Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രയിലെ ചിറ്റൂരില്‍ വെള്ളപ്പൊക്കം; ക്ഷേത്രങ്ങളടക്കം വെള്ളത്തിനടിയില്‍, വാഹനങ്ങള്‍ഒഴുക്കില്‍പെട്ടു

ഹൈദരാബാദ്: ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളിലും വെള്ളം കയറി. പലിയിടത്തും രൂക്ഷമായ വെള്ളപൊക്കമാണ് റിപ്പോര്‍ട്ട് ചെയ്തത്. മധുര നഗര്‍, ഗൊല്ലവാണി എന്നിവയുള്‍പ്പെടെ തിരുപ്പതി, തിരുമല, ജില്ലയുടെ മറ്റ് പല പ്രദേശങ്ങളിലും പരിസരങ്ങളിലും വെള്ളം കയറി.
ജലനിരപ്പ് ഗുണ്ട, ലക്ഷ്മിപുരം, എയര്‍ ബൈപാസ് റോഡ്, ചന്ദ്രഗിരി ടൗണ്‍, തിരുമല മലനിരകളുടെ താഴ്വരയിലെ കപില തീര്‍ഥം ക്ഷേത്രം എന്നിവിടങ്ങളിലും വെള്ളപൊക്ക ഭീഷണി നേരിടുന്നുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗത തടസവും നേരിട്ടു.

Recommended Video

cmsvideo
    Havoc in Tirupati as heavy rains flood many areas, submerge vehicles | Oneindia Malayalam

    റോഡുകളില്‍ വെള്ളം കറിയതിനെ തുടര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഒഴുക്കില്‍പെട്ട് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മറ്റൊരു ദൃശ്യത്തില്‍, പാര്‍ക്ക് ചെയ്ത ബസ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുന്ന കാഴ്ചയും കാണാമായിരുന്നു. തിരുമല ഘട്ട് റോഡിലും വലിയ രീതിയിലുള്ള വെള്ളപൊക്കമാണ് അനുഭവപ്പെട്ടത്. മണ്ണിടിച്ചലുണ്ടായതായും നിരവധി മരങ്ങള്‍ കടപുഴകിയതായും റിപ്പോര്‍ട്ടുകളുണ്ട്. തിരുമല അടിവാരത്തെ കപിലേശ്വര ക്ഷേത്രത്തിലേക്ക് മലയില്‍ നിന്ന് വെള്ളം ഒഴുകിവരുന്ന ദൃശ്യങ്ങളും, വെള്ളപൊക്കത്തില്‍പെട്ട് ഒരാള്‍ ഒലിച്ചുപോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

    ph

    ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചതിനെ തുടര്‍ന്നാണ് ശക്തമായ മഴ പെയ്തതെന്നാണ് അധികൃതര്‍ വിലിയരുത്തുന്നത്. ന്യൂനമര്‍ദ്ദം ശക്തമായതിനാല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയും ഇന്നുമായി രണ്ട് ദിവസത്തേക്ക് തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതര്‍, തിരുമല വെങ്കിടേശ്വ ക്ഷേത്രത്തിലേക്കുള്ള രണ്ട് വഴികള്‍ അടച്ചിരുന്നു.

    കനത്ത മഴയുടെ പശ്ചാതലത്തില്‍ ആന്ധ്രപ്രദേശഅ മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി, നെല്ലൂര്‍, ചിറ്റൂര്‍, കടപ്പ എന്നിവിടങ്ങളിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണറുമായി അവലോകന യോഗം നടത്തിയിരുന്നു. ജനസംഭരണികളിലെയും തടാകങ്ങളിലെയും ജലനിരപ്പ് നിരന്തരം പരിശോധിച്ച് അതിനനുസരിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കമ്മീഷ്ണര്‍മാര്‍ക്ക്് നിര്‍ദ്ദേശം നല്‍കി. കൃത്യമായ സംവിധാനത്തോടെ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാനും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് 1000 രൂപ ധനയഹായം നല്‍കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

    ആന്ധ്രാപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം ചിറ്റൂര്‍ ജില്ലയില്‍ വ്യാഴം മുതല്‍ ശനിവരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.ജില്ലയിലെ തദ്ദേശ സ്ഥാപന സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കമ്മീഷ്ണര്‍ എം ഹരിനാരായണന്‍ പറഞ്ഞു. ഈ വര്‍ഷം ലഭിച്ചത് അധിക മഴയാണ് ലഭിച്ചത്. നദികളും, പുഴകളു നിറഞ്ഞൊഴുകുകയാണ്. ഈ മേഖലകളില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ എല്ലാ ഭാഗത്തും നദികള്‍ക്ക് സമീപം താമസിക്കുന്നവരുണ്ടെങ്കില്‍ അവരെ സംരക്ഷിക്കാനും അവരെ എത്രയും വേഗം മാറ്റാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജലനിരപ്പ് കൂടുതലുള്ള നദികള്‍ക്ക്് കുറുകേയുള്ള പാലങ്ങല്‍ വഴിയുള്ള യാത്ര നിരേധിച്ചിട്ടുണ്ട്. ഇത്തരം പാലങ്ങള്‍ അടക്കണമെന്ന് റവന്യു പൊലീസ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ചിറ്റൂര്‍ ജില്ലയില്‍ നിലവില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. 300ഓളം കുടുംബങ്ങളെ ക്ടാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. വെള്ളപൊക്കമുണ്ടായ സ്ഥലങ്ങലില്‍ നിന്നും ആവശ്യമെങ്കില്‍ ആള്‍ക്കാരെ ഒഴിപ്പിക്കുന്നതിനായി ഫയര്‍, പൊലീസ്, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് തുടങ്ങിയ സംഘങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ കോളേജുകള്‍ക്കും, സ്‌കൂളുകല്‍ക്കും രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+