Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാണകവും ഗോമൂത്രവും ഉപയോഗിച്ച് കോവിഡ് ചികിത്സ; അപകടകരമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ

ചാണകവും ഗോമൂത്രവും ഉപയോഗിച്ച് കോവിഡ് ചികിത്സ; അപകടകരമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിരവധി ആളുകൾക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. ഈ ഘട്ടത്തിൽ അശാസ്ത്രീയമായ ചികിത്സ രീതികളും പ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന വ്യാജ അവകാശ വാദങ്ങളും സജീവവുമാണ്. ഇത്തരത്തിൽ ഇന്ത്യയിലെ പല സ്ഥലങ്ങളിലും ചാണകവും ഗോമൂത്രവും ഉപയോഗിച്ചുള്ള കോവിഡ് ചികിത്സകൾ നടക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വിദഗ്ധർ.

covid 19

ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്ഥനങ്ങളിലാണ് പ്രദേശവാസികൾ ആഴ്ചയിലൊരിക്കൽ ചാണകവും ഗോമൂത്രവും പാലും ഉപയോഗിച്ചുള്ള കോവിഡ് ചികിത്സ നടത്തുന്നത്. ചാണകവും ഗോമൂത്രവും ശരീരത്തിൽ തേച്ചുപിടിപ്പിക്കുന്നതാണ് രീതി. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിക്കാനും കൊറോണ വൈറസിനെ പ്രതിരോധിക്കാനും ഇതിലൂടെ കഴിയുമെന്ന തെറ്റിദ്ധാരണയിലാണ് ജനങ്ങള്‍ ഇപ്രകാരം ചെയ്യുന്നത്.

ഡോക്ടർമാരടക്കമുള്ളവർ ഇത്തരത്തിൽ ചെയ്യുന്നുണ്ടെന്നാണ് ഇക്കൂട്ടർ അവകാശപ്പെടുന്നത്. ചാണകവും ഗോമൂത്രവും ഉപയോഗിച്ചുള്ള ചികിത്സയിലൂടെ കോവിഡ് മുക്തമായെന്നും പ്രതിരോധ ശേഷി വർധിച്ചുവെന്നും സാക്ഷ്യപ്പെടുത്തി നിരവധി ആളുകളെ ഇതിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു.

എന്നാൽ അശാസ്ത്രീയവും തികച്ചും അന്ധവിശ്വാസജടിലവുമാണ് ഇത്തരം ചികിത്സകളെന്ന് ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ചികിത്സകളിലൂടെ കോവിഡ് ഭേദമാകുകയോ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുകയോ ഇല്ലെന്ന് മാത്രമല്ല മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനും കാരണമാകുകയും ചെയ്യും.

Recommended Video

cmsvideo
    ‘Black fungus’ in Covid-19 patients: what is the disease, treatment | Oneindia Malayalam

    മൃഗങ്ങളിൽ നിന്നടക്കമുള്ള മനുഷ്യരിലേക്ക് പകരാനും ഇത്തരം അശാസ്ത്രീയ ചികിത്സകളും പ്രവർത്തനങ്ങളും കാരണമാകും. ഇങ്ങനെ ചെയ്യുന്നതിന് ആളുകൾ കൂട്ടത്തോടെ എത്തുന്നത് വൈറസ് വ്യാപനത്തിനും ഇടയാക്കും. ഇത്തരം പ്രവൃത്തികളിലൂടെ രോഗശാന്തിയും പ്രതിരോധശേഷിയും ഉണ്ടാകുമെന്ന തെറ്റിദ്ധാരണ ജങ്ങളില്‍ ഉടലെടുക്കുകയും അവർ ശാസ്ത്രീയമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+