കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ട്രെയിന്‍ നിര്‍മിക്കാന്‍ എത്ര തുക ചെലവാകുമെന്ന് അറിയാമോ? വിശദമായി അറിയാം

Google Oneindia Malayalam News

മുംബൈ: അഗ്നിപഥിനെതിരായ പ്രതിഷേധം രാജ്യമാകെ ആളിപ്പടരുകയാണ്. പല സ്ഥലങ്ങളിലും അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഉത്തരേന്ത്യയില്‍ തുടങ്ങിയ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്ക് വ്യാപിച്ചു കഴിഞ്ഞു. പ്രതിഷേധക്കാരെ നിയന്ത്രണത്തിലാക്കാന്‍ സൈന്യത്തിനോട് സഹായം തേടേണ്ട അവസ്ഥ വന്നു.

ഒരുപക്ഷേ പര്തിഷേധത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭച്ചത് ഇന്ത്യന്‍ റെയില്‍വേയ്ക്കായിരിക്കും. പ്രതിഷേധക്കാര്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചത് തീവണ്ടിക്ക് തീയിട്ടും സ്റ്റേഷന്‍ നശിപ്പിച്ചുമൊക്കെയാണ്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തുമ്പോള്‍ പലപ്പോഴും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവണ്ടിക്ക് തീ വെക്കുന്നതില്‍ ചെന്നെത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സെക്കന്തരാബാദിലും തീവണ്ടിക്ക് നേരെ ആക്രമണം നടന്നു.

train

ഗ്ലോറി.. ഇത് നമ്മളെ ഗ്ലോറിയല്ലേ.. പുതിയ ലുക്കില്‍ അര്‍ച്ചന ശുശീലന്‍

1

എന്നാല്‍ ഇത്തരത്തില്‍ തീവണ്ടികള്‍ക്ക് നേരെ ആക്രമണം നടക്കുമ്പോള്‍ വലിയ നഷ്ടമാണ് റെയില്‍വേയ്ക്ക് ഉണ്ടാക്കുന്നത്. ആ നഷ്ടം എത്രത്തോളമാണെന്ന് അറിയാന്‍ ആദ്യം നമ്മള്‍ അറിയേണ്ടത് ഒരു ട്രെയിന്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ ചെലവ് അറിയുമ്പോഴാണ്. അതെത്രയാണെന്ന് നമുക്ക് നോക്കാം.

അഗ്‌നിപഥ്: മധ്യപ്രദേശ് സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ പൊളിച്ചടുക്കി മുന്‍ സൈനികരുടെ വെളിപ്പെടുത്തല്‍അഗ്‌നിപഥ്: മധ്യപ്രദേശ് സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ പൊളിച്ചടുക്കി മുന്‍ സൈനികരുടെ വെളിപ്പെടുത്തല്‍

2


ഇന്ത്യന്‍ റെയില്‍വേയില്‍ രണ്ട് തരത്തിലുള്ള കോച്ചുകളാണ് മുഖ്യമായും ഉപയോഗിച്ചുവരുന്നത്. ഒന്ന് പണ്ട് മുതല്‍ക്ക തന്നെ ഉപോഗിച്ചുവരുന്ന ഐസിഎഫ് കോച്ചുകളാണ് രണ്ടാമത്തേത് ആധുനിക രീതിയിലുള്ള ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍എച്ച്ബി) കോച്ചുകള്‍ ആണ്. ജര്‍മ്മന്‍ മോഡലിലാണ് എല്‍എച്ച്ബി കോച്ചുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പരമ്പരാഗത കോച്ചുകളേക്കാള്‍ സുരക്ഷിതമാണ് എല്‍എച്ചബി കോച്ചുകള്‍. അപകടമുണ്ടാവുമ്പോള്‍ എല്‍എച്ച്ബി കോച്ചുകള്‍ മറ്റ് കോച്ചുകളുടെ മുകളിലേക്ക് കയറില്ലെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ അപകടത്തിന്റെ തോത് കുറയും. എന്തുകൊണ്ടും സുരക്ഷിതമാണ് ഇത്. ഈ കോച്ചുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 130 കിലോമീറ്റര്‍ ആണ്.

3


35,000 ഐസിഎഫ് കോച്ചുകളും 15,000 എല്‍എച്ച്ബി കോച്ചുകളുമാണ് ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ ഉപയോഗിക്കുന്നത്. ഐസിഎഫ് കോച്ചുകളുടെ നിര്‍മ്മാണം 2018 ല്‍ നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇനി നമുക്ക് എല്‍എച്ച്ബി കോച്ചുകളുടെ നിര്‍മാണത്തിന് വരുന്ന ചെലവ് നോക്കാം.
2.5 കോടി രൂപയാണ് ഇവയുടെ നിര്‍മാണത്തിന് വരുന്ന ചിലവ്. എല്‍എച്ച്ബി കോച്ചുകളുടെ മുഴുവന്‍ റേക്കിനും 40 കോടി രൂപ ചെലവാകുമെന്നാണ് റിപ്പോര്‍ട്ട്. അതായത് എല്‍എച്ച്ബി കോച്ചുകളുള്ള ഒരു ട്രെയിനിന് 110 കോടി രൂപയോളം ചെലവാണ് വരുന്നത്..

4


എല്‍എച്ച്ബി കോച്ചുകളിലെ സ്ലീപ്പര്‍ ക്ലാസിന് 1.68 കോടി ചെലവ് വരും. ജനറല്‍ ക്ലാസിന് 1.67 കോടിയാണ് വരുന്നത്. എസി 3 ടയറിന് 2.36 കോടിയാണ്. എസി 2ടയറിന് 2.30 കോടി രൂപയും എസി ഫസ്റ്റ് ക്ലാസിന് 2.30 കോടിയും വരും. ലഗേജ്, പാഴ്സല്‍ ആന്റ് ജനറേറ്റര്‍ കാറിന് 3.03 കോടി രൂപയും പാന്‍ട്രി കാറിന് 2.32 കോടിയും ആണ് ചെലവ് വരുന്നത്.

5

ഐസിഎഫ് കോച്ചുകള്‍ പരിശോധിച്ചാല്‍ സ്ലീപ്പര്‍ ക്ലാസിന് 79.31 ലക്ഷമാണ് ചെലവ്. ജനറല്‍ ക്ലാസിന് 72.16 ലക്ഷം ചെലവ് വരുന്നുണ്ട്. എസി കോച്ചിന് 1.5 കോടിയാണ്് ചെലവ് വരുന്നത്. പാഴ്സല്‍ വാനിന് 56.76 ലക്ഷവും ലഗേജ്, ബ്രേക്ക് വാനിന് 68.26 ലക്ഷമാണ് ചെലവ്
ആവുന്നത്. അതായത് ഒരു ട്രെയിന്‍ നിര്‍മിച്ച് വരുമ്പോള്‍ ചെലവാകുന്നത് ലക്ഷങ്ങളല്ല കോടികളാണ്. ഇത്തരം കോടിക്കണിന് രൂപ ചെലവിട്ട് നിര്‍മ്മിച്ച തീവണ്ടികളാണ് കത്തിയമരുന്നത്.
ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ തൊഴില്ലായ്മയുടെ പേരില്‍ നടന്ന പ്രതിഷേധങ്ങളില്‍ അനവധി ട്രെയിനുകള്‍ തീ വെക്കപ്പെട്ടു.

Recommended Video

cmsvideo
Who On Monkey Pox l Concern |കുരങ്ങ്പനിയിൽ നടുങ്ങി ലോകം. ആരോ ഗ്യ അടിയന്തരാവസ്ഥ? | *Health

English summary
here are the complete details of the production cost of the trains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X