ആ രാത്രികള്‍ ഓര്‍ത്തെടുത്ത് സണ്ണി... അവരില്‍ നിന്നും രക്ഷപ്പെടാന്‍ ചെയ്തത്, നടുങ്ങി സിനിമാലോകം

  • By: Desk
Subscribe to Oneindia Malayalam
ഉറങ്ങാതിരുന്ന രാത്രികളെ കുറിച്ച് സണ്ണി ഭീതിയോടെ ഓര്‍ക്കുന്നു | Oneindia Malayalam

മുംബൈ: പോണ്‍ താരമായി തുടങ്ങി പിന്നീട് ബോളിവുഡിലൂടെ അരങ്ങേറി ഇപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ മനം കവര്‍ന്ന സണ്ണി ലിയോണിനും ഉണ്ടായിരുന്നു ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത നാളുകള്‍.

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന നടുക്കുന്ന സംഭവങ്ങളെക്കുറിച്ച് സണ്ണി തുറന്നു പറഞ്ഞത്.

സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

തനിക്കു തെറ്റെന്നു തോന്നുന്ന കാര്യം തുറന്നടിച്ചു പറയാന്‍ മടി കാണിക്കാത്ത വ്യക്തിയാണ് സണ്ണി. പോണ്‍ സിനിമകളില്‍ അഭിനയിക്കുന്ന കാലത്ത് താന്‍ സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് സണ്ണി പറയുന്നു.

 ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തി

ഒരിക്കല്‍ തന്നെയൊരാള്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായി സണ്ണി ഓര്‍ത്തെടുക്കുന്നു. നിങ്ങളുടെ വീട്ടിലെത്തി ആക്രമിക്കുമെന്നായിരുന്നു അയാളുടെ ഭീഷണിയെന്നും ഇവര്‍ പറയുന്നു. ഇതോടെ താന്‍ കടുത്ത ഭീതിയിലാണ് കഴിഞ്ഞിരുന്നതെന്ന് സണ്ണി വെളിപ്പെടുത്തി.

ഭര്‍ത്താവ് വിദേശത്ത്

ഭര്‍ത്താവ് വിദേശത്ത്

താന്‍ തനിച്ചാണ് അക്കാലത്ത് വീട്ടില്‍ കഴിഞ്ഞിരുന്നത്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍ വിദേശത്തായിരുന്നു. അതു കൊണ്ടു തന്നെ ഭയന്നുവിറച്ചാണ് താന്‍ ദിവസങ്ങള്‍ തള്ളി നീക്കിയതെന്നു സണ്ണി വെളിപ്പെടുത്തി.

കത്തിയുമായി കഴിച്ചുകൂട്ടി

കത്തിയുമായി കഴിച്ചുകൂട്ടി

പലരില്‍ നിന്നും സോഷ്യല്‍ മീഡിയകള്‍ വഴിയും ഫോണ്‍ വഴിയും ഭീഷണി നേരിട്ടിരുന്നതിനാല്‍ ഭയത്തോടെയാണ് ആ നാളുകളില്‍ വീട്ടില്‍ താമസിച്ചിരുന്നത്. വീടിനു പുറത്ത് എന്തെങ്കിലും ശബ്ദം കേട്ടാല്‍ കത്തി കൈയില്‍ കരുതിയാണ് വാതിലിന് അടുത്തേക്ക് പോയിരുന്നതെന്നും സണ്ണി പറയുന്നു.

മറ്റൊരു സംഭവം

മറ്റൊരു സംഭവം

താന്‍ ഇന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത മറ്റൊരു നടുക്കുന്ന സംഭവം കൂടി അക്കാലത്ത് ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നും സണ്ണി വെളിപ്പെടുത്തി.

വാതിലില്‍ മുട്ടി

വാതിലില്‍ മുട്ടി

സോഷ്യല്‍ മീഡിയകളില്‍ നിരവധി പേര്‍ ഫോളോ ചെയ്യുന്ന ഒരാള്‍ തന്റെ വീടിന്റെ വാതിലില്‍ ഒരിക്കല്‍ തുരുതുരെ മുട്ടിയതായി സണ്ണി ഓര്‍മിക്കുന്നു. ട്വിറ്ററിലെ തന്റെ ഫോളോവേഴ്‌സിനെയും കൂട്ടി അയാള്‍ തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുമെന്ന് താന്‍ അന്നു ഭയന്നിരുന്നതായി സണ്ണി പറഞ്ഞു.

ക്യാമറകള്‍ സ്ഥാപിച്ചു

ക്യാമറകള്‍ സ്ഥാപിച്ചു

ഈ സംഭവത്തിനു ശേഷം വീടിനു പുറത്ത് താന്‍ ക്യാമറകള്‍ സ്ഥാപിച്ചതായി സണ്ണി പറയുന്നു. എന്നാല്‍ അന്നത്തെ സംഭവം തനിക്ക് ഇപ്പോഴും മറക്കാന്‍ കഴിയുന്നില്ലെന്ന് ബോളിവുഡ് സുന്ദരി വ്യക്തമാക്കി.

അവബോധം നല്‍കണം

അവബോധം നല്‍കണം

തനിക്ക് ഉണ്ടായതു പോലെയുള്ള അനുഭവങ്ങള്‍ നിരവധി പേര്‍ക്ക് ഉണ്ടായിട്ടുണ്ടാവാമെന്ന് സണ്ണി പറയുന്നു. ഇത്തരം ആക്രമണങ്ങളുണ്ടായാല്‍ ചിലര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് വീഴും. ചിലരെ ഇതു ആത്മഹത്യയിലേക്ക് വരെ നയിക്കും. അതുകൊണ്ട് ഇതേക്കുറിച്ച് അവര്‍ക്ക് അവബോധമുണ്ടാക്കി കൊടുക്കാനാണ് ശ്രമിക്കേണ്ടതെന്നും സണ്ണി പറയുന്നു.

ഞാന്‍ ഇപ്പോള്‍ സ്‌ട്രോങ്

ഞാന്‍ ഇപ്പോള്‍ സ്‌ട്രോങ്

ജനങ്ങള്‍ എനിക്കു വലിയ സ്‌നേഹവും പിന്തുണയുമാണ് ഇപ്പോള്‍ തനിക്കു നല്‍കുന്നത്. ഇത് മാനസികമായി തന്നെ കൂടുതല്‍ കരുത്തുറ്റവളാക്കി മാറ്റിക്കഴിഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കും തന്നെപ്പോലെ ആവാന്‍ സാധിച്ചേക്കില്ലെന്നും അവരെ സഹായിക്കുകയാണ് വേണ്ടതെന്നും സണ്ണി വ്യക്തമാക്കി.

English summary
Sunny Leone Recalls A Threatening Incident in her life before entering bollwood.
Please Wait while comments are loading...