കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ പരിപാടിയില്‍ തട്ടം ധരിച്ചതിന് മലയാളിയെ വിലക്കിയതായി ആരോപണം

  • By Anwar Sadath
Google Oneindia Malayalam News

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത സ്വച്ഛ് ശക്തി മിഷന്റെ ചടങ്ങില്‍ മലയാളി ജനപ്രതിനിധിയെ വിലക്കാന്‍ ശ്രമിച്ചെന്നു പരാതി. വയനാട് മുപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാനയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അഹമ്മദാബാദില്‍ നടന്ന പരിപാടിക്കിടെ സുരക്ഷാ ജീവനക്കാരാണ് ഇടപെട്ടതെന്ന് യുവതി പറയുന്നു.

115 പേരടങ്ങുന്ന കേരളത്തില്‍നിന്നുള്ള വനിതാ സംഘമാണ് സ്വച്ഛ് ശക്തി 2017 ക്യാംപിന്റെ ഭാഗമായി അഹമ്മദാബാദില്‍ എത്തിയത്. തട്ടമിട്ട പലരും പരിപാടിയിലെത്തിയിരുന്നു. എന്നാല്‍, കറുത്ത വസ്ത്രം ധരിച്ചു പരിപാടി നടക്കുന്ന ഹാളില്‍ കയറാന്‍ സാധിക്കില്ലെന്നു നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നതായി പറയുന്നു.

narednra-modi

ഇതിന്റെ അടിസ്ഥാനത്തില്‍ കറുത്ത നിറത്തിലുള്ള തട്ടം അഴിച്ചുമാറ്റാന്‍ സുരക്ഷാ ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. കാസര്‍കോടുനിന്നുള്ള രണ്ടു ജനപ്രതിനിധികളോടും തട്ടം അഴിച്ചുവയ്ക്കാന്‍ അവശ്യപ്പെട്ടെങ്കിലും തട്ടം ഊരി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെ പരിപാടി തുടങ്ങി ഒരു മണിക്കൂറിനു ശേഷം തട്ടമിടാന്‍ അനുവദിച്ചു.

കോഴിക്കോട് വയനാട് ജില്ലകളിലെ ശുചിത്വമിഷന്റെ ഭാരവാഹികള്‍ വിഷയത്തില്‍ ഇടപെട്ടാണ് തട്ടം അനുവദിച്ചത്. തട്ടം ധരിക്കുകയെന്നതു മതപരമായ വിഷയമാണെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. ഏതെങ്കിലും രീതിയുള്ള പ്രതിഷേധം ഉണ്ടാവുകയാണെങ്കില്‍ അതു തടയുന്നതിനാണ് കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കിയതെന്നാണ് സംഘാടകരുടെ പ്രതികരണം.

English summary
Controversy At PM Modi's Event Over A Headscarf For Kerala Woman Sarpanch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X