കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഷ്ണ തരംഗത്തിൽ ചുട്ടുപൊള്ളി രാജ്യം.. ഉത്തരേന്ത്യയിൽ താപനില 45 ഡിഗ്രിക്ക് മുകളിൽ

Google Oneindia Malayalam News

ദില്ലി; വേനൽ ചൂടിൽ വെന്തുരുകി രാജ്യം. ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനമായ ചൂടുകാലമാണ് അനുഭവപ്പെടുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വ്യാഴാഴ്ച ഉത്തരേന്ത്യയിൽ പലയിടത്തും 45 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു താപനില.

ഉത്തർപ്രദേശിലും മധ്യപ്രദേശിലുമാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. വ്യാഴാഴ്ച
ഉത്തർപ്രദേശിലെ അലഹബാദിലാണ് ഏറ്റവും കൂടുതൽ ചൂട് റിപ്പോർട്ട് ചെയ്തത്, 45.9 ഡിഗ്രി സെൽഷ്യസ്. മധ്യപ്രദേശിലെ ഖജുരാഹോയിൽ 45.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. നൗഗോങ് 45.6,ഖാർഗോൺ 45.2 ,മഹാരാഷ്ട്രയിലെ അകോല 45.4, ബ്രഹ്മപുരി 45.2, ജൽഗാവ് 45.6 , ജാർഖണ്ഡിലെ ഡാൽട്ടോംഗഞ്ച് 45.8 എന്നിങ്ങനെയായിരുന്നു കൂടിയ താപനില.

 heatwave-1551767145.jp

രാജ്യതലസ്ഥാനവും ചുട്ടുപൊള്ളുകയാണ്. 43 ഡിഗ്രിയാണ് നിലവിലെ താപനില. 44 ഡിഗ്രി വരെ ഇന്ന് ചൂട് കൂടുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ദില്ലിയിൽ 1941 ലായിരുന്നു ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത്. അതിന് ശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. ചൂട് കൂടിയതിനെ തുടർന്ന് ദില്ലിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം അടുത്ത നാല് ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും കിഴക്കൻ സംസ്ഥാനങ്ങളിലുമെല്ലാം ഉഷ്ണ തരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പരമാവധി താപനിലയിൽ ഏകദേശം രണ്ട് ഡിഗ്രി സെൽഷ്യസ് വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.അടുത്ത നാല് ദിവസത്തേക്ക് രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്രയിലെ വിദർഭ മേഖലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസിലേക്ക് കുതിച്ചേക്കാമെന്നും കാലാവസ്ഥാ വിദഗ്ദർ അഭിപ്രായപ്പെടുന്നുണ്ട്. രാജസ്ഥാനിലെ ചുരു, ബാർമർ, ബിക്കാനീർ, ശ്രീ ഗംഗാനഗർ തുടങ്ങിയ സ്ഥലങ്ങളിൽ പരമാവധി 45 ഡിഗ്രി സെൽഷ്യസ് താപനില എന്നത് സാധാരണമാണെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഏപ്രിൽ അവസാനത്തോടെ ഉത്തരേന്ത്യയിലെ സമതലങ്ങളിൽ 45-46 ഡിഗ്രി സെൽഷ്യസ് അസാധാരണമാണെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മാർച്ച് അവസാനത്തോടെ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. വേനൽമഴയുടെ അഭാവമാണ് ചൂട് ഉയരാൻ കാരണമായതെന്നാണ് വിദഗ്ദർ വ്യക്തമാക്കിയത്.

കേരളത്തിൽ 8 ജില്ലകളിൽ ചൂട് 35 ഡിഗ്രിക്ക് മുകളിൽ

കേരളത്തിലും ചൂട് ഉയരുന്നു. നിലവിൽ എട്ട് ജില്ലകളിൽ താപനില 35 ഡിഗ്രിക്ക് മുകളിലാണ്. പാലക്കാടാണ് ഏറ്റവും ഉയർന്ന താപനില, 376 ഡിഗ്രി സെൽഷ്യസ്. ആലപ്പുഴ, എറണാകുളം, കോട്ടയം കൊല്ലം തൃശൂര്‍ ജില്ലകളിൽ ചൂട് 35 ന് മുകളിലാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രിക്ക് മുകളിലായിരുന്നു താപനില.

അതേസമയം തെക്കൻ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ചൂട് കൂടാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ പകൽ താപനിലയിൽ വർദ്ധനവുണ്ടായേക്കും. വരണ്ട കാറ്റിനും സാധ്യത ഉണ്ട്. അതേസമയം ഇന്ന് കാസറഗോഡ്, കണ്ണൂർ,വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്‌, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുന മർദ്ദ പാത്തി ( trough ), കിഴക്ക്- പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലൊടു കൂടിയ മഴക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Recommended Video

cmsvideo
TV ചാനലില്‍ നിന്ന് മലയാള സിനിമയിലെ കോടീശ്വരനായ വിജയ് ബാബു | Oneindia Malayalam

English summary
heat wave;Temperatures above 45 degrees in northern India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X