കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തർപ്രദേശിൽ ശക്തമായ മഴ: 24 മണിക്കൂറിനുള്ളിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യത; ഏഴ് പേർ കൊല്ലപ്പെട്ടു

Google Oneindia Malayalam News

ലഖ്നൊ: ഉത്തർപ്രദേശിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴ പെയ്തതോടെ ഏഴ് മരണം.
തലസ്ഥാന നഗരമായ ലക്നൗവിലെ താഴ്ന്ന പല പ്രദേശങ്ങളും വ്യാഴാഴ്ച വെള്ളത്തിനടിയിലായതായും നിരവധി പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകിയതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടിവീണതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചില പ്രദേശങ്ങളിൽ വെള്ളക്കെട്ടുള്ള റോഡുകൾ കാരണം റെയിൽവേ ട്രാക്കുകൾ വെള്ളത്തിൽ മുങ്ങുകയും അടിപ്പാതകൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.

 ജോസഫ് വാഴക്കൻ, തമ്പാനൂർ രവി,വിഷ്ണുനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ പുറത്താകും; പുന;സംഘടന ചർച്ച ജോസഫ് വാഴക്കൻ, തമ്പാനൂർ രവി,വിഷ്ണുനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ പുറത്താകും; പുന;സംഘടന ചർച്ച

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ ബാരനാക്കി ജില്ലയിൽ നടത്താനിരുന്ന സന്ദർശനവും ഇതോടെ റദ്ദാക്കിയിട്ടുണ്ട്. പരിപാടി നടക്കുന്ന സ്ഥലവും മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ ഇറങ്ങുന്നതിന് വേണ്ടി തയ്യാറാക്കിയ ഹെലിപാഡും നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് റായ്ബറേലി, അമേഠി ജില്ലകളിൽ അടുത്ത രണ്ട് ദിവസത്തേക്ക് എട്ടാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളും അധികൃതർ അടച്ചിട്ടിട്ടുണ്ട്.

 heavy-rains2-16

ജൗൻപൂരിലെ സുജൻപുര മേഖലയിൽ തുടർച്ചയായി പെയ്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞ് വീണ് മൂന്ന് പേർ മരണമടഞ്ഞിട്ടുണ്ട്. സമാനമായ സംഭവം ബരാബങ്കിയിലെ രാംസനേഹി ഘട്ട് പ്രദേശത്തും ഉണ്ടായതോടെ രണ്ട് പേർ മരണമടഞ്ഞിട്ടുണ്ട്. കൗശാമ്പി, അയോധ്യ, സീതാപൂർ എന്നിവിടങ്ങളിലും മഴക്കെടുതി മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും, കൃത്യമായ നാശനഷ്ടങ്ങളുടെ എണ്ണം പുറത്തുവന്നിട്ടില്ല.

സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ ദിവസം കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. അടുത്ത രണ്ട്-മൂന്ന് ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയും പ്രവചിച്ചിരുന്നു. ബുധനാഴ്ച രാവിലെയും വ്യാഴാഴ്ച രാവിലെയും ലഖ്നൊവിൽ 115 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മഴ ഉടൻ ശമിക്കില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചിച്ചനം.

ലക്നൗ, ഗാസിയാബാദ്, ബരാബാങ്കി, സുൽത്താൻപൂർ, മഥുര, സീതാപൂർ, അയോധ്യ, മൊറാദാബാദ്, ഷംലി, വാരാണസി, സംഭൽ, ബുലന്ദ്ഷഹർ, ബിജ്നോർ, അമ്രോഹ, ഗോരഖ്പൂർ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ അടുത്ത 48 മണിക്കൂറിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. യുപിയിലെ 30 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. , മുസാഫർനഗർ, സഹരൻപൂർ, പ്രയാഗ് രാജ് എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കും.

അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

മഴയ്‌ക്കൊപ്പം മണിക്കൂറിൽ 87 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത കാരണം നെൽക്കൃഷി നശിക്കുന്നതിനാൽ കർഷകരുടെ സ്ഥിതിയും ദുരിതത്തിലായിട്ടുണ്ട്. അമേഠി, ബഹ്റൈച്ച്, ലഖിംപൂർ ഖേരി, ഹർദോയ്, ഉന്നാവോ, റായ് ബറേലി, കാൺപൂർ നഗർ, കാൺപൂർ ദേഹത്ത്, ഇരയ്യ, ഇറ്റാവ, കണ്ണൗജ്, മെയിൻപുരി, ഫറൂഖാബാദ്, ഷാജഹാൻപൂർ, ബറേലി, പിലിഭിത്, ബഡൗൺ, കസ്ഗാൻ മഥുര, അലിഗർ എന്നിവയാണ് കനത്ത മഴ പ്രവചിക്കുന്ന മറ്റ് ജില്ലകൾ. നോയിഡ. സെപ്റ്റംബറിൽ മഴയുടെ കുറവ് നികത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

'പോലീസ് കേരളത്തിലാണ്. ഇന്ത്യയിലൊരു സംവിധാനമുണ്ട്, നമുക്ക് കാണാം', സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി'പോലീസ് കേരളത്തിലാണ്. ഇന്ത്യയിലൊരു സംവിധാനമുണ്ട്, നമുക്ക് കാണാം', സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി

Recommended Video

cmsvideo
heavy rain alert in 10 districts Kerala

English summary
Heavy rainfall in Uttar Pradesh, 7 killed, government orders to shut Schools, Orange alert declares
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X