച്ച് ഡി കുമാരസ്വാമി ബുധനാഴ്ച അഭിപ്രായപ്പെട്ടത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയെ പേരെടുത്ത് പറയാതെയുള്ള പരിഹാസവും മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ അദ്ദേഹം നടത്തി.

ഒരു മുൻ മുഖ്യമന്ത്രി, ഒരു കോൺഗ്രസ് നേതാവാണ്, ഞങ്ങളുടെ നേതാക്കളിൽ ഒരാളെ വേട്ടയാടാൻ ആ

"ഒരു മുൻ മുഖ്യമന്ത്രി, ഒരു കോൺഗ്രസ് നേതാവാണ്, ഞങ്ങളുടെ നേതാക്കളിൽ ഒരാളെ വേട്ടയാടാൻ ആവർത്തിച്ച് ഫോൺ വിളിക്കുകയാണ്. കോൺഗ്രസിലേക്ക് ചാടാൻ താൽപ്പര്യമില്ലെന്ന് ജെഡിഎസ് നേതാവ് ഇതിനോടകം അദ്ദേഹത്തോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഫോൺ കോളുകൾ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതെന്ത് രീതിയാണ്". എച്ച് ഡി കുമാരസ്വാമി പറഞ്ഞു

ജെ ഡി എസിന് ഭാവിയില്ലെന്ന് കോൺഗ്രസ് ആവർത്തിച്ച് പറയുന്നു

ജെ ഡി എസിന് ഭാവിയില്ലെന്ന് കോൺഗ്രസ് ആവർത്തിച്ച് പറയുന്നു. അതേസമയം തന്നെ എന്തുകൊണ്ടാണ് അവർ ഞങ്ങളുടെ നേതാക്കളെ റാഞ്ചാന്‍ നിരന്തരം ശ്രമിക്കുന്നത്? അവരുടെ അവസ്ഥ അത്രയ്ക്കും ദയനീയമാണോ. ജെ ഡി എസിനെ ഇല്ലാതാക്കുക മാത്രമാണ് കോൺഗ്രസിന്റെ ലക്ഷ്യം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ ‘ജനതാ സംഗമ’ ശിൽപശാല സമാപിച്ച ശേഷ

പാർട്ടിയുടെ 'ജനതാ സംഗമ' ശിൽപശാല സമാപിച്ച ശേഷമായിരുന്നു അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കണ്ടത്. 2023 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയയായിരുന്നു ഒമ്പത് ദിവസം നീണ്ടുനിന്ന ജനതാ സംഗമ പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഏതാനും ജില്ലകളിൽ പാർട്ടിക്ക് തിരിച്ചടി

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഏതാനും ജില്ലകളിൽ പാർട്ടിക്ക് തിരിച്ചടി നേരിട്ടു. അവിടെ തിരിച്ച് വരാന്‍ സമയം വേണ്ടിവരും. ബെംഗളൂരു കേന്ദ്രീകരിച്ച് അടുത്തിടെ നടന്ന പാർട്ടി യോഗം വൻ വിജയമായിരുന്നു. ബിബിഎംപി തിരഞ്ഞെടുപ്പും 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പും മനസ്സിൽ വച്ചുകൊണ്ട് പാർട്ടി ബെംഗളൂരുവിനുവേണ്ടി പ്രത്യേക പ്രകടനപത്രിക ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+