കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്‍സീറ്റ് യാത്രക്കാരും ഇനി ഹെല്‍മറ്റ് ധരിക്കണമെന്ന് സുപ്രീംകോടതി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഇരുചക്ര വാഹനമോടിക്കുന്നവര്‍ തന്നെ ഹെല്‍മറ്റ് ഇടാത്ത സാഹചര്യമാണ് നിലവിലുള്ളത്. അപ്പോഴാണ് പിന്‍സീറ്റില്‍ ഇരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്നുള്ള സുപ്രീംകോടതിയുടെ ഓര്‍ഡര്‍ വന്നിരിക്കുന്നത്. ഇത് പ്രാവര്‍ത്തികമാകുമോന്ന് കണ്ടറിയാം.

ബൈക്കിന്റെ പുറകിലിരുന്ന് സ്മാര്‍ട്ടായി യാത്രചെയ്യാമെന്ന് ഇനി ആരും കരുതണ്ട. എല്ലാവരും ഹെല്‍മറ്റ് ധരിച്ചിരിക്കണം. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരെ പിടികൂടുകയാണെങ്കില്‍ അവരുടെ ലൈസന്‍സ് മൂന്നു മാസത്തേക്കു റദ്ദാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

helmet

ഗതാഗതനിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക എന്നിവ ഗൗരവമായി കാണണമെന്നും കോടതി നിര്‍ദേശിച്ചു. കാര്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ഇട്ടിരിക്കണം.

ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണു സംസ്ഥാനങ്ങള്‍ക്കു സുപ്രീംകോടതിയുടെ നിര്‍ദേശം. ദേശീയപാതകളില്‍ പെട്രോളിങ്ങ് കര്‍ശനമാക്കാനും കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

English summary
supreme court said that helmet should be compulsory for back seat passengers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X