ത്രാലില്‍ ശക്തമായ ഏറ്റുമുട്ടല്‍: പഹല്‍ഗാം ആക്രമണത്തിന് സഹായം നല്‍കിയ ഭീകരനെയടക്കം വധിച്ചു
ശ്രീനഗർ: പഹല്‍ഗാം ഭീകരാക്രമണത്തിന് സഹായം നല്‍കിയ ആസിഫ് ഷെയ്ഖ് ഉള്‍പ്പെടെ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ത്രാലിലെ നാദിറില്‍ വെച്ച് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. പ്രദേശത്തെ ഒരു വീട്ടില്‍ 4 ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സായുധ സേന പരിശോധന നടത്തുകയായിരുന്നു. തിരച്ചിലിനിടെ ഭീകരര്‍ സേനാംഗങ്ങള്‍ക്കെതിരെ വെടിവെയ്പ്പ് നടത്തുകയായിരുന്നു. ഉടന്‍ തന്നെ സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
കൂടുതല്‍ ഭീകരര്‍ മേഖലയില്‍ ഒളിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നും സൂചനയുണ്ട്. ഇവര്‍ ഏത് ഭീകര സംഘടനയുമായി ബന്ധപ്പെട്ടവരാണെന്ന വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല. പഹല്‍ഗാമില്‍ 26 വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരര്‍ക്ക് സഹായം നല്‍കിയ വ്യക്തിയാണ് ആസിഫ് ഷെയിഖ്. ഇദ്ദേഹത്തെയടക്കം കൊലപ്പെടുത്തിയെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഓപ്പറേഷന്‍ അവസാനിച്ചതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രതികരണമുണ്ടാകുക.

അതേസമയം, ഷോപ്പിയാൻ ജില്ലയിലെ ഷോകൽ കെല്ലർ പ്രദേശത്ത് കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം നടത്തിയ 'ഓപ്പറേഷൻ കെല്ലർ' എന്ന സൈനിക നടപടിയിൽ മൂന്ന് ലഷ്കർ-ഇ-തോയ്ബ (LeT) ഭീകരരെ വധിച്ചിരുന്നു. ഓപ്പറേഷൻ, രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന ആരംഭിച്ചത്.
ജമ്മു കശ്മീർ പോലീസും സെൻട്രൽ റിസർവ് പോലീസ് ഫോഴ്സും (CRPF) ചേർന്നുള്ള സംയുക്ത സംഘം ഷോപ്പിയാനിലെ അൽഷിപോര, ഷുക്രൂ വനപ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെ, ഭീകരർ ശക്തമായ വെടിയുതിർത്തു. സേന ഉടൻ ശക്തമായി തിരിച്ചടിച്ച് ഭീകരരെ വധിക്കുകയായിരുന്നു.
കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ അദ്നാൻ ഷഫി ദാര്‍ ഷാഹിദ് കുട്ടായി എന്നിവരുമുണ്ടായിരുന്നു. ഷോപ്പിയാനിലെ ചോട്ടിപോര ഹീർപോര സ്വദേശിയായ ഷാഹിദ്, ലഷ്കർ-ഇ-തോയ്ബയുടെ 'എ' കാറ്റഗറി ഭീകരനും ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (TRF) കശ്മീർ മേധാവിയുമായിരുന്നു. 2023 മാർച്ച് 8-ന് ഭീകരസംഘടനയിൽ ചേർന്ന ഇയാൾ, 2024 ഏപ്രിൽ 8-ന് ഡാനിഷ് റിസോർട്ടിൽ രണ്ട് ജർമൻ വിനോദസഞ്ചാരികളെയും ഒരു ഡ്രൈവറെയും വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ്.
ഷാഹിദ് കുട്ടായ് 2024 മെയ് 18-ന് ഹീർപോരയിൽ ഒരു ബിജെപി സർപഞ്ചിന്റെ കൊലപാതകവും 2025 ഫെബ്രുവരി 3-ന് കുൽഗാമിലെ ബെഹിബാഗിൽ ടിഎ പേഴ്സണലിന്റെ കൊലപാതകവും നടത്തിയ പ്രതിയാണ്. കൂടാതെ, പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇയാളായിരുന്നുവെന്ന് സുരക്ഷാ സേന വ്യക്തമാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications